ആഡംബര കാറിടിച്ച് മൂന്നുപേര് കൊല്ലപ്പെട്ട സംഭവം; മുഖ്യപ്രതി സുഹൈലിന്റെ ലഹരി ഉപയോഗ റിപ്പോര്ട്ട് പുറത്ത്

നെടുമ്പാശേരിയില് ആഡംബര കാറിടിച്ച് മൂന്നുപേര് കൊല്ലപ്പെട്ട സംഭവത്തിലെ മുഖ്യപ്രതി സുഹൈല് സജീവ് അപകടം നടക്കുമ്പോള് മദ്യപിച്ചിരുന്നെന്ന് തെളിഞ്ഞതായി റിപ്പോര്ട്ട്. എന്നാല് എത്രയാണ് കണ്ടെത്തിയ മദ്യത്തിന്റെ അളവ് എന്നത് പുറത്തുവിട്ടിട്ടില്ല. രാസലഹരി ഉപയോഗിച്ചിരുന്നോ എന്ന കാര്യത്തിലും കൂടുതല് പരിശോധന നടത്തും. കാക്കനാട് റീജിയണല് കെമിക്കല് എക്സാമിനേഷന് ലബോറട്ടറിയില് നടത്തിയ പരിശോധനയിലാണ് സുഹൈല് മദ്യച്ചിരുന്നെന്ന കാര്യത്തില് വ്യക്തത വന്നത്.
ഞായര് പുലര്ച്ചെ രണ്ടുമണിയോടെയാണ് സുഹൈല് ഓടിച്ചിരുന്ന ആഡംബര കാര് സ്കൂട്ടറിന് പിന്നിലിടിച്ച് വയനാട് സ്വദേശി ദേവിക, പാലക്കാട് സ്വദേശി ഗോപിക, കര്ണാടക സുള്ള്യ സ്വദേശി ഇയാസ് എന്നിവര് തത്ക്ഷണം കൊല്ലപ്പെട്ടത്. തുടര്ന്ന് കാറില് നിന്ന് നാട്ടുകാര് സുഹൈലിനെ പിടികൂടി പൊലീസില് ഏല്പ്പിക്കുകയായിരുന്നു. എഫ്.ഐ.ആറില് സുഹൈലിന്റെ പേര് ഇല്ലാതിരുന്നതും മദ്യപിച്ച കാര്യം പരാമര്ശിക്കാത്തതും വിവാദമായിരുന്നു. ഉന്നത ഇടപെടലുകള് ഇതിന് പിന്നിലുണ്ടെന്നും ആരോപണം ഉണ്ടായിരുന്നു. മരിച്ചവരുടെ ബന്ധുക്കളും ഇക്കാര്യം ചൂണ്ടിക്കാട്ടി രംഗത്തെത്തിയിരുന്നു. ഇതിന് പിന്നാലെയാണ് ഇപ്പോള് പരിശോധനാഫലം പുറത്തുവന്നത്.
അതേസമയം റിമാന്ഡ് റിപ്പോര്ട്ടില് സുഹൈല് മദ്യപിച്ചിരുന്നു എന്ന് രേഖപ്പെടുത്തിയിട്ടുണ്ടെന്നാണ് അന്വേഷണ ഉദ്യോഗസ്ഥനായ റൂറല് എസ്.പി വിശദീകരിച്ചത്. സുഹൈലിനും സംഘത്തിനും മദ്യം നല്കിയ മൂന്നു ബാറുകളുടെ ലൈസന്സ് എക്സൈസ് ഇന്നലെ സസ്പെന്ഡ് ചെയ്തിരുന്നു.
https://www.facebook.com/Malayalivartha

























