സിംബാബ്‌വെക്കെതിരായ ടി20 പരമ്പര... ഇന്ത്യന്‍ വനിതാ ക്രിക്കറ്റ് ടീം ക്യാപ്റ്റനായുള്ള ഔദ്യോഗിക അരങ്ങേറ്റം... പരമ്പര നേട്ടവുമായി സ്മൃതി മന്ധാന...

ഇന്ത്യന്‍ വനിതാ ക്രിക്കറ്റ് ടീം ക്യാപ്റ്റനായുള്ള ഔദ്യോഗിക അരങ്ങേറ്റത്തില്‍ തന്നെ പരമ്പര നേട്ടവുമായി സ്മൃതി മന്ധാന. സിംബാബ്‌വെക്കെതിരായ ടി20 പരമ്പര ഇന്ത്യ 2-0ത്തിനു ഉറപ്പിച്ചു. രണ്ടാം പോരാട്ടത്തില്‍ 9 വിക്കറ്റിന്റെ മിന്നും ജയമാണ് ഇന്ത്യന്‍ വനിതകള്‍ സ്വന്തമാക്കിയത്.
ആദ്യം ബാറ്റ് ചെയ്ത സിംബാബ്‌വെ വനിതകള്‍ നിശ്ചിത ഓവറില്‍ 8 വിക്കറ്റ് നഷ്ടത്തില്‍ 102 റണ്‍സെടുത്തു. ഇന്ത്യ വെറും 8.5 ഓവറില്‍ 1 വിക്കറ്റ് മാത്രം നഷ്ടത്തില്‍ 104 റണ്‍സെടുത്തു വിജയിച്ചു. 25 പന്തില്‍ 6 ഫോറും 4 സിക്‌സും സഹിതം 55 റണ്‍സ് വാരി ഷെഫാലി വര്‍മയും ഇത്രയും പന്തില്‍ 6 ഫോറും 2 സിക്‌സും സഹിതം 47 റണ്‍സ് വാരിയ സ്മൃതിയും ചേര്‍ന്നു വെറും 7.5 ഓവറില്‍ 96 റണ്‍സ് ബോര്‍ഡില്‍ ചേര്‍ത്തു.
ഷെഫാലിയുടെ വിക്കറ്റ് മാത്രമേ ഇന്ത്യക്ക് നഷ്ടമായുള്ളു. കളി അവസാനിക്കുമ്പോള്‍ സ്മൃതിയ്‌ക്കൊപ്പം അനുഷ്‌ക ശര്‍മ (1) പുറത്താകാതെ നിൽക്കുകയായിരുന്നു.നേരത്തെ നികി പ്രസാദ് ഇന്ത്യക്കായി 2 വിക്കറ്റെടുത്തു. ക്രാന്തി ഗൗഡ്, നന്ദനി ശര്‍മ, ദീപ്തി ശര്‍മ, ശ്രീചരണി എന്നിവര്‍ ഓരോ വിക്കറ്റെടുത്തു. 34 റണ്‍സെടുത്ത ചിപോ മുഗേരി ടിരിപാനോ, 27 റണ്‍സെടുത്ത ക്യാപ്റ്റന്‍ ജോസഫൈന്‍ എന്‍കോമോ എന്നിവര്‍ രണ്ടക്കം കടന്നതാണ് സിംബാബ്‌വെയ്ക്ക് രക്ഷയായത്. മറ്റാരും പൊരുതാന്‍ പോലും നിൽക്കാതെ അതിവേഗം മടങ്ങുകയായിരുന്നു.
"
https://www.facebook.com/Malayalivartha
























