അന്ത്യശ്രുശ്രൂഷ നടത്തേണ്ടത് കൃപയുടെ വികാരിയായ പിതാവ്...!! ഇവർക്ക് പകരം മരിക്കേണ്ടത് ഞാൻ ആയിരുന്നോ..?!

മലപ്പുറം ജില്ലയിലെ വണ്ടൂർ പാലക്കോട് സ്വദേശി നൗഫൽ പതിയമ്പാറ (36) മദീനയിൽ വാഹനാപകടത്തിൽ ബുധനാഴ്ച നിര്യാതനായി. അവധി കഴിഞ്ഞ് നാലു മാസം മുമ്പാണ് അദ്ദേഹം മദീനയിൽ തിരിച്ചെത്തിയത്. ആഷ്ടെൽ ഇന്റർനാഷനൽ കമ്പനിയുടെ സെയിൽസ് ഡിപ്പാർട്ട്മെന്റിൽ ജീവനക്കാരനായിരുന്നു. നേരത്തെ ജിദ്ദയിലെ ആഷ്ടെൽ ഇന്റർനാഷനൽ കമ്പനിയിൽ ജോലി ചെയ്തിരുന്ന നൗഫൽ, രണ്ടര വർഷങ്ങൾക്ക് മുമ്പാണ് മദീനയിലെ ബ്രാഞ്ചിലേക്ക് മാറിയത്.
അലവിക്കുട്ടി - മറിയുമ്മ ദമ്പതികളുടെ മകനാണ്. മുൻഷിദയാണ് ഭാര്യ; രണ്ടു മക്കളുമുണ്ട്. മദീനയിലെ അഹമ്മദി ഹോസ്പിറ്റലിൽ സൂക്ഷിച്ചിരിക്കുന്ന മൃതദേഹം നാട്ടിലെത്തിക്കുന്നതിനുള്ള നിയമനടടികൾ പൂർത്തിയാക്കാൻ കമ്പനി പ്രതിനിധികളും വിവിധ സാമൂഹിക പ്രവർത്തകരും രംഗത്തുണ്ട്.
യുഎഇയിലെ ഷാര്‍ജയിലുണ്ടായ വാഹനാപകടത്തില്‍ പ്രവാസി മലയാളി മരിച്ചു. മലപ്പുറം മൊറയൂര്‍ സ്വദേശി ചെമ്പരീരി അബ്ദുല്‍ വാജിദ് (32) ആണ് മരിച്ചത്. ഇന്നലെ രാത്രി എട്ടുമണിയോടെയാണ് അപകടം ഉണ്ടായത്. കാര്‍ ട്രാക് മാറുന്നതിനിടെ ട്രക്കില്‍ ഇടിക്കുകയായിരുന്നു. അബുദാബിയില്‍ ജോലി ചെയ്തുവന്ന വാജിദ് കുടുംബ സമേതം ഷാര്‍ജ മേഖലയില്‍ സന്ദര്‍ശനത്തിന് എത്തിയതായിരുന്നു. മൊറയൂര്‍ സ്വദേശി ചെമ്പരീരി അബ്ദുറഹീമിന്‍റെയും കദീജയുടെയും മകനാണ്. അരീക്കോട് കൊല്ലത്തൊടി ഷാക്കിറിന്‍റെ മകള്‍ സനയാണ് ഭാര്യ. മക്കള്‍: ഹെയ്സ് (5), മിറ (2). നടപടികള്‍ പൂര്‍ത്തിയാക്കി മൃതദേഹം ദുബൈ അല്‍ ഖിസൈസ് സോനാപൂര്‍ ഖബര്‍സ്ഥാനില്‍ ഖബറടക്കി.
വിവാഹത്തിനായി നാട്ടിലേക്ക് വരാനിരിക്കെ മലയാളി യുവാവ് ഫുജൈറയിൽ വാഹനാപകടത്തിൽ മരിച്ചു. മൂവാറ്റുപുഴ സ്വദേശി, തെളിക്കുന്നേൽ റെസ്‌വിൻ റഷീദ് ആണ് (24) മരിച്ചത്.
ഇലക്ട്രിക് സ്കൂട്ടറിൽ കാറിടിച്ചാണ് അപകടം. ഫുജൈറ സിറ്റി സെന്ററിലെ അൽ ബൈക്ക് കൗണ്ടറിൽ സെയിൽസ്മാൻ ആയിട്ട് ജോലി ചെയ്യുകയായിരുന്നു റെസ്‌വിൻ. ഡ്യൂട്ടി ഷിഫ്റ്റ് കഴിഞ്ഞ് മടങ്ങുന്നതിനിടെയാണ് അപകടമുണ്ടായത്. റെസ്‌വിൻ സഞ്ചരിച്ചിരുന്ന ഇലക്ട്രിക് സ്കൂട്ടറിൽ കാർ ഇടിക്കുകയായിരുന്നു. നവംബറിലായിരുന്നു റെസ്‌വിന്റെ വിവാഹം നിശ്ചയിച്ചിരുന്നത്. നവംബര്‍ ആദ്യം ലീവിന് നാട്ടിലേക്ക് പോകാനുള്ള ഒരുക്കങ്ങൾക്കിടെയാണ് അപകടം.
മൃതദേഹം തുടര്‍നടപടികള്‍ക്കായി ഫുജൈറ ആശുപത്രിയിലേക്ക് മാറ്റി. നാട്ടില്‍ എത്തിക്കാനുള്ള നടപടിക്രമങ്ങള്‍ തുടരുകയാണ്.
https://www.facebook.com/Malayalivartha






















