സി.ഐ ബിനീഷ് ലാലിന് കണ്ണീരോടെ യാത്രാമൊഴി നൽകി നാട്: രാജ്യത്തിന്റെ ആദരം നെഞ്ചേറ്റിയ പ്രിയപ്പെട്ട ഉദ്യോഗസ്ഥൻ...

കേരള പോലീസിനെ ഒന്നടങ്കം കണ്ണീരിലാഴ്ത്തിക്കൊണ്ട് ആ പ്രിയപ്പെട്ട ഉദ്യോഗസ്ഥൻ മടങ്ങി. മികച്ച കുറ്റാന്വേഷണ മികവിനുള്ള കേന്ദ്ര ആഭ്യന്തര മന്ത്രിയുടെ ദക്ഷത പദക് നേടിയ വിജിലൻസ് സി.ഐ ബിനീഷ് ലാലിന് ജന്മനാടായ പോത്തൻകോട് വിതുമ്പലോടെയാണ് വിട നൽകിയത്. ആറ്റിങ്ങൽ ഊരുപൊയ്കയിലെ ഭാര്യവീട്ടിൽ തിങ്കളാഴ്ച രാവിലെയാണ് അദ്ദേഹത്തെ മരിച്ച നിലയിൽ കണ്ടെത്തിയത്. കുടുംബപ്രശ്നങ്ങളെ തുടർന്നുള്ള കടുത്ത മാനസിക സമ്മർദ്ദമാണ് മരണത്തിന് കാരണമായതെന്നാണ് പ്രാഥമിക നിഗമനം.
https://www.facebook.com/Malayalivartha

























