യു.ഡി.എഫ്. വനിതാ സംഗമത്തില്‍ സജീവമായി ജഗതിയുടെ മകള്‍ ശ്രീലക്ഷ്മിയും

യു.ഡി.എഫ്. സ്ഥാനാര്‍ഥിയായ അനൂപ് ജേക്കബിന്റെ തെരഞ്ഞെടുപ്പ് പ്രചാരണത്തിന്റെ ഭാഗമായി നടക്കുന്ന വനിതാ കൂട്ടായ്മകളില്‍ സജീവമായി നടന്‍ ജഗതി ശ്രീകുമാറിന്റെ മകള്‍ ശ്രീലക്ഷ്മിയും. ആമ്പല്ലൂര്‍ പഞ്ചായത്തില്‍ പുതുവാശേരിയില്‍ നടന്ന വനിതാസംഗമത്തില്‍ മുഖ്യപ്രഭാഷക ശ്രീലക്ഷ്മിയായിരുന്നു.
വാഹനാപകടത്തില്‍ പരുക്കേറ്റു ഗുരുതരാവസ്ഥയില്‍ കഴിഞ്ഞിരുന്ന പിതാവിനെ കാണാന്‍ ബന്ധുക്കള്‍ അനുവദിക്കാതിരുന്നപ്പോള്‍ മുഖ്യമന്ത്രിയുടെ സഹായം കൊണ്ടാണ് തങ്ങള്‍ക്ക് അത് സാധിച്ചതെന്നു ശ്രീലക്ഷ്മി പറഞ്ഞു. എം.ജി. സര്‍വകലാശാല സെനറ്റ് അംഗം കൂടിയായ ശ്രീലക്ഷ്മി കേരളത്തിന്റെ വിവിധ ഭാഗങ്ങളില്‍ യു.ഡി.എഫിനുവേണ്ടി പ്രചാരണത്തിനെത്തുന്നുണ്ട്. അന്തരിച്ച ടി.എം. ജേക്കബും ജഗതി ശ്രീകുമാറും വിദ്യാഭ്യാസകാലം മുതല്‍ സുഹൃത്തുക്കളായിരുന്നെന്നും ആ ബന്ധംമൂലമാണ് അദ്ദേഹത്തിന്റെ മകന്‍ അനൂപ് ജേക്കബിന്റെ തെരഞ്ഞെടുപ്പുവേദിയില്‍ വരാന്‍ ആഗ്രഹമുണ്ടായതെന്നും ശ്രീലക്ഷ്മി പറഞ്ഞു. യോഗത്തില്‍ മഹിളാ കോണ്‍ഗ്രസ് മണ്ഡലം പ്രസിഡന്റ് ജൂഡി തങ്കച്ചന്‍ അധ്യക്ഷത വഹിച്ചു.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha