മൂന്ന് ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് നാളെ അവധി

കോഴിക്കോട്, വയനാട്, മലപ്പുറം ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് നാളെ അവധി പ്രഖ്യാപിച്ച് ജില്ലാ കലക്ടര്‍മാര്‍. കേന്ദ്ര കാലാവസ്ഥാ വകുപ്പ് റെഡ് അലര്‍ട്ട് പ്രഖ്യാപിച്ച സാഹചര്യത്തിലാണ് അവധി. ജില്ലകളിലെ മതപഠന ക്ലാസുകള്‍, ട്യൂഷന് സെന്ററുകള്‍, സ്പെഷല്‍ ക്ലാസുകള്‍ എന്നിവയ്ക്ക്ക്കാണ് ഞായറാഴ്ച അവധി.
റസിഡന്‍ഷ്യല്‍ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും ഹോസ്റ്റലുകള്‍ക്കും അവധി ബാധകമല്ലെന്ന് കോഴിക്കോട് ജില്ലാ കലക്ടര്‍ അറിയിച്ചു. എന്നാല്‍, ഇത്തരം സ്ഥാപനങ്ങളില്‍ താമസിക്കുന്ന വിദ്യാര്‍ഥികളുടെ സുരക്ഷ ഉറപ്പാക്കാന്‍ സ്ഥാപന മേധാവികള്‍ ആവശ്യമായ നടപടികള്‍ സ്വീകരിക്കണം. മുന്‍കൂട്ടി നിശ്ചയിച്ച സര്‍വകലാശാലാ, പൊതുപരീക്ഷകള്‍ക്ക് അവധി ബാധകമല്ല.
പരീക്ഷകള്‍ നടത്തുന്ന സ്ഥാപനങ്ങള്‍ വിദ്യാര്‍ഥികളുടെ സുരക്ഷ ഉറപ്പാക്കണം. കനത്ത മഴയുള്ള സമയങ്ങളില്‍ വിദ്യാര്‍ഥികള്‍ ജലാശയങ്ങള്‍, തോടുകള്‍, മരങ്ങള്‍ക്കു സമീപം, മണ്ണിടിച്ചില്‍ സാധ്യതയുള്ള പ്രദേശങ്ങള്‍ എന്നിവിടങ്ങളിലേക്ക് പോകാതിരിക്കാന്‍ സ്ഥാപന മേധാവികളും അധ്യാപകരും രക്ഷിതാക്കള്‍ക്ക് ആവശ്യമായ നിര്‍ദേശങ്ങള്‍ നല്‍കണം. ആവശ്യമെങ്കില്‍ ഓണ്‍ലൈന്‍ ക്ലാസുകള്‍ ക്രമീകരിക്കാവുന്നതാണെന്നും കലക്ടര്‍ അറിയിച്ചു.
https://www.facebook.com/Malayalivartha
























