തിരുവനന്തപുരം അന്താരാഷ്ട്ര വിമാനത്താവളം നാളെ വൈകിട്ട് 4 മുതൽ രാത്രി 9 വരെ താത്കാലികമായി അടച്ചിടും....

തിരുവനന്തപുരം അന്താരാഷ്ട്ര വിമാനത്താവളം നാളെ വൈകിട്ട് 4 മുതൽ രാത്രി 9 വരെ താത്കാലികമായി അടച്ചിടും....
തിരുവനന്തപുരം അന്താരാഷ്ട്ര വിമാനത്താവളം നാളെ വൈകിട്ട് 4 മുതൽ രാത്രി 9 വരെ താത്കാലികമായി അടച്ചിടും.... ശ്രീപദ്മനാഭസ്വാമി ക്ഷേത്രത്തിലെ ആറാട്ട് ഘോഷയാത്ര കടന്നുപോകുന്നതിനാലാണ് താത്ക്കാലികമായി അടച്ചിടുന്നത്. വിമാനയാത്രക്കാർ ഇത് കണക്കിലെടുത്ത് യാത്രകൾ ക്രമീകരിക്കണമെന്ന് അധികൃതർ.
ക്ടോബർ-നവംബർ മാസങ്ങളിലെ അൽപശി ആറാട്ടിനും മാർച്ച്-ഏപ്രിൽ മാസങ്ങളിലെ പൈങ്കുനി ആറാട്ടിലുമാണ് വിമാനത്താവളം നിശ്ചിത സമയത്തേക്ക് അടച്ചിടുന്നത്.
അൽപശി ഉത്സവത്തിൻറെ ഭാഗമായി ശ്രീപദ്മനാഭസ്വാമിയെയും ഉപദേവൻമാരെയും ശംഖുമുഖം കടലിൽ ആറാടിച്ച ശേഷം ഘോഷയാത്ര തിരികെ ക്ഷേത്രത്തിൽ എത്തുന്നതോടെയാണ് പത്തു ദിവസം നീണ്ടു നിൽക്കുന്ന അൽപശി ഉത്സവത്തിന് സമാപനമാകുന്നത്. വിമാനത്താവളത്തിന് അകത്തു കൂടിയാണ് ഘോഷയാത്ര കടന്നുപോകുന്നത്. 1932ൽ അന്നത്തെ തിരുവിതാംകൂർ രാജാവായിരുന്ന ചിത്തിരതിരുനാളിൻറെ നേതൃത്വത്തിലാണ് തിരുവനന്തപുരം വിമാനത്താവളം ശംഖുമുഖത്തിന് സമീപത്തായി രൂപം കൊണ്ടത്. അതിനുമുൻപ് തന്നെ ശ്രീപത്മനാഭൻറെ ആറാട്ട് എഴുന്നള്ളത്തിനായി നിശ്ചിത യാത്രാമാർഗമുണ്ടായിരുന്നു.
ആ പാതയുണ്ടായിരുന്നയിടത്താണ് പിന്നീട് വിമാനത്താവളത്തിൻറെ റൺവേ തയ്യാറാക്കിയത്. ശ്രീപത്മനാഭൻറെ ആറാട്ടിന് ഈ പാത തന്നെ ഉണ്ടായിരിക്കണമെന്ന് രാജാവ് ആവശ്യപ്പെട്ടിട്ടുണ്ടായിരുന്നു. അന്നത്തെ കേന്ദ്ര സർക്കാരുമായി ഇക്കാര്യത്തിൽ കരാർ ഉണ്ടാക്കുകയും ചെയ്തിരുന്നു. ഇതാണ് ഇന്നും പിന്തുടർന്നു പോകുന്നത്.
https://www.facebook.com/Malayalivartha
























