സുഹൈലിന് അങ്കമാലി കോടതിയുടെ പൂട്ട്; ജാമ്യാപേക്ഷ തള്ളി...

നെടുമ്പാശ്ശേരി മിനി കൂപ്പർ അപകടക്കൊലക്കേസിലെ മുഖ്യപ്രതി സുഹൈൽ സജീവിനും കൂട്ടാളികൾക്കും കനത്ത തിരിച്ചടി! സുഹൈൽ ഉൾപ്പെടെ നാല് പ്രതികളുടെയും ജാമ്യാപേക്ഷ അങ്കമാലി മജിസ്ട്രേറ്റ് കോടതി പൂർണ്ണമായും തള്ളി. 'എന്റെ വാപ്പ പണം തരും, എല്ലാം അച്ഛൻ നോക്കിക്കോളും' എന്ന് അപകടസമയത്ത് നാട്ടുകാരോട് അഹങ്കാരം പറഞ്ഞ പ്രതിക്ക് നിയമത്തിന്റെ ശക്തമായ പ്രഹരമാണ് കോടതി നൽകിയിരിക്കുന്നത്. അപകടസമയത്ത് പ്രതി അനുവദനീയമായതിലും അഞ്ചിരട്ടിയിലധികം, അതായത് 161 മില്ലിഗ്രാം മദ്യം ശരീരത്തിൽ ചെന്ന് ലക്കുകെട്ട അവസ്ഥയിലായിരുന്നു എന്ന് മെഡിക്കൽ റിപ്പോർട്ടിൽ വ്യക്തമാക്കുന്നു. 'മൂന്ന് പേര് ഒരു സ്കൂട്ടറിൽ വന്നതാണ് അപകടത്തിന് കാരണം' എന്ന പ്രതിഭാഗം വക്കീലിന്റെ ക്രൂരമായ വാദങ്ങളെ പൂർണ്ണമായി തള്ളിക്കളഞ്ഞുകൊണ്ടാണ് പ്രതികളെ ഒന്നിനെയും വെറുതെ വിടരുതെന്ന പ്രൊസിക്യൂഷൻ വാദം കോടതി അംഗീകരിച്ചത്.
https://www.facebook.com/Malayalivartha

























