Widgets Magazine 

18
Oct / 2026
Sunday
Forex Rates:

1 aed = 19.19 inr ● 1 aud = 50.27 inr ● 1 eur = 79.92 inr ● 1 gbp = 90.97 inr ● 1 kwd = 231.92 inr ● 1 qar = 19.36 inr ● 1 sar = 18.79 inr ● 1 usd = 70.49 inr ●

EDITOR'S PICK


സന്നിധാനത്ത് വൻ ഭക്തജനതിരക്ക്... തുലാമാസ പൂജകൾക്കായി ശബരിമല ക്ഷേത്രനട തുറന്നു...മണ്ഡലകാലത്തിന് സമാനമായ ഭക്തജന പ്രവാഹം


സംസ്ഥാനത്ത് ഇന്നും ഒറ്റപ്പെട്ട ശക്തമായ മഴയ്ക്ക് സാധ്യത... വടക്കന്‍ കേരളത്തില്‍ മഴ കനക്കുമെന്ന് കാലാവസ്ഥ വകുപ്പിന്റെ മുന്നറിയിപ്പ്, അഞ്ചു ജില്ലകളിൽ ഇന്ന് യെല്ലോ അലര്‍ട്ട്


യുവ സംവിധായകന്‍ ബല്‍രാജ് കളരിക്കലിന്‍റെ ആകസ്മിക വിടവാങ്ങല്‍ ചലച്ചിത്ര ലോകത്തെ സങ്കടക്കടലിലാക്കി...


കൊൽക്കത്തയിൽ ദുർഗ്ഗാപൂജക്കിടെ അപകടം...നിരവധി മരണം... പൂജാ പന്തലിൽ ഉണ്ടായ തിക്കിലും തിരക്കിലും പെട്ട് 35 ഓളം പേർക്ക് പരിക്ക്, വടക്കൻ കൊൽക്കത്തയിലെ ചോർ ഭാഗാനിലാണ് അപകടമുണ്ടായത്


തിരംഗ മാർച്ചിനിടെ അറസ്റ്റിലായ സിജെപി സ്ഥാപകൻ അഭിജീത് ദിപ്കെയ്ക്ക് ഉപാധികളോടെ ജാമ്യം...

അനു ടീച്ചറേ, ഭർത്താവിന്റെ കരള് തിരിച്ച് വെച്ചിട്ട് പോ ഭർത്താവ് വേണ്ട ഫ്രോഡ് സമദിക്ക മതി ..!ടീച്ചറിന്റെ നിലവിളി,ഞെട്ടി

18 OCTOBER 2026 10:09 PM IST
മലയാളി വാര്‍ത്ത

കുടുംബ ബന്ധങ്ങളെയും ഭാര്യ - ഭര്‍തൃ സ്‌നേഹത്തിന്റെയും വിശ്വാസത്തിന്റെയും എല്ലാ അതിരുകളെയും ചോദ്യം ചെയ്യുന്നതായിരുന്നു കോഴിക്കോട് തൊട്ടില്‍പാലത്തു നിന്നും പത്ത് ദിവസം മുമ്പ് പുറത്തുവന്ന വാര്‍ത്ത. പത്തുവര്‍ഷം മുന്‍പ് സ്വന്തം ജീവന്‍ പണയം വെച്ച്, തന്റെ ശരീരത്തിലെ കരള്‍ പകുത്തുനല്‍കി ജീവിതത്തിലേക്ക് തിരിച്ചുകൊണ്ടുവന്ന ഭര്‍ത്താവിനെയും കുടുംബത്തെയും ചതിച്ച് ഒളിവില്‍ പോയ അധ്യാപിക ഒടുവില്‍ പാലക്കാട്ട് ആണ്‍സുഹൃത്തിന് ഒപ്പം പിടിയിലായപ്പോള്‍ കേരളം ഞെട്ടലോടെയാണ് ആ വാര്‍ത്ത കേട്ടത്. മൊയിലോത്തറ ജി.എല്‍.പി.എസിലെ അധ്യാപികയായ കെ. അനുമോളെയും പുരുഷ സുഹൃത്തായ വടകര തോടന്നൂര്‍ സ്വദേശി അബ്ദുള്‍ സമദിനെയും തൊട്ടില്‍പാലം എസ്.ഐ. സി.പി സുഹൈലിന്റെ നേതൃത്വത്തിലുള്ള അന്വേഷണ സംഘം പാലക്കാട് കസബ സ്റ്റേഷനിലെ പുതുശേരിയില്‍ നിന്നും കസ്റ്റഡിയിലെടുക്കുകയായിരുന്നു.

പത്തുവര്‍ഷം മുന്‍പ് മരണത്തിന്റെ വക്കില്‍ നിന്നും അനുമോള്‍ ജീവിതത്തിലേക്ക് തിരിച്ചുകയറിയത് ഭര്‍ത്താവ് സുഭാഷിന്റെയും നാടിന്റെയും കാരുണ്യത്തിലായിരുന്നു. ഗര്‍ഭിണിയായിരിക്കെയാണ് അനുമോളെ ഗുരുതരമായ കരള്‍ രോഗം ബാധിക്കുന്നത്. കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ നിന്നും മടക്കിയ അവസ്ഥയില്‍ കരള്‍ മാറ്റിവെയ്ക്കല്‍ ശസ്ത്രക്രിയ മാത്രമായിരുന്നു ഏക വഴി. പാവപ്പെട്ട കുടുംബത്തിന് താങ്ങാനാവാത്ത വലിയ തുക കണ്ടെത്താന്‍ വിഷമിച്ച ഘട്ടത്തില്‍ തൊട്ടില്‍പാലത്തെ പ്രാദേശിക മാധ്യമപ്രവര്‍ത്തകനും പഞ്ചായത്ത് പ്രസിഡന്റും മുന്‍കൈയെടുത്ത് ജനകീയ കമ്മിറ്റി രൂപീകരിക്കുകയായിരുന്നു. തുടര്‍ന്ന് മാധ്യമങ്ങളില്‍ വന്ന വാര്‍ത്തകള്‍ കണ്ട് നിരവധിപേര്‍ സഹായവുമായി എത്തി. ഒടുവില്‍ പ്രണയിച്ചു വിവാഹം കഴിച്ച പ്രിയമതന്‍ സുഭാഷ് തന്റെ കരളിന്റെ ഒരു ഭാഗം അനുമോള്‍ക്ക് പകുത്തുനല്‍കി. 'കരളിന്റെ കരള്‍ പകുത്തു നല്‍കിയ പ്രിയമതന്‍' എന്ന തലക്കെട്ടില്‍ അന്നത്തെ പത്രങ്ങളില്‍ വലിയ പ്രാധാന്യത്തോടെയാണ് ആ സ്‌നേഹമാതൃക പ്രസിദ്ധീകരിച്ചത്. ആ ശസ്ത്രക്രിയയ്ക്കു ശേഷം ജീവിതത്തിലേക്ക് തിരികെവന്ന അനുമോള്‍ പി.എസ്.സി പരീക്ഷയില്‍ ഉന്നത വിജയം നേടിയാണ് സര്‍ക്കാര്‍ സര്‍വീസില്‍ പ്രവേശിക്കുന്നത്. രണ്ട് മക്കളും പ്രായമായ മാതാപിതാക്കളുമായി സന്തോഷകരമായി ജീവിച്ചുവരുന്നതിനിടയിലാണ് നാടിനെ ഞെട്ടിച്ച ഈ തിരോധാനവും ഒളിച്ചോട്ടവും അരങ്ങേറിയത്.

 

കഴിഞ്ഞ അഞ്ചിനാണ് മൊയിലോത്തറ ജി.എല്‍.പി.എസിലെ അധ്യാപികയായ അനുമോളെ ദുരൂഹ സാഹചര്യത്തില്‍ കാണാതാകുന്നത്. രാവിലെ സ്‌കൂളിലേക്കു പോയ അനുമോള്‍, വൈകീട്ട് സ്‌കൂള്‍ കഴിഞ്ഞിറങ്ങി ഇതേ സ്‌കൂളില്‍ പഠിക്കുന്ന മകളെ സ്‌കൂള്‍ ജീപ്പില്‍ കയറ്റിവിട്ടശേഷമാണ് മുങ്ങിയത്. അന്നേ ദിവസം തന്നെ വടകര തോടന്നൂര്‍ സ്വദേശിയായ അബ്ദുള്‍ സമദിനെയും കാണാതായിരുന്നു. ഇരുവരും ഒരുമിച്ചാണ് പോയതെന്ന സംശയത്തില്‍ കുടുംബം അന്നുതന്നെ പൊലീസില്‍ പരാതി നല്‍കി. എന്നാല്‍ അതീവ സമര്‍ഥമായാണ് ഇരുവരും തങ്ങളുടെ ഒളിച്ചോട്ടം ആസൂത്രണം ചെയ്തതെന്ന് പിന്നീട് അന്വേഷണത്തില്‍ വ്യക്തമായി. സി.സി.ടി.വി കാമറകളില്‍ പതിയാതിരിക്കാന്‍ മൊയിലോത്തറയില്‍ നിന്നും പ്രധാന വഴികള്‍ ഒഴിവാക്കിയായിരുന്നു യാത്ര. കൈവശമുണ്ടായിരുന്ന ഫോണുകള്‍ സ്വിച്ച് ഓഫ് ചെയ്തുവച്ചു. വിവിധയിടങ്ങളില്‍ എത്തുമ്പോള്‍ അപരിചിതരുടെ ഫോണുകളില്‍ നിന്നും ഹോട്ട്സ്‌പോട്ട് വഴി വൈഫൈ കണക്ഷന്‍ എടുത്താണ് ഇരുവരും വാട്സ്ആപ്പ് ഉപയോഗിച്ചിരുന്നത്. വൈഫൈ ഐ.പി നമ്പര്‍ കേന്ദ്രീകരിച്ച് പൊലീസ് എത്തുമ്പോഴേക്കും അവര്‍ സ്ഥലം വിട്ടിരുന്നു. തൊട്ടില്‍പാലത്തു നിന്നും മാഹിയിലേക്കും തുടര്‍ന്ന് കാസര്‍കോട് ചെറുവത്തൂരിലുമൊക്കെയായി അവര്‍ ഒളിവുജീവിതം നയിച്ചു.

അബ്ദുള്‍ സമദിന്റെ ഫോണ്‍ കേന്ദ്രീകരിച്ച് നടത്തിയ ഊര്‍ജിതമായ അന്വേഷണമാണ് ഒടുവില്‍ വഴിതിരിവായത്. ഏഴ് സിം കാര്‍ഡുകളാണ് സമദ് ഉപയോഗിച്ചിരുന്നത്. ഇതിനിടെ നാട്ടിലെ വിശേഷങ്ങള്‍ അറിയാനായി സമദ് തന്റെ അടുത്ത സുഹൃത്തായ അര്‍ഷാദിനെ വിളിച്ചതാണ് തുമ്പായത്. അര്‍ഷാദിനെ പൊലീസ് ചോദ്യം ചെയ്തതോടെ ഇരുവരും ഒന്നിച്ചുണ്ടെന്ന വിവരം സ്ഥിരീകരിക്കപ്പെട്ടു. തുടര്‍ന്ന് പുതിയ സിം കാര്‍ഡ് എടുത്ത് ഉപയോഗിച്ചതായി കണ്ടെത്തിയതിനെ തുടര്‍ന്നുള്ള അന്വേഷണമാണ് പാലക്കാട് പുതുശേരിയിലെ ഇരുനില വീടിന്റെ ഒന്നാം നിലയിലേക്ക് പൊലീസിനെ എത്തിച്ചത്. അവിടെ ഭാര്യ-ഭര്‍ത്താക്കന്മാരായി ജീവിച്ചുവരികയായിരുന്നു അനുമോളും സമദും.

 

 

അബ്ദുള്‍ സമദ് നിരവധി കേസുകളില്‍ പ്രതിയായ ഒരു സ്ഥിരം ക്രിമിനലാണെന്നാണ് നാട്ടുകാരുടെ ആരോപണം. വിവാഹിതരായ സ്ത്രീകളെ പ്രണയം നടിച്ച് കടത്തിക്കൊണ്ടുപോയി പണവും സ്വത്തും കൈവശപ്പെടുത്തിയ ശേഷം ഉപേക്ഷിക്കുന്നതാണ് ഇയാളുടെ രീതിയെന്നും മുമ്പും സമാനമായ രീതിയില്‍ സ്ത്രീവിഷയങ്ങളില്‍ ഇയാള്‍ ഉള്‍പ്പെട്ടിട്ടുണ്ടെന്നും തൊട്ടില്‍പാലം പൊലീസ് സ്ഥിരീകരിക്കുന്നുണ്ട്. അനുമോളുടെ കരള്‍ മാറ്റിവയ്ക്കല്‍ ശസ്ത്രക്രിയയ്ക്കായി ജനകീയമായി സ്വരൂപിച്ച ഫണ്ടില്‍ ബാക്കിയുള്ള തുകയും അക്കൗണ്ടിലുള്ള പണവും തട്ടിയെടുക്കാനാണ് സമദ് അനുമോളെ കൂട്ടി കൊണ്ടുപോയതെന്ന ശക്തമായ സംശയമാണ് കുടുംബവും നാട്ടുകാരും പങ്കുവെക്കുന്നത്.

എന്നിരുന്നാലും, തന്റെ ജീവന്‍ പകുത്തുനല്‍കി ജീവിതത്തിലേക്ക് കൈപിടിച്ചുയര്‍ത്തിയ ഭാര്യയെ തള്ളിപ്പറയാന്‍ ഭര്‍ത്താവ് സുഭാഷ് തയ്യാറായിട്ടില്ല. രണ്ടു പിഞ്ചുകുഞ്ഞുങ്ങളെയും പ്രായമായ മാതാപിതാക്കളെയും ഓര്‍ത്ത് അനുമോളെ സ്വീകരിക്കാന്‍ തയ്യാറാണെന്നാണ് കുടുംബം പൊലീസിനെ അറിയിച്ചിരിക്കുന്നത്. പാലക്കാട്ടു നിന്നും തൊട്ടില്‍പാലത്തേക്ക് കൊണ്ടുവരുന്നതിനിടയില്‍ കൊയിലാണ്ടി താലൂക്ക് ആശുപത്രിയിലെത്തിച്ച് വൈദ്യപരിശോധന പൂര്‍ത്തിയാക്കിയ അനുമോളെയും സമദിനെയും പിന്നീട് നാദാപുരം ഡിവൈഎസ്പി ഓഫീസിലെത്തിച്ച് ചോദ്യം ചെയ്തു. തുടര്‍ന്ന് കൗണ്‍സിലിംഗിന് വിധേയമാക്കിയ ശേഷം കോടതിയില്‍ ഹാജരാക്കാനാണ് പൊലീസിന്റെ തീരുമാനം.

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ഞങ്ങൾ കൂട്ടത്തോടെ ചാവണോ..! വെറുതെ വിടണം,എന്റെ കൊച്ചിനെ കൊല്ലിക്കരുത് ..!കരഞ്ഞ് നിലവിളിച്ച് തൊഴുത് പറഞ്ഞ് സുഹൈലിന്റെ ഉമ്മ  (55 minutes ago)

വിവാഹം കഴിഞ്ഞിട്ട് ഒരുമാസം, ആദ്യ വെബ്സീരിസ് റിലീസ് ചെയ്തിട്ട് 2 ദിവസം, ആ മുറിയിൽ മരണം..എങ്ങനെ  (1 hour ago)

അനു ടീച്ചറേ, ഭർത്താവിന്റെ കരള് തിരിച്ച് വെച്ചിട്ട് പോ ഭർത്താവ് വേണ്ട ഫ്രോഡ് സമദിക്ക മതി ..!ടീച്ചറിന്റെ നിലവിളി,ഞെട്ടി  (1 hour ago)

സുഹൈലിന്റെ ജാതകം തിരുത്തി മജിസ്ട്രേറ്റ്..! ഇന്നലെ ചേമ്പറിൽ നടന്നത് ഇത്...! എല്ലാം കേട്ട് പ്രതികൂട്ടിൽ പൊട്ടിക്കരഞ്ഞു  (1 hour ago)

നിലവിളിച്ച് 357 യാത്രക്കാർ, ലാൻഡിങ്ങിനിടെ നിന്ന് കുലുങ്ങി വിമാനം..!മൂക്ക് തകർന്നു..! വിമാനത്തിൽ പക്ഷിയിടിച്ചു  (1 hour ago)

നിലവിളിച്ച് ചിതറി ഓടി ജനം..! ദുർഗ്ഗാ പൂജാ കഴിഞ്ഞ് കൊടും മഴ..! ദേവപ്രശ്നത്തിൽ വിഘ്നം സംഭവിച്ചു 17 മരണം...! ദുഃഖ ഞായർ  (1 hour ago)

പിണറായി ചോദ്യം ചെയ്യലിന് വരില്ലെന്ന് ആരുപറഞ്ഞു? പത്തിമടക്കി വരും കപ്പിത്താൻ ! ഇല്ലെങ്കിൽ കാണാം...  (2 hours ago)

നാല് ദിവസത്തെ പ്രത്യേക പരിശോധനയില്‍ കുടുങ്ങിയത് മദ്യപിച്ച് വാഹനമോടിച്ച 6199 പേര്‍  (3 hours ago)

ബേക്കറി വഴിയുള്ള ഹോര്‍ട്ടി വൈന്‍ വില്പനയ്ക്ക് ലൈസന്‍സ് മരവിപ്പിച്ചു  (4 hours ago)

എക്സാലോജിക് കേസ്; പിണറായി വിജയനെ ചോദ്യം ചെയ്യുന്നത് ഇ ഡിയിലെ മുതിർന്ന ഉദ്യോഗസ്ഥൻ  (6 hours ago)

'ക്രൗൺ ഓഫ് കേരള 2026’ ടൈറ്റിൽ വിന്നർ സ്ഥാനം കരസ്ഥമാക്കി 15-കാരനായ അജ്മൽ  (6 hours ago)

മദ്യപിച്ച് വാഹനമോടിക്കുന്നവരെ കണ്ടെത്തുന്നതിന് കേരള പൊലീസിന്റെ പ്രത്യേക പരിശോധന; 6199 പേര്‍ക്കെതിരെ കേസ്; ഏറ്റവും കൂടുതല്‍ കേസുകള്‍ എറണാകുളം റൂറലിൽ  (6 hours ago)

ഓപ്പറേഷന്‍ തൂഫാന്‍ ; 14164 പേരെ അറസ്റ്റ് ചെയ്തു; എടുത്ത കേസുകളുടെ എണ്ണം 13131  (7 hours ago)

സംസ്ഥാന സർക്കാർ പുതുയുഗ വനിതാ നയം രൂപീകരിക്കുമെന്ന് മന്ത്രി ബിന്ദു കൃഷ്ണ  (7 hours ago)

"ഓപ്പറേഷന്‍ സ്പാ" എന്ന പ്രത്യേക പരിശോധന; സംസ്ഥാനത്തെ സ്പാകളില്‍ പോലീസ് മിന്നല്‍ പരിശോധന; 14 സ്ഥാപനങ്ങള്‍ക്കെതിരെ കേസ്  (7 hours ago)

Malayali Vartha Recommends