ലോക്ഭവന്റെ അടുക്കള ഇനി വെജിറ്റേറിയൻ; നിയുക്ത ഗവർണർ നിർദേശം നൽകി

കേരള ലോക്ഭവനില്‍ ഇനി മുതല്‍ വെജിറ്റേറിയന്‍ ഭക്ഷണം മാത്രം. നിയുക്ത ഗവര്‍ണര്‍ ഓം പ്രകാശ് മാഥൂര്‍ എത്തുന്നതിനു മുന്‍പ് ലഭിച്ച നിര്‍ദേശങ്ങളിലാണ് ഇക്കാര്യമുള്ളത്. ഓം പ്രകാശ് മാഥൂര്‍ ശുദ്ധ വെജിറ്റേറിയന്‍ ആണ്. ആ സാഹചര്യത്തില്‍ ഇനി മുതല്‍ ലോക്ഭവന് അടുക്കളയില്‍ മാംസമോ മത്സ്യമോ പാചകം ചെയ്യേണ്ടതില്ലെന്നാണു നിര്‍ദേശം.
ലോക്ഭവന്റെ അടുക്കളയില്‍നിന്നു ഗവര്‍ണര്‍ക്കും കുറച്ച് പഴ്സനല്‍ സ്റ്റാഫുകള്‍ക്കും മാത്രമാണു ഭക്ഷണം നല്‍കുന്നത്. ബാക്കി ജീവനക്കാര്‍ മുഴുവന്‍ വീടുകളില്‍നിന്നു ഭക്ഷണം കൊണ്ടുവരികയോ പുറത്തുപോയി ഭക്ഷണം കഴിക്കുകയോ ആണ് ചെയ്യുന്നത്. അവര്‍ക്ക് ഭക്ഷണത്തിന് ഒരു തരത്തിലുള്ള നിയന്ത്രണവും ഏര്‍പ്പെടുത്തിയിട്ടില്ലെന്ന് ലോക്ഭവന് വൃത്തങ്ങള്‍ പറഞ്ഞു. നിലവില്‍ ലോക്ഭവനില്‍ അതിഥികള്‍ എത്തുമ്പോള്‍ നടത്തുന്ന വിരുന്നുകള്‍ക്കും വെജിറ്റേറിയന്‍ വിഭവങ്ങള്‍ ആണു വിളമ്പാറുള്ളത്.
രാജേന്ദ്ര ആര്‍ലേക്കറുടെ കാലത്ത് ലോക്ഭവനില്‍ മത്സ്യ വിഭവങ്ങളും ആരിഫ് മുഹമ്മദ് ഖാന്റെ സമയത്ത് നോണ്‍ വെജ് വിഭവങ്ങളും ഉപയോഗിച്ചിരുന്നു. സിക്കിം ഗവര്‍ണര്‍ പദവിയില്‍നിന്നാണ് ഓം പ്രകാശ് മാഥൂര്‍ കേരളത്തിലേക്ക് എത്തുന്നത്.
https://www.facebook.com/Malayalivartha






















