പിണറായി ചോദ്യം ചെയ്യലിന് വരില്ലെന്ന് ആരുപറഞ്ഞു? പത്തിമടക്കി വരും കപ്പിത്താൻ ! ഇല്ലെങ്കിൽ കാണാം...

മുൻമുഖ്യമന്ത്രി പിണറായി വിജയൻ കേരള ഹൈക്കോടതി ഡിവിഷൻ ബഞ്ചിന്റെ വിധിക്കെതിരെ
സുപ്രീംകോടതിയിൽ നൽകിയിരിക്കുന്ന അപ്പീൽ പെറ്റീഷൻ അനുവദിക്കാതിരിക്കാൻ ഇ ഡി രാജ്യത്തെ നമ്പർ വൺ അഭിഭാഷകരെ ഇറക്കും. ഹൈക്കോടതി വിധിയിൽ സ്റ്റേ കിട്ടാതിരിക്കാനുള്ള എല്ലാ നീക്കങ്ങളും ഇ ഡി സജീവമാക്കി. പിണറായിക്കെതിരെയുള്ള തെളിവുകൾ തികച്ചും വ്യക്തമായി സുപ്രീംകോടതിയിൽ ഹാജരാക്കാനാണ് നീക്കം. മുഖ്യമന്ത്രിയായിരിക്കെ പിണറായി വിജയനും കുടുംബവും ചേർന്ന് ഒരു സംസ്ഥാനത്തെ കൊള്ളയടിച്ചതിന്റെ പൂർണ്ണ വിവരങ്ങൾ ഇ ഡി ഹാജരാക്കും. പരിസ്ഥിതി സന്തുലിതാവസ്ഥയ്ക്ക് ഏറെ പ്രാധാന്യമുള്ള കരിമണൽ ഉപയോഗിച്ച് അധികാരത്തിന്റെ ശുഖശീതളിമയിൽ വളർന്നു പന്തലിച്ച ഒരു കുടുംബത്തിന്റെ നഗ്നചിത്രമായിരിക്കും ഇ ഡി സുപ്രീം കോടതിയിൽ സമർത്ഥിക്കുക. വെറുമൊരു കൈക്കൂലി എന്ന നിലയിൽ നിന്നും രാജ്യത്തെ പ്രതികൂലമായി ബാധിക്കുന്ന ഒരു വൻ പരിസ്ഥിതി ആഘാതത്തിന്റെ നേർചിത്രം ഹാജരാക്കുമ്പോൾ പിണറായിയുടെ അപ്പീൽ സുപ്രീം കോടതി തള്ളുമെന്ന് ഇഡി കരുതുന്നു. 23 ന് മുമ്പ് തന്നെ അപ്പീൽ തള്ളിയാൽ പിണറായിക്ക് ഇഡി മുമ്പാകെ ഹാജരാകേണ്ടി. വരും. ഇല്ലെങ്കിൽ അറസ്റ്റ് ഉൾപ്പെടെയുള്ള നിയമ നടപടികൾ നേരിടേണ്ടി വരും.
സിഎംആർഎൽ–എക്സാലോജിക് കേസിൽ എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റിന്റെ നീക്കങ്ങൾ അസാധാരണവും അതിവേഗത്തിലുമുള്ളതാണ്. പ്രതിപക്ഷ നേതാവ് പിണറായി വിജയനെ ചോദ്യം ചെയ്യാൻ നോട്ടിസ് നൽകിയിരിക്കുന്ന 23ന് ചെന്നൈയിൽ നിന്നുള്ള ഇ.ഡി സ്പെഷൽ ഡയറക്ടറും ഡൽഹി ആസ്ഥാനത്തുനിന്നുള്ള ഉന്നത ഉദ്യോഗസ്ഥരും കൊച്ചിയിലെത്തും. കൊച്ചി ഓഫിസിനു കീഴിലുള്ള മറ്റ് കേസുകളുടെ അന്വേഷണ പുരോഗതിയും ഇവർ വിലയിരുത്തും.
സാധാരണ സംസ്ഥാന ഏജൻസികൾ നടത്തുന്ന അന്വേഷണത്തിന്റെ ഭാഗമായുള്ള എഫ്ഐആറുകളിലാണ് ഇ.ഡി അന്വേഷണം തുടങ്ങുന്നത്. കാരണം, ഒരു ഷെഡ്യൂൾഡ് കുറ്റകൃത്യത്തിൽ കേസ് റജിസ്റ്റർ ചെയ്താൽ മാത്രമേ ഇ.ഡിക്ക് പിഎംഎൽഎ നിയമം അനുസരിച്ച് കേസ് എടുക്കാൻ സാധിക്കൂ. സംസ്ഥാന പൊലീസിനെയോ സർക്കാരിനെയോ സംബന്ധിച്ചുള്ള ആവശ്യത്തേക്കാൾ ഉപരി ഇത്തരമൊരു എഫ്ഐആർ വേണ്ടത് ഇ.ഡിയുടെ ആവശ്യമായിരുന്നു. അതിനായി സിഎംആർഎലുമായി ബന്ധപ്പെട്ട എസ്എഫ്ഐഒ അന്വേഷണത്തിന്റെ ഭാഗമായി ലഭിച്ച വിവരങ്ങൾ സംസ്ഥാന സർക്കാരിന് കൈമാറി കേസെടുക്കണമെന്ന് ആവശ്യപ്പെട്ടു.
സർക്കാർ എസ്ഐടി രൂപീകരിച്ച് പ്രാഥമിക അന്വേഷണം പ്രഖ്യാപിച്ചതോടെ അതിനെതിരെ കോടതിയെ സമീപിച്ച ഹർജിക്കാരനൊപ്പം ഇ.ഡിയും നിലപാടെടുത്തു. തുടർന്ന്, കേസിൽ എഫ്ഐആർ റജിസ്റ്റർ ചെയ്യാനുള്ള വിധിയുണ്ടായി. പിണറായി വിജയൻ, ടി.വീണ, മുഹമ്മദ് റിയാസ് എന്നിവർക്കെതിരെ വിജിലൻസ് രണ്ട് എഫ്ഐആറുകൾ റജിസ്റ്റർ ചെയ്തു. തൊട്ടു പിന്നാലെ ഇസിഐആർ (എൻഫോഴ്സ്മെന്റ് കേസ് ഇൻഫർമേൻ റിപ്പോർട്ട്) റജിസ്റ്റർ ചെയ്ത് ഇ.ഡി പിണറായിയെ ചോദ്യം ചെയ്യാൻ വിളിപ്പിച്ചു. അതിനു പിന്നാലെയാണ് ഇന്നലെ പിണറായിയുടെ വീട്ടിൽ സമൻസ് ഒട്ടിച്ച് അപ്രതീക്ഷിത നീക്കം നടത്തിയത്.
സാധാരണയായി സ്പീഡ് പോസ്റ്റ് വഴിയാണ് ഇ.ഡി ഓഫിസിൽനിന്ന് നോട്ടിസ് അയയ്ക്കാറുള്ളതെങ്കിലും ഈ കേസിൽ നേരിട്ട് നോട്ടിസ് കൈമാറാൻ ഉദ്യോഗസ്ഥർ എത്തുകയായിരുന്നു. സാധാരണയായി ഇത്തരത്തിൽ നോട്ടിസ് പതിക്കുന്ന പതിവ് ഇല്ലെങ്കിലും നിയമപരമായി തെറ്റല്ല. അതേസമയം, പൂജാ അവധികൾക്കു ശേഷം 23ന് പിണറായി ചോദ്യം ചെയ്യലിന് ഇ.ഡി മുൻപാകെ ഹാജരാകുമോ എന്നതിൽ വ്യക്തതയില്ല. ഹൈക്കോടതി സിംഗിൾ ബെഞ്ച് വിധിക്കെതിരെ സുപ്രീം കോടതിയെ സമീപിച്ചിട്ടുള്ളതും നിയമസഭാ സമ്മേളനവുമായി ബന്ധപ്പെട്ട ചുമതലകളും ചൂണ്ടിക്കാട്ടി 23ന് ഹാജരാകാതിരിക്കാനോ സമയം തേടാനോ ആണ് കൂടുതൽ സാധ്യത. ഇ.ഡിയാകട്ടെ, തങ്ങൾക്ക് ലഭിച്ചിരിക്കുന്ന അവസരം നന്നായിത്തന്നെ പ്രയോജനപ്പെടുത്താനുള്ള ശ്രമത്തിലാണ്.
സി.എം.ആർ.എൽ- എക്സാലോജിക് മാസപ്പടിക്കേസിൽ ചോദ്യം ചെയ്യലിന് ഹാജരാകാൻ പ്രതിപക്ഷനേതാവ് പിണറായി വിജയന് ഇ.ഡി സമൻസ് നൽകിയതോടെ സി.പി.എം കൂടുതൽ പ്രതിരോധത്തിലായി. 23ന് രാവിലെ 11ന് കൊച്ചി കടവന്ത്രയിലെ ഇ.ഡി ഓഫീസിൽ ഹാജരാകാനാണ് നിർദ്ദേശം.
അറസ്റ്റിൽ നിന്ന് സംരക്ഷണം തേടി പിണറായി സുപ്രീംകോടതിയെ സമീപിച്ച സാഹചര്യത്തിൽ പ്രത്യേക അവധിക്കാല ബെഞ്ച് രൂപീകരിച്ച് അടുത്തയാഴ്ച പരിഗണിച്ചേക്കും. പിണറായിക്കെതിരെ എഫ്.ഐ.ആർ രജിസ്റ്റർ ചെയ്ത് അന്വേഷണം നടത്താൻ കഴിഞ്ഞദിവസം ഹൈക്കോടതി സിംഗിൾ ബെഞ്ച് ഉത്തരവിട്ടിരുന്നു. ഇതിനെതിരെ പിണറായി അടക്കമുള്ളവർ നൽകിയ അപ്പീലുകൾ ഡിവിഷൻ ബെഞ്ച് നിരസിച്ചിരുന്നു. പിന്നാലെയാണ് ഇ.ഡി സമൻസ്. കേസിൽ ഒന്നാം പ്രതിയാണ് പിണറായി. രണ്ടാം പ്രതി മകൾ വീണാ വിജയനും. കള്ളപ്പണ നിരോധന നിയമപ്രകാരം നടത്തിയ അന്വേഷണത്തിൽ ലഭിച്ച വിവരങ്ങളുടെ അടിസ്ഥാനത്തിലാകും പിണറായിയെ ചോദ്യം ചെയ്യുക.വീണയ്ക്കും എക്സാലോജിക്കിനും സി.എം.ആർ.എൽ നൽകിയ 2.78 കോടിയുമായി ബന്ധപ്പെട്ടാകും ചോദ്യങ്ങൾ. നൽകാത്ത സേവനത്തിന് വീണയ്ക്ക് നൽകിയ തുക മുഖ്യമന്ത്രിയായിരിക്കെ പിണറായിക്ക് നൽകിയതാണെന്ന് സി.എം.ആർ.എൽ അധികൃതർ നൽകിയ മൊഴികളും അടിസ്ഥാനമാക്കും. അതേസമയം, സമൻസ് ചോദ്യം ചെയ്യലിന് മാത്രമാണെന്നും അറസ്റ്റ് ലക്ഷ്യമല്ലെന്നും ഇ.ഡി വൃത്തങ്ങൾ പറഞ്ഞു. മുൻമന്ത്രി മുഹമ്മദ് റിയാസ് ഒന്നാം പ്രതിയായ മറ്റൊരു കേസിലെ നടപടിയിലേക്ക് ഇ.ഡി നീങ്ങിയിട്ടില്ല. പിണറായിക്ക് സമൻസ് നൽകിയതോടെ പ്രതിരോധത്തിലായ സി.പി.എം സുപ്രീംകോടതിയിലടക്കമുള്ള നിയമപോരാട്ടത്തെ ഉറ്റുനോക്കുകയാണ്.
മൂന്നുതവണ സമൻസ് നൽകിയിട്ടും ഹാജരായില്ലെങ്കിൽ താമസിക്കുന്നിടത്തെത്തി ചോദ്യം ചെയ്യാൻ ഇ.ഡിക്ക് അധികാരമുണ്ട്. 23ന് മുമ്പ് സുപ്രീംകോടതി പിണറായിയുടെ ഹർജി പരിഗണിച്ചാൽ അത് നിർണായകമാകും. അറസ്റ്റിന് സാദ്ധ്യത, തടയണമെന്ന് ആവശ്യം വിജിലൻസ് എഫ്.ഐ.ആറും, ഇ.ഡി ഇ.സി.ഐ.ആറും രജിസ്റ്റർ ചെയ്ത സാഹചര്യത്തിൽ അറസ്റ്റിന് സാദ്ധ്യതയുണ്ടെന്ന് പിണറായിയുടെ അഭിഭാഷകൻ സിദ്ധാർത്ഥ് ലൂത്ര ഇന്നലെ ചീഫ് ജസ്റ്റിസ് സൂര്യകാന്തിനെ അറിയിച്ചു. ഹൈക്കോടതി വിധിക്കെതിരെയുള്ള പിണറായിയുടെ ഹർജി അടിയന്തരമായി പരിഗണിക്കണമെന്നും ആവശ്യപ്പെട്ടു. സംരക്ഷണം നൽകിയില്ലെങ്കിൽ 82കാരനായ പിണറായി കസ്റ്റഡിയിലാവുമെന്നും ചൂണ്ടിക്കാട്ടി. ദസറ അവധിക്കായി ഇന്നലെ അടച്ച സുപ്രീംകോടതി 26നാണ് തുറക്കുന്നത്. 26നോ 27നോ ലിസ്റ്റ് ചെയ്യാമെന്ന് ചീഫ് ജസ്റ്റിസ് പറഞ്ഞെങ്കിലും അഭിഭാഷകൻ ആവർത്തിച്ച് ആവശ്യപ്പെട്ടതോടെ, ജഡ്ജിമാരുടെ സൗകര്യം നോക്കി പ്രത്യേക അവധിക്കാല ബെഞ്ചിനെ നിയോഗിക്കാൻ കഴിയുമോയെന്ന കാര്യം പരിശോധിക്കാമെന്ന് ഉറപ്പു നൽകി. പിണറായിക്കു പുറമേ വീണ, റിയാസ് എന്നിവരും ഹർജി നൽകി.രേഖകൾ തേടി. വിജിലൻസ് മാസപ്പടി കേസിൽ കേന്ദ്ര ഏജൻസികളിൽ നിന്ന് രേഖകൾ തേടി വിജിലൻസ്. ഇ.ഡി. എസ്.എഫ്.ഐ.ഒ, ആദായ നികുതി വകുപ്പ് എന്നിവയോടാണ് രേഖകൾ തേടിയത്. ഇവ പരിശോധിച്ച ശേഷമായിരിക്കും ചോദ്യം ചെയ്യാൻ വിളിപ്പിക്കുക. എന്നാൽ ഇതിൽ ഇഡിക്ക് വിശ്വാസം പോരാ. പക്ഷേ എഫ് ഐ ആർ കിട്ടി കഴിഞ്ഞ സാഹചര്യത്തിൽ ഇ ഡിയുടെ നടപടികൾ സുഗമമാവും.
കഴിഞ്ഞ ദിവസം രാഷ്ട്രീയ നിരീക്ഷകനും കോൺഗ്രസ് അനുഭാവിയും ദീപിക മുൻ പത്രാധിപരുമായ ജി ശക്തിധരൻ എഴുതിയ സമൂഹമാധ്യമ പോസ്റ്റ് വലിയ ചർച്ചയായിട്ടുണ്ട്. അതനുസരിച്ചാണെങ്കിൽ പിണറായിയെ കേരള സർക്കാർ രക്ഷിക്കും. അതിന് കാരണമായി ശക്തിധരൻ ഇങ്ങനെ പറയുന്നു.
കുഞ്ഞാലിക്കൂട്ടി ഉള്ള ഒരു കോൺഗ്രസ് മന്ത്രിസഭയും പിണറായിയെ തൊടില്ല. പാവം സതീശൻ നിസ്സഹായനാണ് . സി എം ആർ എലിനേക്കാൾ എത്ര വലിയ അഴിമതി ആയിരുന്നു ലാവലിൻ. അന്ന് പിണറായിയെ തൊടാൻ സാക്ഷാൽ കെ കരുണാകരനായില്ല. അത്ര സംരക്ഷണമാണ്. കുഞ്ഞാലിക്കുട്ടി കൊടുത്തിരുന്നത് എന്ന് അന്ന് യു ഡി എഫ്. നേതാവായിരുന്ന ടി എം ജേക്കബ് പരസ്യമായി പറഞ്ഞിട്ടുണ്ട്. അത് സത്യം ആയിരുന്നു.
മന്ത്രിസഭ കാത്ത് പാലിക്കുകയാണല്ലോ മുഖ്യ മന്ത്രിയുടെ ഒന്നാമത്തെ ദൗത്യം. തന്റേടം കാണിച്ചു മന്ത്രിസഭ കളഞ്ഞാൽ പിന്നെ ഒന്നും നടക്കില്ലല്ലോ?അതുകൊണ്ട് പിണറായിയെ ഒന്നും ചെയ്യാൻ സതീശനാവില്ല. ചുമ്മാതല്ല കുഞ്ഞാലിക്കുട്ടിക്കെതിരെ പിണറായിയും ഒന്നും ചെയ്യില്ല. സാക്ഷാൽ വി എസ് അച്ചുതാനന്ദൻ ഐസ് ക്രീം വിവാദം കുത്തി പൊക്കിയപ്പോൾ പിണറായിയും പാർട്ടിയും ചെയ്തത് എന്താണെന്ന് ആർക്കാണ് അറിയാത്തത്. അന്ന് കുഞ്ഞക്കുട്ടിക്ക് പിണറായി സംരക്ഷണം കൊടുത്തു.
വീണ്ടും 2011 ലെ ഉമ്മൻ ചാണ്ടി സർക്കാരിന്റെ കാലത്ത് ഉണ്ടായ കശുവണ്ടി കുംഭകോണം ഉണ്ടായി. തോട്ടണ്ടി കച്ചവടത്തിൽ 600 കോടിയുടെ അഴിമതി നടന്നതായി ഹൈ കോടതി നിയോഗിച്ച ഡോ. കെ എം എബ്രഹാം കമ്മീഷൻ കണ്ടെത്തി കോടതിക്കു നേരിട്ട് റിപ്പോർട്ട് കൊടുത്തു. . സംശയിക്കേണ്ട ഇപ്പോൾ കിഫ്ബി യുടെ കുപ്രസിദ്ധനായ മുൻ സി ഇ ഒ. ആയ അതേ എബ്രഹാം. സിബിഐ അന്വേഷിച്ചു. അവരും അഴിമതീ കണ്ടെത്തി. അന്ന് കുഞ്ഞാലിക്കുട്ടി വ്യവസായ മന്ത്രി. കശുവണ്ടി കോര്പറേഷൻ ചെയർമാൻ രമേശ് ചെന്നിത്തലയുടെ സ്വന്തം ചന്ദ്രശേഖരൻ. സിപിഎം വ്യവസായ മന്ത്രി ആയിരുന്ന എളമരം കരീം നിയമിച്ച രതീഷ് എം ഡി. പ്രതികളെ പ്രോസിക്യൂട്ട ചെയ്യാൻ പിണറായി സർക്കാർ സമ്മതിച്ചില്ല. കുഞ്ഞാലിക്കുട്ടിയെ തൊടാൻ പിണറായി സമ്മതിക്കില്ല. സാക്ഷാൽ കെ ടി ജലീൽ കുഞ്ഞാലിക്കുട്ടിക്ക് എതിരെ ഇ ഡി ക്കു കൊടുത്ത പരാതി പിണറായി തള്ളി പറഞ്ഞു. അതാണ് അവർ തമ്മിലുള്ള അടുപ്പം. ലീഗ് ഇടതു മുന്നണിയിൽ ചേരുന്നതിനേക്കാൾ പിണറായി ആഗ്രഹിക്കുന്നത് അവർ യു ഡി എഫ് ൽ തുടരുന്നത് ആണ്. ലീഗ് ഭരണം കൊണ്ട് ഉണ്ടാക്കാനുള്ളത് ഉണ്ടാക്കുന്നത് കണ്ടു ജനം രോഷം കൊള്ളും. അങ്ങനെ ജനം യു ഡി എഫ് നെ വെറുക്കും. അതാണ് ചരിത്രം
1979 ൽ കേരള രാഷ്ട്രീയത്തിൽ ആസ്പൃശ്യരായിരുന്ന ഇന്ദിര കോൺഗ്രസിനെ തിരിച്ചു വരവിന് ലീഗ് വലിയ സഹായം കൊടുത്തു. അന്ന് തുടങ്ങി കോൺഗ്രസ് മുഖ്യമന്ത്രിമാരുടെ ഗതികേട്. 1982 ൽ അനഭിമതരെന്ന് കേന്ദ്രം വിധിച്ച മൂന്ന് കുവൈറ്റികളെ ലീഗ് മന്ത്രി സ്റ്റേറ്റ് ഗസ്റ്റ് ആക്കി. ശരിക്കും രാജ്യ ദ്രോഹം. കരുണാകരൻ സഹിച്ചു. എന്നിട്ടും 1995 ൽ ലീഗ് കരുണാകരനെ വലിച്ചു. ആന്റണി മാത്രമാണ് ലീഗിന് വഴങ്ങാതിരുന്നത്. അതുകൊണ്ട് അദ്ദേഹത്തിന് മുഖ്യ മന്ത്രിസ്ഥാനം രാജി കൊടുക്കേണ്ടി വന്നു. അത് മനസിലാക്കി വന്ന ഉമ്മൻ ചാണ്ടി എല്ലാം വഴങ്ങി കുഞ്ഞുഞ്ഞു കുഞ്ഞുമണി കുഞ്ഞപ്പ ഭരണം ഓർമയില്ലേ. എന്നിട്ടും 2015 ൽ ഉമ്മൻ ചാണ്ടിയെ തട്ടി മുഖ്യമന്ത്രി ആകാൻ ശ്രമിച്ച രമേശ് ചെന്നിത്തല കുഞ്ഞാലിക്കുട്ടിയുടെ ആളായി. പണ്ട് ലീഗിൽ കുഞ്ഞാലിക്കുട്ടിക്ക് എതിരെ ഇസഹാഖ് കുരുക്കളുടെ ആളായിരുന്നു രമേശ്. കുരുക്കൾ വീണതോടെ രമേശ് കുഞ്ഞാലിക്കുട്ടിയെ പിടിച്ചു. പുളിൻകമ്പ് കണ്ടാൽ ശരിക്കും മനസിലാക്കുന്ന ആളാണ് കുഞ്ഞാലിക്കുട്ടി. കയറി പിടിക്കും. വല്ലാത്ത പിടി. കശുവണ്ടി കൊള്ളയിൽ രമേശും കുഞ്ഞാലിക്കുട്ടിയും പരസ്പരം സഹായിച്ചു. ഇപ്പോഴും അങ്ങനെ തന്നെ. സതീശൻ നിസഹായനാണ്. കുഴൽ നാടൻ പറയുന്നത് സതീശന് മനസിലാവും. പക്ഷേ ഒന്നും ചെയ്യില്ല. ചെയ്യാനാവില്ല. സിഎംആർഎൽ വിഷയത്തിൽ മാത്രമല്ല കിബ്ഫിയിയം ഒന്നും ഉണ്ടാവില്ല. വലിയ കാര്യങ്ങൾ പറയും ഒന്നും ചെയ്യില്ല. കിഫ്ബി പരമവാധി വന്നാൽ അബ്രഹത്തെ ബലിയാടാക്കും. ലാവലിനിൽ അതാണല്ലോ ഉണ്ടായത്. പിണറായി ഉദ്യോഗസ്ഥരെ എല്ലാം ബലി കൊടുത്തു. പിണറായിയുടെ കേസ് സുപ്രീം കോടതിയിൽ ആയത് കൊണ്ട് അവർ രക്ഷപ്പെട്ടു നടക്കുന്നു എന്ന് മാത്രം. കെ എം എബ്രഹാം ചില്ലറക്കാരനല്ല. സാക്ഷാൽ പ്രണബ് മുഖർജിയെ വിറപ്പിച്ചവനാണ്. എല്ലാ രേഖയും കയ്യിൽ കാണും. അദ്ദേഹത്തെ തൊട്ടാൽ പിണറായി അടക്കം ജയിലിൽ ആവും. അത് പിണറായിക്കും അറിയാം. സതീശനടക്കം കോൺഗ്രസുകാർ തെരഞ്ഞെടുപ്പിന് മുൻപു പറഞ്ഞതെല്ലാം അധികാരം പിടിക്കാൻ പറഞ്ഞതാണ് ഇപ്പോൾ അധികാരം കിട്ടി. പഴയതെല്ലാം മറന്നേക്ക്. ഇനി കുറേക്കാലം ഞങ്ങൾ സുഖിക്കട്ടെ. അഴിമതി നടത്തട്ടെ. ലീഗ് ഭരിക്കട്ടെ.
അതാണ് രാഷ്ട്രീയക്കാർ. ഇവർ പറയുന്നത് അധികാരം നോക്കി മാത്രമാണ്. അത് കിട്ടിയാൽ പിന്നെ ഒരു ലക്ഷ്യം മാത്രം തങ്ങൾക്ക് സുഖിക്കണം. ഇടക്ക് ജനങ്ങളെ കളിപ്പിക്കാൻ ചില കളികളും ഉണ്ടാവും. ഇത് ജനത്തിന്റെ വിധി.
ഇപ്പോൾ വോട്ട് കൊള്ളയെ കുറിച്ച് പറയുന്നത് പോലും അധികാരം പിടിക്കാനാണ്. കൊള്ളയെ കുറിച്ച് പറയുന്നവർ അധികാരത്തിൽ വന്നാൽ എല്ലാ കൊള്ളയും ന്യായം ആവും.ഇതാണ് ദേവപ്രസാദിന്റെ വാക്കുകൾ.
ഇത്തരത്തിൽ നമുക്കും വിശ്വസിക്കാമെങ്കിലും ഇഡി പിണറായിയെ വെറുതെവിടില്ല. അതിനുള്ള നീക്കങ്ങൾ മാത്യു കുഴൽനാടൻ അണിയറയിൽ നടത്തുന്നുണ്ട്. സതീശൻ സർക്കാർ പിണറായിയെ രക്ഷിക്കുമെന്ന കാര്യത്തിൽ കുഴൽനാടന് 100% ഉറപ്പുണ്ട്. അതിനാൽ മാത്യു ഇക്കാര്യം ആവശ്യപ്പെട്ട് സിബിഐയെ സമീപിക്കാനുള്ള സാധ്യതയും തള്ളിക്കളയാവില്ല. കാരണം മാത്യു തൻറെ കരിയർ കെട്ടിപ്പടുത്തത് പിണറായിയുടെ കേസ് ഉപയോഗിച്ചാണ്. സി എം ആർ എൽ കേസിൽ എന്ത് സംഭവിച്ചാലും അത് മാത്യു കുഴൽനാടിന്റെയും പിന്നീട് കേസിൽ ഇടപെട്ട ഷോൺ ജോർജിന്റെയും വ്യക്തിപരമായ നേട്ടങ്ങൾ മാത്രമാണ്. അതുകൊണ്ടുതന്നെ ഇരുവരും ഈ കേസ് കൈവിടുകയില്ല. സുപ്രീംകോടതിയിൽ വേണമെങ്കിലും കേസ് നടത്തി പിണറായിയെ കുടുക്കാനുള്ള കരവിരുത് ഇവർക്ക് രണ്ടു പേർക്കും ഉണ്ട്. ഷോൺ ആകട്ടെ ബിജെപിയുടെ ഭാഗവുമാണ്. ബിജെപി തങ്ങളുടെ എല്ലാ പിന്തുണയും ഷോണിന് നൽകുന്നുണ്ട്. ഏതായാലും ആദ്യ ഘട്ടത്തിൽ ഇഡി വിജയിച്ചിരിക്കുന്നു. അവർക്ക് എഫ് ഐ ആർ കൈയിൽ കിട്ടി. ഇനി പിണറായി കുടുംബത്തിന്റെ കാര്യം അവർ നോക്കിക്കോളും.
https://www.facebook.com/Malayalivartha


























