Widgets Magazine 

03
Nov / 2026
Tuesday
Forex Rates:

1 aed = 19.19 inr ● 1 aud = 50.27 inr ● 1 eur = 79.92 inr ● 1 gbp = 90.97 inr ● 1 kwd = 231.92 inr ● 1 qar = 19.36 inr ● 1 sar = 18.79 inr ● 1 usd = 70.49 inr ●

EDITOR'S PICK


സ്മാർട്ട് ഉപകരണങ്ങൾ ഇനി വിനയാകും! റഫ്രിജറേഷൻ കൺട്രോളറുകളിൽ ആഗോള സൈബർ ആക്രമണം; ആശുപത്രികളും ഫാമുകളും അതീവ ഭീഷണിയിൽ


'മുരസു' ചുഴലിക്കാറ്റ് തീരം തൊട്ടു; ആന്ധ്രയിൽ കനത്ത നാശനഷ്ടം, കേരളത്തിലും ഇരട്ട ചക്രവാതച്ചുഴിയുടെ സ്വാധീനത്തിൽ അഞ്ച് ജില്ലകളിൽ കനത്ത മഴ മുന്നറിയിപ്പ്...


ചേരാനല്ലൂർ വാഹന അപകടക്കേസ്.. 17കാരന്റെ വ്യക്തിവിവരങ്ങൾ പ്രചരിപ്പിച്ചവർക്കെതിരെ കേസെടുത്ത് പൊലീസ്... 17 യൂസർ ഐഡികൾക്കെതിരെയാണ് കേസെടുത്തിരിക്കുന്നത്..


പ്രതിയും കാപ്പ കേസ് വില്ലനും മുൻപും ഒന്നിച്ചുള്ള കള്ളന്മാർ! ശ്രീകാര്യത്ത് പ്ലസ് ടു വിദ്യാർത്ഥിയെ ഇല്ലാതാക്കിയ ക്രിമിനൽ സംഘത്തിന്റെ പശ്ചാത്തലം പുറത്ത്: കൊലപാതകത്തിന് മുമ്പ് ശാരീരിക ബന്ധം...


ന്നത ഐഎഎസ് ഉദ്യോഗസ്ഥരുടെ തലപ്പത്ത് അപ്രതീക്ഷിതവും കടുത്തതുമായ അഴിച്ചുപണി...മുഖ്യമന്ത്രിയുടെ പുതിയ ഗെയിം ചേഞ്ച്..നാല് അഡിഷണൽ ചീഫ് സെക്രട്ടറിമാർ, രണ്ട് പ്രിൻസിപ്പൽ സെക്രട്ടറിമാർ ഉൾപ്പെടെ 35 പേർക്കാണ് മാറ്റം..

ഇസ്രായേലില്‍ നിര്‍ണായക നീക്കം നേരിട്ട് പ്രധാനമന്ത്രിയെ നിശ്ചയിക്കും നെതന്യാഹുവിന് സാധ്യതയേറി പലസ്തീനു നേരേ വന്‍ ആക്രമണം

03 NOVEMBER 2026 10:56 PM IST
മലയാളി വാര്‍ത്ത



ഇസ്രായേല്‍ തെരഞ്ഞെടുപ്പില്‍ വീണ്ടും അനിശ്ചിതത്വം. പ്രധാനമന്ത്രി ബഞ്ചമിന്‍ നെതന്യാഹു പുറത്താകുമോ അതോ ഭരണം പിടിക്കുമോ എന്നതില്‍ വ്യക്തതയില്ല. നെതന്യാഹുവിനെ പുറത്താക്കാനുള്ള ശക്തമായ നീക്കം അണിയറയില്‍ തുടരുകയാണ്.
പ്രധാനമന്ത്രിയെ നേരിട്ട് തിരഞ്ഞെടുക്കാനുള്ള ബില്‍ പാസാക്കാന്‍ ലക്ഷ്യമിടുകയാണ് പ്രതിപക്ഷ സഖ്യം.
ചൊവ്വാഴ്ച നടന്ന പ്രധാനമന്ത്രി തിരഞ്ഞെടുപ്പില്‍ ആര്‍ക്കും കേവലഭൂരിപക്ഷം ലഭിക്കാത്ത സാഹചര്യത്തില്‍ അറബ് പാര്‍ട്ടികളെ ആശ്രയിക്കാതെ ന്യൂനപക്ഷ സര്‍ക്കാര്‍ രൂപീകരിക്കാമെന്ന ലക്ഷ്യത്തോടെയാണ് പ്രതിപക്ഷത്തിന്റെ നീക്കം. വോട്ടര്‍മാര്‍ക്ക് പ്രധാനമന്ത്രിയെ നേരിട്ട് തിരഞ്ഞെടുക്കാന്‍ അനുമതി നല്‍കുന്ന ബില്‍  പാസായാല്‍ നേരിട്ടുള്ള തിരഞ്ഞെടുപ്പിലൂടെ ജയിക്കുന്ന സ്ഥാനാര്‍ഥിക്ക് കേവല ഭൂരിപക്ഷമില്ലാതെ തന്നെ ന്യൂനപക്ഷ സര്‍ക്കാര്‍ രൂപീകരിക്കാനാകും. 2021ലെ തിരഞ്ഞെടുപ്പില്‍ പരാജയപ്പെട്ടതിനു പിന്നാലെ നെതന്യാഹുവും ഇതേ നിര്‍ദേശം മുന്നോട്ടുവച്ചിരുന്നു.
ഇതിന് ഇസ്രയേലിലെ നിലവിലെ നിയമം ഭേദഗതി ചെയ്യേണ്ടതുണ്ട്. അതിനും 61 പേരുടെ പിന്തുണ ആവശ്യമാണ്.  120 അംഗ ഇസ്രയേല്‍ പാര്‍ലമെന്റിലേക്ക് കഴിഞ്ഞയാഴ്ച നടന്ന തെരഞ്ഞെടുപ്പില്‍  നെതന്യാഹുവിന്റെ സഖ്യത്തിന് 53 സീറ്റും യാഷര്‍ സഖ്യത്തിന് 48 സീറ്റുമാണ് ലഭിച്ചത്. 61 സീറ്റാണ് കേവല ഭൂരിപക്ഷത്തിനുവേണ്ടത്. 19 സീറ്റ് ലഭിച്ച അറബ് പാര്‍ട്ടികളുടെ പിന്തുണയുണ്ടെങ്കില്‍ മാത്രമേ പ്രതിപക്ഷത്തിനു ഭരണം ലഭിക്കൂ.
്‌ലിക്കുഡ് പാര്‍ട്ടി നയിക്കുന്ന സഖ്യത്തിന് 64 സീറ്റ് ഉണ്ടായിരുന്നതാണ് 53 ലേക്കു  കുറഞ്ഞിരിക്കുന്നത്. അധികാരത്തില്‍ നിന്ന് പുറത്തായാല്‍ നെതന്യാഹുവിന്റെ പ്രതാപം എന്നേക്കും അസ്തമിക്കും എന്നതാണ് നിലവിലെ  സാഹചര്യം.  ആര്‍ക്കും ഭൂരിപക്ഷം ലഭിക്കാത്ത സാഹചര്യത്തില്‍ പുതിയ സഖ്യം രൂപീകരിച്ച് ഭരണം പിടിക്കാനുള്ള ചര്‍ച്ചകളും  സജീവമാണ്. ലിക്കുഡ് പാര്‍ട്ടി നയിക്കുന്ന സഖ്യത്തിനു ഭൂരിപക്ഷം ലഭിക്കണമെങ്കില്‍ ഇനി എട്ടു സീറ്റും പ്രതിപക്ഷത്തിനു ഭൂരിപക്ഷം നേടാന്‍ 13 സീറ്റും വേണം. അറബ് പാര്‍ട്ടികളുടെ പിന്തുണയില്ലാതെ പ്രതിപക്ഷത്തിനു ഭരണം പിടിക്കാനാവില്ല. അറബ് പാര്‍ട്ടികള്‍ നെതന്യാഹുവിനെ പിന്‍തുണയ്ക്കാനുള്ള സാധ്യത വളരെ കുറവാണ്.
 സമവായത്തിലൂടെ ഒരു സഖ്യം രൂപീകരിക്കാന്‍ ആര്‍ക്കും സാധിച്ചില്ലെങ്കില്‍, രാജ്യം വീണ്ടും മറ്റൊരു തിരഞ്ഞെടുപ്പിലേക്ക് നീങ്ങാനും സാഹചര്യമുണ്ട്.
അതിനിടെ ഗാദി ഐസന്‍കോട്ടിന്റെ പാര്‍ട്ടി അറബ് നേതൃത്വത്തിലുള്ള കക്ഷികളുമായി ചില വ്യവസ്ഥകളോടെ കൈകോര്‍ക്കാന്‍ തയാറാണെന്ന സൂചന പുറത്തുവരുന്നുണ്ട്. തിരഞ്ഞെടുപ്പില്‍ വിദേശ ഇടപെടല്‍ ഉണ്ടായെന്ന നെതന്യാഹുവിന്റെ ലിക്കുഡ് പാര്‍ട്ടിയുടെ ആരോപണത്തില്‍ അന്വേഷണം നടന്നുവരികയാണ്.
ഇസ്രയേലില്‍ നടന്ന തിരഞ്ഞെടുപ്പ് നടപടികള്‍ ചട്ടപ്രകാരവും സുതാര്യമായുമാണ് പൂര്‍ത്തിയായതെന്ന് തിരഞ്ഞെടുപ്പ് കമ്മീഷന്‍. വോട്ടെടുപ്പില്‍ കൃത്രിമം നടന്നെന്ന പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹുവിന്റെ ലിക്കുഡ് പാര്‍ട്ടിയുടെ ആരോപണങ്ങള്‍ക്കിടെയാണ് കമ്മീഷന്റെ വിശദീകരണം. ഖത്തറിന്റെയും തുര്‍ക്കിയുടെയും ഇടപെടല്‍ തിരഞ്ഞെടുപ്പിലുണ്ടായെന്ന ആരോപണത്തില്‍ അന്വേഷണം തുടരുന്നതിനിടെയാണ് കമ്മീഷന്‍ ചെയര്‍മാന്‍ ജസ്റ്റിസ് സോം സോള്‍ബര്‍ഗിന്റെ പ്രതികരണം. തിരഞ്ഞെടുപ്പില്‍ വിദേശ ഇടപെടലും അനധികൃത സാമ്പത്തിക സഹായവും ഉണ്ടായിട്ടുണ്ടോയെന്ന് പരിശോധിക്കാന്‍ ഇസ്രയേല്‍ അന്വേഷണ ഏജന്‍സികള്‍ രംഗത്തെത്തിയിട്ടുണ്ട്. ആഭ്യന്തര സുരക്ഷാ ഏജന്‍സിയായ ഷിന്‍ ബെറ്റിനൊപ്പം രഹസ്യാന്വേഷണ ഏജന്‍സിയായ മൊസാദും അന്വേഷണം നടത്തുമെന്നാണ് റിപ്പോര്‍ട്ടുകള്‍. വിദേശത്തുനിന്ന് തിരഞ്ഞെടുപ്പിനായി ഫണ്ട് ലഭിച്ചെന്ന ആരോപണം നെതന്യാഹുവും ലിക്കുഡ് പാര്‍ട്ടിയും നേരത്തെ ഉന്നയിച്ചിരുന്നു.
 അറബ് പാര്‍ട്ടികള്‍ പണം നല്‍കി വോട്ടുവാങ്ങുകയും നിയമവിരുദ്ധമായി വോട്ടര്‍മാരെ സ്വാധീനിക്കുകയും ചെയ്തതായാണ് ആരോപണം. അറബ് വോട്ടര്‍മാരെ സ്വാധീനിക്കാന്‍ ഖത്തര്‍, തുര്‍ക്കി എന്നീ രാജ്യങ്ങളില്‍നിന്ന് അനധികൃതമായി ഫണ്ട് എത്തിയെന്നും ആരോപണമുയര്‍ന്നിട്ടുണ്ട്. അറബ് പാര്‍ട്ടികളെ സര്‍ക്കാരില്‍ ഉള്‍പ്പെടുത്തുന്നതില്‍ പ്രതിപക്ഷത്തിന് തടസ്സമായി നില്‍ക്കുന്നത് പ്രധാനമായും അവരുടെ അറബ് വിരുദ്ധ വംശീയതയാണ്. ഇസ്രയേല്‍ ജനസംഖ്യയുടെ 20 ശതമാനം വരുന്ന മുസ്ലിം-ക്രിസ്ത്യന്‍ അറബ് വംശജരെ പൂര്‍ണ പൗരന്മാരായി അംഗീകരിക്കാന്‍ സയണിസ്റ്റ് ജൂതര്‍ക്ക് ബുദ്ധിമുട്ടുണ്ട്.  സര്‍ക്കാര്‍ രൂപവത്കരണവുമായി ബന്ധപ്പെട്ട് മൂന്ന് പ്രധാന സാധ്യതകളാണ് ഇപ്പോള്‍ ഇസ്രയേലില്‍ അവശേഷിക്കുന്നത് ഒന്ന്   പ്രതിപക്ഷം ന്യൂനപക്ഷ സര്‍ക്കാര്‍ ഉണ്ടാക്കുക.  നെതന്യാഹുവിനെ അധികാരത്തില്‍നിന്ന് മാറ്റുക എന്ന തങ്ങളുടെ വാഗ്ദാനത്തിന് വിരുദ്ധമായതിനാല്‍ പ്രതിപക്ഷത്തിന് ഇത് കടുത്ത വെല്ലുവിളിയാകും. മൂന്നമാത് ഒരു കക്ഷിക്കും ഭൂരിപക്ഷം തെളിയിക്കാന്‍ കഴിഞ്ഞില്ലെങ്കില്‍ ഇസ്രയേല്‍ വീണ്ടും ഒരു തിരഞ്ഞെടുപ്പിലേക്ക് നീങ്ങും. ഇത്രയും ഉയര്‍ന്ന അറബ് വോട്ടിംഗ് ശതമാനം ഇനിയൊരു തെരഞ്ഞെടുപ്പില്‍ ആവര്‍ത്തിക്കില്ലെന്ന കണക്കുകൂട്ടലില്‍ നെതന്യാഹു പുതിയ തിരഞ്ഞെടുപ്പിന് നീങ്ങാനുള്ള സാധ്യത തള്ളിക്കളയാനാനാവില്ല.
അതേസമയം തെരഞ്ഞെടുപ്പില്‍ കടുത്ത അനിശ്ചതത്വം ഉണ്ടായിരിക്കെയും ഇസ്രായേല്‍ പലസ്തീനു നേരേ വീണ്ടും ആക്രമണം അഴിച്ചുവിട്ടിരിക്കുകയാണ്. ഹമാസിനെ ഉന്‍മൂലനം ചെയ്യാതെ പിന്നോട്ടില്ലെന്നാണ് നെതന്യാഹുവിന്റെ നിലപാട്.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ഇസ്രായേലില്‍ നിര്‍ണായക നീക്കം നേരിട്ട് പ്രധാനമന്ത്രിയെ നിശ്ചയിക്കും നെതന്യാഹുവിന് സാധ്യതയേറി പലസ്തീനു നേരേ വന്‍ ആക്രമണം  (42 minutes ago)

കെ.സിയുടെ പണി കടുത്തു ലീഗ് നാണം കെട്ടു സ്ഥലം കാലിയാക്കി... ബേജാറിൽ പച്ചരാഷ്ട്രീയം  (46 minutes ago)

പ്രശാന്തിന്റെ പട്ടാഭിഷേകം..! പിണറായിയുടെ വീട്ടിൽ ഭൂകമ്പം..! EX മുഖ്യമന്ത്രി ചവിട്ടിത്താഴ്ത്തിയവന്റെ ഉയിര്‍പ്പ്  (53 minutes ago)

'സ്വര്‍ഗസ്ഥനായ ഞങ്ങളുടെ പിതാവേ, അങ്ങയുടെ നാമം.... .വിമാനം രണ്ടായി പിളരും മുൻപ് 20 കാരി പൈലറ്റിന്റെ പ്രാർഥന  (59 minutes ago)

പ്രവാസികൾക്ക് മൂന്നാഴ്‌ച നാട്ടിലേക്ക് പോകാം; സുവർണാവസരം ഇങ്ങനെ..! പക്ഷേ ജോലിയിൽ വമ്പൻ ട്വിസ്റ്റ്  (1 hour ago)

വിവരം അറിഞ്ഞ് കുഴഞ്ഞ് വീണ് 'അമ്മ, ഗൾഫിൽ നിന്ന് ഉടൻ എത്തും..!!കാമുകിയും പ്ലാനിൽ,അച്ഛന്റെ CALL.!പക്ഷേ  (1 hour ago)

സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലായിരുന്ന പതിനേഴുകാരി മരിച്ചതില്‍ അപാകതയെന്ന് ബന്ധുക്കള്‍  (1 hour ago)

വിനോദയാത്രാ വിവാദത്തില്‍ പ്രിന്‍സിപ്പലിനെ സ്ഥലംമാറ്റിയ നടപടിക്ക് സ്‌റ്റേ  (3 hours ago)

ഇറാന്റെ ഖ്വേഷം ദ്വീപില്‍ അമേരിക്ക രഹസ്യാക്രമണം നടത്തിയതായി റിപ്പോര്‍ട്ട്  (4 hours ago)

അരികൊമ്പനും കാടിന്റെ മക്കളും ഇനി ബിഗ് സ്‌ക്രീനിലേക്ക്, 'അരികൊമ്പന്‍' ടീസര്‍ എത്തി  (4 hours ago)

പാലക്കാട് ഒറ്റപ്പാലത്ത് വീണ്ടും തെരുവുനായ ആക്രമണം  (4 hours ago)

സസ്‌പെന്‍ഷന്‍ ഉത്തരവിന്മേല്‍ ഉടനടി സ്‌റ്റേ അനുവദിക്കാനാവില്ലെന്ന് ട്രൈബ്യൂണല്‍  (4 hours ago)

നടിയെ ആക്രമിച്ച കേസില്‍ മുന്‍ വിചാരണ കോടതി ജഡ്ജിക്കെതിരെ അഭിഭാഷക ഹൈക്കോടതിയില്‍  (4 hours ago)

സ്‌കൂളില്‍ ആറുവയസുകാരിയെ ക്രൂരമായി മര്‍ദിച്ച് ബോധം കെടുത്തി എട്ടുവയസുകാരന്‍  (5 hours ago)

നേപ്പാളില്‍ ഹെലികോപ്റ്ററുകള്‍ തമ്മില്‍ കൂട്ടിയിടിച്ച് ഇന്ത്യന്‍ പൗരന് ദാരുണാന്ത്യം  (5 hours ago)

Malayali Vartha Recommends