Widgets Magazine 

23
Oct / 2026
Friday
Forex Rates:

1 aed = 19.19 inr ● 1 aud = 50.27 inr ● 1 eur = 79.92 inr ● 1 gbp = 90.97 inr ● 1 kwd = 231.92 inr ● 1 qar = 19.36 inr ● 1 sar = 18.79 inr ● 1 usd = 70.49 inr ●

EDITOR'S PICK


കണ്ണൂരിലെ സഖാക്കളെ ഞെട്ടിച്ച് ബിജെപിയുടെ ക്ഷണം! ദിവ്യയുടെ പോസ്റ്റിന് പിന്നാലെ പ്രതികരണവുമായി പി.കെ. കൃഷ്ണദാസ്; അറക്കൽ ബീവിയെ കെട്ടാൻ അര സമ്മതം പോരല്ലോ...


സൗദി വധശിക്ഷാ വിവാദം പുതിയ തിരിവിലേക്ക്; കോൺസുലേറ്റിന്റെ രഹസ്യ കത്ത് പുറത്ത്; പ്രതികൾ കഴിഞ്ഞത് രണ്ട് ജയിലുകളിൽ, തമ്മിൽ കണ്ടിട്ടില്ലെന്ന് വെളിപ്പെടുത്തൽ...


നെടുമ്പാശ്ശേരി മിനി കൂപ്പർ കേസ്: ബോസ്റ്റൽ സ്കൂൾ സൂപ്രണ്ടിന്റെ അപേക്ഷ കോടതി തള്ളി; പ്രതികൾക്ക് ജയിൽ മാറ്റമില്ല...


കാലാവസ്ഥയിൽ വൻ വ്യതിയാനം: നാളെയും 25-നും പുതിയ ന്യൂനമർദ്ദങ്ങൾ രൂപപ്പെടും; കേരളത്തിലും തമിഴ്നാട്ടിലും കനത്ത മഴ മുന്നറിയിപ്പ് ...


പാമ്പാടി അപകടം: വില്ലനായത് ആ രണ്ട് പേരുടെ അനാസ്ഥ? വഴിമുടക്കികളെ പൂട്ടാൻ കോട്ടയം എസ്.പി നേരിട്ടിറങ്ങി...

ലാൻഡ് ചെയ്യുന്നതിന് തൊട്ടുമുമ്പ് വിമാനത്തിൽ മിന്നലടിച്ചു,​ ഭയന്നുവിറച്ച് യാത്രക്കാർ

22 OCTOBER 2026 10:33 PM IST
മലയാളി വാര്‍ത്ത

More Stories...

പാകിസ്താനുമായി നല്ല ബന്ധം ഇന്ത്യ ആഗ്രഹിക്കുന്നു, പക്ഷേ ഭീകരവാദം അവഗണിക്കാനാകില്ല- എസ്. ജയ്ശങ്കർ

ഇസ്രയേലിന്റെ സ്വാതന്ത്ര്യ ദിനാഘോഷത്തിന് മോദിയെ ക്ഷണിച്ച് നെതന്യാഹു,​ സ്മിത്ത് മച്ചാറിനും ക്ഷണം

മരിച്ചയാളുടെ രേഖ ഉപയോഗിച്ച് വീട് കൈവശപ്പെടുത്താൻ ശ്രമം, പൊലീസുകാരന്‍ അറസ്റ്റിൽ

സൗദി വധശിക്ഷാ വിവാദം പുതിയ തിരിവിലേക്ക്; കോൺസുലേറ്റിന്റെ രഹസ്യ കത്ത് പുറത്ത്; പ്രതികൾ കഴിഞ്ഞത് രണ്ട് ജയിലുകളിൽ, തമ്മിൽ കണ്ടിട്ടില്ലെന്ന് വെളിപ്പെടുത്തൽ...

സൗദി അറേബ്യയിലെ മക്ക പള്ളിക്കുള്ളിൽ അധാർമിക പ്രവൃത്തി നടത്തി..ഈ കുറ്റത്തിന് പ്രവാസികളായ രണ്ടുപേരെ വധശിക്ഷയ്ക്ക് വിധേയരാക്കി...എപ്പോഴാണ് അറസ്റ്റ് ചെയ്തതെന്നോ സംബന്ധിച്ച വിവരങ്ങളും പുറത്തുവിട്ടിട്ടില്ല..

ആകാശത്ത് പറന്നുകൊണ്ടിരുന്ന വിമാനത്തിനുള്ളിൽ ഇടി മിന്നലേൽക്കുമ്പോൾ യാത്രക്കാർ പരിഭ്രാന്തരാകുന്നതിന്റെ ദൃശ്യങ്ങളാണ് സോഷ്യൽ മീഡിയയിൽ വ്യാപകമായി പ്രചരിക്കുന്നത്. ചിലിയിലെ അന്റോഫഗാസ്റ്റയിൽ നിന്ന് തലസ്ഥാനമായ സാന്റിയാഗോയിലേക്ക് സർവീസ് നടത്തിയ ലാറ്റം എയർലൈൻസ് വിമാനത്തിൽ ഒക്‌ടോബർ 20നാണ് സംഭവം. വിമാനം ലാൻഡ് ചെയ്യാൻ മിനിട്ടുകൾ മാത്രം ശേഷിക്കെയായിരുന്നു മിന്നൽ ഉണ്ടായത്. യാത്രക്കാരിലൊരാൾ പകർത്തിയ ദൃശ്യങ്ങളാണ് സോഷ്യൽ മീഡിയയിൽ വൈറലാകുന്നത്.

വിമാനത്തിനുള്ളിൽ പെട്ടെന്ന് വലിയ ശബ്‌ദവും വെളിച്ചവും ഉണ്ടായതോടെ യാത്രക്കാർ പരിഭ്രാന്തരാകുന്നത് ദൃശ്യങ്ങളിൽ കാണാം. ചിലിയിലുണ്ടായ ശക്തമായ മഴയെ തുടർന്നാണ് സംഭവം. മിന്നലേറ്റങ്കിലും ആർക്കും പരിക്കേറ്റിട്ടില്ല. വിമാനം സുരക്ഷിതമായി സാന്റിയാഗോയിലെ ആർതുറോ മെറിനോ ബെനിറ്റസ് വിമാനത്താവളത്തിൽ ഇറങ്ങിയെന്നാണ് റിപ്പോർട്ടുകൾ. സംഭവത്തിന് പിന്നാലെ എയർലൈൻ കമ്പനി വിശദീകരണവുമായി രംഗത്തെത്തി.മിന്നലാക്രമണം വിമാനത്തിന്റെ സുരക്ഷയെ ബാധിച്ചിട്ടില്ലെന്നും ഇത്തരം കാലാവസ്ഥാ പ്രതിസന്ധകളെ നേരിടാൻ കഴിയുന്ന രീതിയിലാണ് വിമാനങ്ങളുടെ ബോഡി രൂപകൽപ്പന ചെയ്തിട്ടുള്ളതെന്നും കമ്പനി അറിയിച്ചു. മിന്നലിൽ നിന്നുള്ള വൈദ്യുതി പ്രവാഹം സുരക്ഷിതമായി പുറത്തേക്ക് കടത്തിവിടാൻ വിമാനങ്ങളിൽ പ്രത്യേക സംവിധാനങ്ങളുണ്ടെന്നും കമ്പനി വ്യക്തമാക്കി.

അതേസമയം, ഒക്ടോബർ ആദ്യം പട്നയിൽ നിന്ന് ലക്‌നൗവിലേക്ക് സർവീസ് നടത്തിയ ഇൻഡിഗോ വിമാനത്തിനും പ്രതികൂല കാലാവസ്ഥയിൽ കേടുപാട് സംഭവിച്ചിരുന്നു. 17,000 അടി ഉയരത്തിൽ പറക്കുന്നതിനിടെ ശക്തമായി ആലിപ്പഴം വീണതിനെ തുടർന്ന് വിമാനത്തിന്റെ മുൻഭാഗത്തെ റഡോം (റഡാർ സംവിധാനം സംരക്ഷിക്കുന്ന പുറംഭാഗം) തകരാറിലായി.104 യാത്രക്കാരും ആറു ജീവനക്കാരുമുണ്ടായിരുന്ന വിമാനം അടിയന്തരമായി ലക്‌നൗവിലെ ചൗധരി ചരൺ സിംഗ് അന്താരാഷ്ട്ര വിമാനത്താവളത്തിൽ ഇറക്കി. നിശ്ചയിച്ച സമയത്തേക്കാൾ എട്ട് മിനിട്ട് മുമ്പായിരുന്നു വിമാനം സുരക്ഷിതമായി ഇറക്കിയത്. യാത്രക്കാർക്കും ജീവനക്കാർക്കും പരിക്കുകളില്ല. സംഭവത്തിൽ ഡി.ജി.സി.എ അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

പാകിസ്താനുമായി നല്ല ബന്ധം ഇന്ത്യ ആഗ്രഹിക്കുന്നു, പക്ഷേ ഭീകരവാദം അവഗണിക്കാനാകില്ല- എസ്. ജയ്ശങ്കർ  (7 minutes ago)

മിനിറ്റുകളുടെ വ്യത്യാസത്തിൽ ടിബറ്റിനെ കുലുക്കി ഭൂചലനങ്ങൾ  (16 minutes ago)

ലോക്ഭവന്‍റെ അടുക്കള ഇനി വെജിറ്റേറിയൻ; നിയുക്ത ഗവർണർ നിർദേശം നൽകി  (20 minutes ago)

ഗവര്‍ണര്‍ രാജേന്ദ്ര ആര്‍ലേക്കര്‍ക്ക് യാത്രയയപ്പ് നല്‍കി മുഖ്യമന്ത്രിയും മന്ത്രിമാരും  (23 minutes ago)

ഹോർമുസിൽ ഏഴ് കപ്പലുകൾക്ക് നേരെ ഇറാന്റെ ആക്രമണം, ഒരുകപ്പലിൽ 21 ഇന്ത്യക്കാർ  (30 minutes ago)

ഇസ്രയേലിന്റെ സ്വാതന്ത്ര്യ ദിനാഘോഷത്തിന് മോദിയെ ക്ഷണിച്ച് നെതന്യാഹു,​ സ്മിത്ത് മച്ചാറിനും ക്ഷണം  (42 minutes ago)

ലാൻഡ് ചെയ്യുന്നതിന് തൊട്ടുമുമ്പ് വിമാനത്തിൽ മിന്നലടിച്ചു,​ ഭയന്നുവിറച്ച് യാത്രക്കാർ  (1 hour ago)

സി.എം.ആർ.എൽ എക്സാലോജിക് മാസപ്പടി കേസിൽ മുൻ മുഖ്യമന്ത്രി പിണറായി വിജയൻ നാളെ ഇഡിക്ക് മുന്നിൽ ഹാജരാകില്ല. ഇതുസംബന്ധിച്ച് എൻഫോഴ്സ്മെൻ്റ് ഡയറക്ടറേറ്റിന് കത്ത് നൽകി  (1 hour ago)

മരിച്ചയാളുടെ രേഖ ഉപയോഗിച്ച് വീട് കൈവശപ്പെടുത്താൻ ശ്രമം, പൊലീസുകാരന്‍ അറസ്റ്റിൽ  (1 hour ago)

കാലിക്കറ്റ് സർവകലാശാലയുടെ നാളത്തെ പരീക്ഷകൾ മാറ്റിവച്ചു; വൈവ,​ പ്രാക്ടിക്കൽ പരീക്ഷകൾക്ക് മാറ്റമില്ല  (1 hour ago)

ചങ്ങാടത്തെ മടുത്തു പിണറായിയെ വലിച്ച് കീറി, ഗോവിന്ദനെ കുത്തി, ദിവ്യ പി.പി. മൂടുംകുത്തി ദേ കിടക്കുന്നു..! നവീൻ ബാബു വേട്ടയാടുന്നു..!  (1 hour ago)

അന്ത്യശ്രുശ്രൂഷ നടത്തേണ്ടത് കൃപയുടെ വികാരിയായ പിതാവ്...!! ഇവർക്ക് പകരം മരിക്കേണ്ടത് ഞാൻ ആയിരുന്നോ..?!  (1 hour ago)

ആരോഗ്യരംഗത്ത് വലിയ തകർച്ച’: മുരളീധരനെതിരെ മുൻ ആരോഗ്യ മന്ത്രിമാര്‍  (1 hour ago)

പ്രവാസികൾ കൂട്ടത്തോടെ മരിക്കുന്നു! നടുറോഡിൽ സംഭവിക്കുന്നത് ഒരാഴ്ചയിൽ 6 മരണം... സഹിക്കുന്നില്ല.  (1 hour ago)

ടി.വി. അനുപമയെ ഗതാഗത സെക്രട്ടറി സ്ഥാനത്തുനിന്ന് മാറ്റി  (2 hours ago)

Malayali Vartha Recommends