Widgets Magazine 

24
Oct / 2026
Saturday
Forex Rates:

1 aed = 19.19 inr ● 1 aud = 50.27 inr ● 1 eur = 79.92 inr ● 1 gbp = 90.97 inr ● 1 kwd = 231.92 inr ● 1 qar = 19.36 inr ● 1 sar = 18.79 inr ● 1 usd = 70.49 inr ●

EDITOR'S PICK


നെടുമ്പാശ്ശേരി അപകടം: മിനി കൂപ്പറിന്റെ വേഗത മണിക്കൂറിൽ 150 കിലോമീറ്ററെന്ന് പോലീസ്; സുഹൃത്തിന്റെ സ്നാപ്ചാറ്റ് വീഡിയോ നിർണായക തെളിവായി...


ഹൈക്കോടതിയിൽ അടിയന്തര പരിഗണനയില്ല; പിണറായി വിജയന്റെ അപ്പീൽ ജസ്റ്റിസ് കെ. നടരാജ് ഉൾപ്പെട്ട ബെഞ്ച് തിങ്കളാഴ്ച കേൾക്കും...


ബംഗാൾ ഉൾക്കടലിൽ തീവ്ര ന്യൂനമർദം; ഒക്ടോബർ 26-ഓടെ ചുഴലിക്കാറ്റാകാൻ സാധ്യത, കേരളത്തിൽ അതീവ ജാഗ്രത...


ഭരണമാറ്റത്തോടെ കളി മാറി; കഴിഞ്ഞ സർക്കാർ ചുവപ്പുനാടയിലൊതുക്കിയ ബിനാമി അഴിമതി കേസിൽ പി.പി. ദിവ്യക്കും ഭർത്താവിനുമെതിരെ വിജിലൻസ് പൂട്ടുവീഴുന്നു...


കേരളത്തിന്റെ 29-ാമത് ഗവർണറായി ഓം പ്രകാശ് മാഥൂർ സത്യപ്രതിജ്ഞ ചെയ്ത് ചുമതലയേറ്റു...കേരള ഹൈക്കോടതി ചീഫ് ജസ്റ്റിസ് സൗമ്യൻ സത്യവാചകം ചൊല്ലിക്കൊടുത്തു... ദൈവത്തിന്റെ സ്വന്തം നാടായ കേരളത്തിൽ, പുതിയൊരു യാത്രക്ക് തുടക്കം കുറിക്കുന്നതിൽ അതിയായ സന്തോഷമെന്ന് ​ഗവർണർ

ആരോഗ്യരംഗത്ത് വലിയ തകർച്ച’: മുരളീധരനെതിരെ മുൻ ആരോഗ്യ മന്ത്രിമാര്‍

23 OCTOBER 2026 12:05 AM IST
മലയാളി വാര്‍ത്ത

യുഡിഎഫ് സര്‍ക്കാര്‍ അധികാരത്തിലെത്തിയതിനു ശേഷം സംസ്ഥാനത്തെ ആരോഗ്യരംഗം നേരിടുന്നതു വലിയ തകര്‍ച്ചയാണെന്ന് മുന്‍ ആരോഗ്യമന്ത്രിയും സിപിഎം നേതാവുമായ പി.കെ.ശ്രീമതി. മുന്‍ ആരോഗ്യമന്ത്രിമാരായ കെ.കെ.ശൈലജ, വീണാ ജോര്‍ജ് എന്നിവര്‍ക്കൊപ്പം വാര്‍ത്താസമ്മേളനം നടത്തിയാണ് പി.കെ.ശ്രീമതി നിലവിലെ ആരോഗ്യമന്ത്രി കെ.മുരളീധരന് എതിരെ വിമര്‍ശനം ഉന്നയിച്ചത്. എല്ലാം നിസാരമായി പരിഹരിച്ചു കളയും എന്ന നിലപാടാണ് കെ.മുരളീധരനുള്ളതെന്ന് പി.കെ.ശ്രീമതി പറഞ്ഞു. വലിയ വിമര്‍ശനങ്ങളാണ് ആരോഗ്യരംഗത്തിനെതിരെ ഉയര്‍ന്നത്. പലയിടത്തും ഡോക്ടര്‍മാരും മരുന്നുമില്ലാത്ത നിലയാണുള്ളതെന്നും പി.കെ.ശ്രീമതി പറഞ്ഞു. മസിലുകള്‍ക്കു ശോഷണം വരുന്ന സ്‌പൈനല്‍ മസ്‌കുലര്‍ അട്രോഫി രോഗം ബാധിച്ച കുട്ടികള്‍ക്ക് ക്ലിനിക്കല്‍ ട്രയലിനുള്ള മരുന്നു നല്‍കിയത് ഗുരുതരമാണെന്നും പി.കെ.ശ്രീമതി പറഞ്ഞു.


പരീക്ഷണത്തിനു വേണ്ടി മാറ്റിവച്ച മരുന്നാണു ഒരു കുട്ടിക്കു നല്‍കിയത്. പിന്നീടത് തിരിച്ചെടുത്തുവെന്ന് പറഞ്ഞെങ്കിലും അത് വലിയ പിഴവാണ്. മരുന്ന് ഉല്‍പാദിപ്പിക്കുന്ന ഹൈദരാബാദിലെ കമ്പനിയുടെ മേധാവിമാര്‍ എസ്എടിയുടെ സൂപ്രണ്ടുമായി കൂടിക്കാഴ്ച നടത്തിയതിനു ശേഷം ആരോഗ്യമന്ത്രി മുരളീധരനെ കണ്ട് നിവേദനം കൊടുക്കുന്നതിന്റെ ചിത്രമാണു പുറത്തുവന്നിരിക്കുന്നത്. മരുന്നു കമ്പനികളുമായി മന്ത്രി നേരിട്ടു ചര്‍ച്ച നടത്തുന്നത് ശരിയല്ല. തൊട്ടുപിന്നാലെ അവരുടെ മരുന്നു വാങ്ങാന്‍ തീരുമാനമാകുകയും ചെയ്തു. മരുന്നുകമ്പനികള്‍ക്കു വിധേയത്വം പുലര്‍ത്തുന്ന സ്ഥിതിയിലേക്ക് മന്ത്രി മാറിയിരിക്കുന്നു. ഞങ്ങള്‍ മൂന്നു പേരും മന്ത്രിയായിരുന്നപ്പോള്‍ ഒരു മരുന്നു കമ്പനി ഏജന്റും ഞങ്ങളുമായി നേരിട്ടു ചര്‍ച്ച നടത്തിയിട്ടില്ല. മെഡിക്കല്‍ സര്‍വീസസ് കോര്‍പറേഷന്റെ പ്രവര്‍ത്തനം അട്ടിമറിക്കാനുള്ള നീക്കമാണിത്. ആരോഗ്യമന്ത്രി സ്ഥാനത്തിരിക്കാനുള്ള അര്‍ഹത കെ.മുരളീധരന് നഷ്ടമായെന്നും ഇക്കാര്യങ്ങള്‍ എല്ലാം അന്വേഷണത്തിന് വിധേയമാക്കണമെന്നും പി.കെ.ശ്രീമതി ആവശ്യപ്പെട്ടു.

പൊതുജനാരോഗ്യ മേഖലയെ തകര്‍ക്കുന്ന നിലപാടുകളാണ് യുഡിഎഫ് സര്‍ക്കാര്‍ സ്വീകരിച്ചതെന്ന് കെ.കെ.ശൈലജ പറഞ്ഞു. മരുന്നു വിലപേശി വാങ്ങേണ്ടത് മെഡിക്കല്‍ സര്‍വീസസ് കോര്‍പറേഷനാണ് മന്ത്രിയല്ലെന്നും കെ.കെ.ശൈലജ പറഞ്ഞു. എസ്എംഎ രോഗികള്‍ക്കു പുതിയ മരുന്നു നല്‍കുന്നതില്‍ വിരോധമില്ല. മാതാപിതാക്കളെ ബോധ്യപ്പെടുത്തിയതിനു ശേഷം മാത്രമേ പുതിയ മരുന്നു നല്‍കാവൂ എന്നും ശൈലജ വ്യക്തമാക്കി. മരുന്നിന്റെ ബയോ ഈക്വലന്റ് പരീക്ഷണം നടന്നിട്ടില്ലെന്നാണ് അറിയുന്നത്. ക്ലിനിക്കല്‍ ട്രയില്‍ കുട്ടികളില്‍ നടത്താനുള്ള ശ്രമത്തെക്കുറിച്ച് അന്വേഷിക്കണമെന്നും കെ.കെ.ശൈലജ പറഞ്ഞു. ആരോഗ്യമേഖലയ്ക്കു ഭീഷണിയാകുന്ന തരത്തിലാണ് പുതിയ ടാസ്‌ക് ഫോഴ്‌സ് രൂപീകരിച്ചിരിക്കുന്നതെന്നും അതില്‍ ഉള്‍പ്പെട്ടിരിക്കുന്ന ആളുകളെ കുറിച്ച് അറിയുമ്പോള്‍ പ്രശ്‌നമുണ്ടെന്നും ശൈലജ പറഞ്ഞു.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

സര്‍ക്കാരിന് പാര്‍ട്ടിയില്‍ നിന്നോ മുന്നണിയില്‍ നിന്നോ സമ്മര്‍ദ്ദമില്ലെന്ന് വി ഡി സതീശന്‍  (28 minutes ago)

റോഡിൽ 3 കാലന്മാരുടെ കളി ആഷ്‌ലിയുടെയും കൃപയുടെയും ജീവനെടുത്ത 3 കാരണങ്ങൾ ഇത്..! കല്ലറ മൂടും മുന്നേ തൂക്കി,പാമ്പാടിയിൽ ട്വിസ്റ്റ്  (1 hour ago)

മൂന്നെണ്ണത്തിന് അര മുരളീധരന്‍! കത്തിച്ച് മന്ത്രി, തെളിവ് നിരത്തി അമ്മച്ചിമാരെ വെട്ടി വീഴ്ത്തി മന്ത്രി ദേ കത്തിക്കുന്നു ..!  (1 hour ago)

സൗദിയില്‍ വൻ യുദ്ധം പ്രവാസി മരിച്ചു..ഇന്ത്യക്കാരെ തൊട്ടവരെ തീർക്കാൻ മോദി ഇറങ്ങുന്നു..ഹൂദികൾക്ക് മുന്നറിയിപ്പ്  (1 hour ago)

ഭര്‍തൃവീട്ടില്‍ യുവതിയെ മരിച്ച നിലയില്‍ കണ്ടെത്തി  (1 hour ago)

ഗവര്‍ണര്‍ ആര്‍ലേക്കർ ഇറങ്ങി പുതിയ ഗവർണ്ണർ രാജ്ഭവൻ കയറി..ഇനി വമ്പൻ നീക്കം പിണറായി പേടിച്ചത് സംഭവിക്കും  (1 hour ago)

നേഹ ബോറയുടെ സമാധാന ബോണ്ട് ഹര്‍ജി തള്ളി ഡല്‍ഹി ഹൈക്കോടതി  (1 hour ago)

നടുറോഡിൽ നിന്ന് സംസാരം; ആ പാവം പിള്ളേരെ കൊല്ലിച്ചത് ഇവറ്റകൾ..! ഓ, അപ്പനും അമ്മയും ജീവിച്ചിരിക്കുമ്പോൾ മകൾ മരിക്കുന്നു  (1 hour ago)

4 ദിവസം കൊടും മഴ ഉച്ചതിരിഞ്ഞാൽ ഇടിയും മഴയും..! മാറിമറിഞ്ഞ് അലേർട്ട്  (2 hours ago)

രണ്ടായി പിളർന്ന് ഭൂമി 7.1 തീവ്രതയിൽ ഭൂചലനം..! വീടുകൾ ഭൂമിക്കടിയിൽ..! 16 പേർ മരിച്ചു..! നിലവിളിച്ച് ജനം  (2 hours ago)

മന്ത്രി മുരളിക്കെതിരെ സംഘടിത നീക്കം വിവാദങ്ങൾ പിന്നിലെന്ത്? മുരളിയുടെ ഓഫീസ് വില്ലനോ?  (2 hours ago)

കെഎസ്ആര്‍ടിസിക്ക് ടിക്കറ്റ് വരുമാനത്തില്‍ നേട്ടം  (3 hours ago)

കഴിഞ്ഞ സര്‍ക്കാര്‍ അന്വേഷണത്തിന് അനുമതി നല്‍കേണ്ടതായിരുന്നു; സിപിഎം നേതാവ് പി പി ദിവ്യയ്‌ക്കെതിരായ അന്വേഷണം പ്രഖ്യാപിച്ചത് ഉത്തമ ബോധ്യത്തിലെന്ന് മന്ത്രി രമേശ് ചെന്നിത്തല  (3 hours ago)

തറയില്‍ ഫിനാന്‍സ് നിക്ഷേപ തട്ടിപ്പ് കേസില്‍ ഒന്നാം പ്രതിക്ക് 9 വര്‍ഷം തടവും 10 ലക്ഷം രൂപ പിഴയും  (3 hours ago)

രാഷ്ട്രീയത്തിലേക്ക് പ്രവേശിക്കാന്‍ അദ്ദേഹം തിരഞ്ഞെടുത്ത സമയം ഉചിതമായിരുന്നുവെന്ന് സാമന്ത  (3 hours ago)

Malayali Vartha Recommends