കണ്ണനൂരിൽ സ്കൂട്ടറിൽ നിന്ന് റോഡിൽ തെറിച്ചു വീണ അധ്യാപികയ്ക്ക് ദാരുണാന്ത്യം

കണ്ണനൂരിൽ സ്കൂട്ടറിൽ നിന്നു റോഡിൽ തെറിച്ചു വീണ അധ്യാപികയ്ക്ക് ദാരുണാന്ത്യം. കണ്ണാടി കുടുവക്കോട്കളം സ്വദേശി കെആർ രജിത (48)യാണ് മരിച്ചത്. പാലക്കാട് കാണിക്കമാതാ സ്കൂളിലെ ഹിന്ദി അധ്യാപികയായിരുന്നു.
കണ്ണനൂർ എൻഎച്ച് ജങ്ഷന് സമീപമാണ് അപകടം. കുഴൽമന്ദത്തുള്ള സഹോദരിയുടെ വീട്ടിലേക്കും ശിവക്ഷേത്രത്തിലേക്കുമായി പോകുന്നതിനിടെയാണ് രജിത അപകടത്തിൽപ്പെട്ടത്.
രജിത സഞ്ചരിച്ച സ്കൂട്ടർ കുഴിൽ വീണ് മറിയുകയും തെറിച്ചു പോയ രജിത സമീപത്തൂടെ സഞ്ചരിച്ച ട്രാക്ടറിൻ്റെ ചക്രത്തിനടിയിലേക്ക് വീഴുകയുമായിരുന്നു. ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാൻ കഴിഞ്ഞില്ല.
"
https://www.facebook.com/Malayalivartha


























