ഡൊണാള്ഡ് ട്രംപിന്റെ പ്രസ്താവനയില് ഭയന്ന് ലോകം; അമേരിക്കയുടെ അതിമാരക മദര് ബോംബ് വര്ഷിച്ചാല്, നിമിഷങ്ങൾക്കുള്ളിൽ എല്ലാം ചാരം...

ജപ്പാനിലെ ഹിരോഷിമയിലും നാഗസാക്കിയും അമേരിക്ക വര്ഷിച്ചത് ആറ്റംബോംബുകളാണെങ്കില് അതിനേക്കാള് അതിമാരകമായ മദര് ബോംബിട്ട് ഇറാനെ ചാരമാക്കുമെന്ന അമേരിക്കന് പ്രസിഡന്റ് ഡൊണാള്ഡ് ട്രംപിന്റെ പ്രസ്താവനയില് ഭയന്ന് ലോകം. ഇറാനില് അമേരിക്കയുടെ അതിമാരകം മദര് ബോംബ് വര്ഷിച്ചാല് അവിടെ മാത്രമല്ല ഗള്ഫ് രാജ്യങ്ങളിലുടനീളം ലക്ഷങ്ങള് നിമിഷങ്ങള്ക്കുള്ളില് ചാരമായി മാറുമെന്ന ഭീതി പടരുന്നു. ഇറാനെ പാഠം പഠിപ്പിക്കുന്നതിന്റെ ഭാഗമായി മദര് ഓഫ് ഓള് ബോംബ്സ് അഥവ എം.ഒ.എ.ബി. അമേരിക്ക പ്രയോഗിച്ചേക്കുമെന്നാണ് ട്രംപിന്റെ ഭീഷണി. ഏകദേശം ഒന്പത് നഗരങ്ങളുടെ വലിപ്പമുള്ള പ്രദേശത്തെ തകര്ക്കാന് ഈ ആയുധത്തിന് ശേഷിയുണ്ടെന്നാണ് വിലയിരുത്തല്.ഭൂമിക്കടിയില് ആഴത്തില് സ്ഥിതിചെയ്യുന്ന രഹസ്യ കേന്ദ്രങ്ങള് തകര്ക്കാന് പ്രത്യേകം രൂപകല്പന ചെയ്ത ബങ്കര് ബസ്റ്റര് ബോംബുകളില്നിന്ന് എംഒഎബി വ്യത്യസ്തമാണ്. ആഴത്തിലുള്ള പാറപ്പാളികളില് തുളച്ചുകയറുന്നതിന് പകരം വിശാലമായ പ്രദേശത്ത് നാശം വിതയ്ക്കാനാണ് ഇത് കൂടുതല് അനുയോജ്യം. ഇറാന് ഒ്ട്ടും വൈകാതെ അണുബോംബ് വികസിപ്പിക്കുമെന്ന അമേരിക്കയുടെ ആശങ്കയാണ് മദര് ബോംബ് വര്ഷിച്ച് ആണവശാലകള് തകര്ക്കാന് അമേരിക്കയെ പ്രേരിപ്പിക്കുന്നത്. ചൈനയുടെ സഹായത്തോടെ ഇറാന് അണുബോബ് നിര്മാണത്തിന്റെ അവസാനഘട്ടത്തിലാണ്.
ഇറാന്റെ വലിയ സൈനിക താവളങ്ങളും തന്ത്രപ്രധാന കേന്ദ്രങ്ങളും ബങ്കറുകളും തകര്ക്കാന് രൂപകല്പ്പന ചെയ്തിട്ടുള്ളതാണ് ഈ ഭീമന് ആയുധം. 9800 കിലോ ഭാരമുള്ള എം.ഒ.എ.ബി.ക്ക് ഒരു രാജ്യത്തൊന്നാകെ അതിശക്തമായ ഉഗ്രസ്ഫോടനം നടത്താനാകും. ഒന്പത് മീറ്റര് നീളമുള്ള ആയുധത്തില് അത്യുഗ്ര ശേഷിയുള്ള, 8,480 കിലോഗ്രാം സ്ഫോടകവസ്തുക്കളാണ് നിറച്ചിരിക്കുന്നത്. പരമ്പരാഗത സ്ഫോടകവസ്തുക്കള് ഉപയോഗിക്കുന്നതിനാല് അണുബോംബുകളെപ്പോലെ ഇത് ആറ്റംബോംബ് പോലെ റേഡിയോ ആക്റ്റീവ് വികിരണങ്ങളോ മാലിന്യങ്ങളോ സൃഷ്ടിക്കുന്നില്ലെന്നതാണ് മറ്റൊരു സവിശേഷത. 1991-ലെ ഗള്ഫ് യുദ്ധത്തെ മദര് ഓഫ് ഓള് ബാറ്റില്സ് എന്ന് മുന് ഇറാഖ് പ്രസിഡന്റ് ് സദ്ദാം ഹുസൈന് വിശേഷിപ്പിച്ച പ്രയോഗത്തില് നിന്നാണ് ഈ വിളിപ്പേര് പ്രചരിച്ചിരിക്കുന്നത്.
മുന്പ് ഡൊണാള്ഡ് ട്രംപ് അമേരിക്കന് പ്രസിഡന്റായിരിക്കെ 2017 ഏപ്രില് 13നാണ് അമേരക്കന് സൈന്യം ആദ്യമായി മദര് ബോംബ് യുദ്ധത്തില് ഉപയോഗിച്ചത്. അഫ്ഗാനിസ്താനിലെ നംഗര്ഹാര് പ്രവിശ്യയില് പാക് അതിര്ത്തിക്ക് സമീപം ഐഎസ് ഭീകരരുടെ തുരങ്കങ്ങളും ഗുഹാ ശൃംഖലകളും തകര്ക്കാനാണ് യുഎസ് ഈ ബോംബ് വര്ഷിച്ചത്.
പശ്ചിമേഷ്യയില് നിന്ന് യു.എസ് സെന്ട്രല് കമാന്ഡ് തങ്ങളുടെ സൈന്യത്തെ പിന്വലിക്കുന്നതിന് തൊട്ടുമുമ്പ് ഇറാന് നേരെ ആക്രമണം നടത്താനാണ് അമേരിക്കന് നീക്കം. അതേ സമയം ഈ വന് ബോംബ് കൊണ്ട് ഇറാന്റെ ഭൂഗര്ഭ ആണവ പദ്ധതികള് തകര്ക്കാനോ യുദ്ധത്തിന്റെ ഗതി പൂര്ണമായി അമേരിക്കയ്ക്ക് അനുകൂലമാക്കാനോ സാധിക്കുമോ എന്നതില് വാഷിങ്ടനിലെ ഉന്നത സൈനിക വൃത്തങ്ങള്ക്കിടയില് തന്നെ വലിയ തര്ക്കങ്ങളും സംശയങ്ങളും നിലനില്ക്കുന്നുണ്ട്. ഈ ബോംബ് പൊട്ടുമ്പോഴുണ്ടാകുന്ന ഭീമാകാരമായ ശബ്ദവും ഭയപ്പെടുത്തുന്ന തരംഗങ്ങളും പ്രഹരവും ശത്രുസൈന്യത്തെ ഭീതിയിലാഴ്ത്താനും കീഴടങ്ങാന് നിര്ബന്ധിതരാക്കാനും വേണ്ടി പ്രത്യേകം ഡിസൈന് ചെയ്തതാണ്. അഫ്ഗാനിസ്ഥാനില് പ്രയോഗിച്ചപ്പോള് അത് വലിയ നാശനഷ്ടം വിതയ്ക്കുകയും ചെയ്തിരുന്നു. ഇറാന്റെ ആണവപദ്ധതികളുടെ കേന്ദ്രമെന്ന് യുഎസും ഇസ്രയേലും സംശയിക്കുന്ന പിക്കെക്സ് മലനിരകളിലെ ഭൂഗര്ഭ കേന്ദ്രങ്ങള് ലക്ഷ്യമിട്ടാണ് മോബ് ഉപയോഗിക്കാന് ആലോചിക്കുന്നത്. പ്രദേശങ്ങളെ ഒന്നിച്ച് ചാമ്പലാക്കുന്ന പ്രഹരശേഷിയുള്ളതിനാല്, ജനവാസ മേഖലകള്ക്ക് സമീപമുള്ള ഇറാന്റെ ഊര്ജ നിലയങ്ങളില് ഇത് പ്രയോഗിച്ചാല് വന്തോതില് സാധാരണക്കാര് കൊല്ലപ്പെടാന് സാധ്യതയുണ്ടെന്നതും വലിയ ആശങ്കയുളവാക്കുന്നു. മാത്രവുമല്ല വരാനിരിക്കുന്ന ഇടക്കാല തിരഞ്ഞെടുപ്പില് ഇത് ട്രംപിന്റെ റിപ്പബ്ലിക്കന് പാര്ട്ടിക്ക് വലിയ രാഷ്ട്രീയ തിരിച്ചടിയാകുമെന്ന ഭയം വൈറ്റ് ഹൗസിനുണ്ട്.
എന്നാല്, മദര് ബോംബ് പ്രയോഗിക്കാന് അന്തിമ അനുമതി നല്കിയിട്ടില്ലെന്നാണ് വിവരം. അതായത്, നിലവില് ഇത് പരിഗണനയിലുള്ള സൈനിക സാദ്ധ്യത മാത്രമാണ്. ആറുമാസത്തിലേറെയായി തുടരുന്ന സംഘര്ഷത്തിന് അന്ത്യം കുറിക്കാനുള്ള വഴികള് ട്രംപ് ഭരണകൂടം തേടുന്നതിനിടെയാണ് പുതിയ റിപ്പോര്ട്ട് പുറത്തുവരുന്നത്. ഇറാന് ആണവായുധം സ്വന്തമാക്കുന്നത് അനുവദിക്കില്ലെന്നാണ് ട്രംപിന്റെ നിലപാട്.
ഇറാന്റെ ഊര്ജ അടിസ്ഥാന സൗകര്യങ്ങള്ക്കൊപ്പം പിക്കാക്സ് മൗണ്ടന് എന്നറിയപ്പെടുന്ന ആണവകേന്ദ്രം തകര്ക്കുകയാണ് അമേരിക്കയുടെ ലക്ഷ്യം. പാറപ്പാളികള്ക്കിടയിലാണ് ഈ കേന്ദ്രം സ്ഥിതിചെയ്യുന്നതെന്ന് റിപ്പോര്ട്ടുകള് പറയുന്നു. എന്നാല് ഒരു എംഒഎബി ബോംബ് ഉപയോഗിച്ചതുകൊണ്ടുമാത്രം ഭൂമിക്കടിയിലെ ആഴത്തിലുള്ള ആണവകേന്ദ്രങ്ങള് പൂര്ണമായി തകര്ക്കാനാകുമെന്ന് ഉറപ്പില്ല. സൈനിക ആസൂത്രണത്തെക്കുറിച്ച് അറിവുള്ള ചില അമേരിക്കന് ഉദ്യോഗസ്ഥരും ഈ പരിമിതിയില് സംശയം പ്രകടിപ്പിച്ചതായാണ് അന്തര്ദേശീയ മാദ്ധ്യമങ്ങള് റിപ്പോര്ട്ട് ചെയ്യുന്നത്.ഇറാന്റെ ഊര്ജ അടിസ്ഥാന സൗകര്യങ്ങള്ക്കെതിരായ അക്രമവും അമേരിക്കയുടെ പരിഗണനയിലുണ്ടെന്നാണ് റിപ്പോര്ട്ട്. ജനവാസ മേഖലകള്ക്ക് സമീപമുള്ള ആക്രമണം സാധാരണക്കാര്ക്ക് വലിയ അപകടമുണ്ടാക്കും. എംഒഎബിയുടെ സ്ഫോടനശേഷി ഒരു വലിയ പ്രദേശത്തെ തകര്ക്കുന്നതിനാല് സൈനിക ലക്ഷ്യങ്ങള്ക്കപ്പുറത്തും നാശനഷ്ടമുണ്ടാകുമെന്ന ആശങ്ക നിലനില്ക്കുന്നു.
https://www.facebook.com/Malayalivartha

























