ജസ്റ്റിസ് തോട്ടത്തില്‍ ബി. രാധാകൃഷ്ണനെ ഹൈകോടതി ആക്ടിങ് ചീഫ് ജസ്റ്റിസായി നിയമിച്ചു

തോട്ടത്തില്‍ ബി. രാധാകൃഷ്ണനെ കേരള ഹൈകോടതിയിലെ ആക്ടിങ് ചീഫ് ജസ്റ്റിസായി നിയമിച്ചു.സുപ്രീം കോടതി ജഡ്ജിയായി നിയമനം ലഭിച്ച ചീഫ് ജസ്റ്റിസ് അശോക് ഭൂഷണ്‍ സ്ഥാനമൊഴിഞ്ഞതിനാലാണ് തൊട്ടടുത്ത മുതിര്‍ന്ന ജഡ്ജിയായ തോട്ടത്തില്‍ ബി. രാധാകൃഷ്ണന് താല്‍ക്കാലിക ചുമതല നല്‍കിയത്. ഇതുസംബന്ധിച്ച അറിയിപ്പ് കേരള ഹൈകോടതിക്ക് ലഭിച്ചു.
കര്‍ണാടക ഹൈകോടതി ജഡ്ജി മോഹന്‍ ശന്തന ഗൗഡയെ കേരള ചീഫ് ജസ്റ്റിസായി നിയമിക്കാന്‍ സുപ്രീം കോടതി കൊളീജിയം ശിപാര്‍ശ ചെയ്തിട്ടുണ്ടെങ്കിലും വിജ്ഞാപനം വന്നിട്ടില്ല. ഈ സാഹചര്യത്തില്‍ പുതിയ ചീഫ് ജസ്റ്റിസ് ചുമതലയേല്‍ക്കുന്നത് വരെ ജസ്റ്റിസ് തോട്ടത്തില്‍ രാധാകൃഷ്ണന്‍ ആക്ടിങ്് ചീഫായി തുടരും.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha