നിരവധി വാഹനങ്ങളിൽ ഇടിച്ച ശേഷം നിർത്താതെ പോയ ഇന്നോവ നാട്ടുകാർ ചേർന്ന് തടഞ്ഞുനിർത്തി... അപകടം ഉണ്ടാക്കിയ ശേഷം നിർത്താതെ പോയ കാർ നാട്ടുകാർ മറ്റ് വാഹനങ്ങളിൽ പിന്തുടർന്നാണ് പിടിച്ചത്, വാഹനവും ഡ്രൈവറേയും കസ്റ്റഡിയിലെടുത്ത് പോലീസ്

അപകടം ഉണ്ടാക്കിയ ശേഷം നിർത്താതെ പോയ ഇന്നോവ കാർ നാട്ടുകാർ മറ്റ് വാഹനങ്ങളിൽ പിന്തുടർന്നാണ് പിടിച്ചത്, വാഹനവും ഡ്രൈവറേയും കസ്റ്റഡിയിലെടുത്ത് പോലീസ്.
പായിപ്പാട് മുതൽ കണ്ണോട്ട വരെ 8 കിലോമീറ്ററാണ് ഇന്നോവ കാർ അപകടം ഉണ്ടാക്കി യാത്ര ചെയ്തത്. തിരുവല്ല സ്വദേശിയാണ് വാഹനം ഓടിച്ചത്. അപകടം ഉണ്ടാക്കിയ ശേഷം നിർത്താതെ പോയ കാർ നാട്ടുകാർ മറ്റ് വാഹനങ്ങളിൽ പിന്തുടർന്നാണ് പിടിച്ചത്.
വാഹനങ്ങളിൽ കാറിടിച്ച് ഒട്ടേറെപ്പേർക്കു പരുക്കേറ്റു.
വാഹനങ്ങളിൽ ഇടിച്ച് ടയർ പൊട്ടിയ കാർ, റോഡിലൂടെ തീ പറത്തിയാണു പാഞ്ഞത്. ഇന്നലെ വൈകിട്ട് ആറരയോടെയാണ് സംഭവം നടന്നത്. ആശാരിമുക്ക് ഭാഗത്തുവച്ച് സ്കൂട്ടർ യാത്രക്കാരിയെ ഇടിച്ചുവീഴ്ത്തിയശേഷം സ്കൂട്ടറിനു മുകളിലൂടെയാണു കാർ പാഞ്ഞുപോയത്. യുവതി റോഡരികിലേക്കു തെറിച്ചു വീണതിനാൽ കാറിനടിയിൽ കുടുങ്ങാതെ രക്ഷപ്പെട്ടു. സ്കൂട്ടർ പൂർണമായും തകർന്നുപോയി.
ഓട്ടത്തിനിടയിൽ കാറിന്റെ ടയർ പൊട്ടിപ്പോയി. ഗതാഗതത്തിരക്കേറിയ വാഴൂർ റോഡിലൂടെ തീ പറത്തിയാണ് കാർ ഓടിയത്. പലരും വാഹനങ്ങൾ വെട്ടിച്ചുമാറ്റിയാണ് രക്ഷപ്പെട്ടത്. ഇതിനിടയിൽ കാറിനെ നാട്ടുകാർ വാഹനങ്ങളിൽ പിന്തുടരുന്നുണ്ടായിരുന്നു
. തെങ്ങണ ജംഗ്ഷൻ കടന്ന് കാർ കണ്ണവട്ട ഇറക്കത്തിലേക്കു കുതിക്കുന്നതിനിടെ ടയർ പ്ലേറ്റ് ഉരഞ്ഞ് വേഗം കുറഞ്ഞതോടെ മറ്റു വാഹനങ്ങളിലെത്തിയവർ കാറിനു കുറുകെ നിർത്തുകയായിരുന്നു. രോഷാകുലരായ നാട്ടുകാർക്കിടയിൽനിന്നു ശ്രമകരമായാണ് പതിനെട്ടുകാരനെ തൃക്കൊടിത്താനം സ്റ്റേഷനിലെത്തിച്ചത്. പരുക്കേറ്റ പലരും സമീപപ്രദേശങ്ങളിലെ സ്വകാര്യ ആശുപത്രികളിൽ ചികിത്സ തേടിയിരിക്കുകയാണ്.
"
https://www.facebook.com/Malayalivartha























