Widgets Magazine 

04
Nov / 2026
Wednesday
Forex Rates:

1 aed = 19.19 inr ● 1 aud = 50.27 inr ● 1 eur = 79.92 inr ● 1 gbp = 90.97 inr ● 1 kwd = 231.92 inr ● 1 qar = 19.36 inr ● 1 sar = 18.79 inr ● 1 usd = 70.49 inr ●

EDITOR'S PICK


പുതിയ തൊഴിൽ ഉത്തരവാദിത്തങ്ങളും കാര്യവിജയവും:


യൂത്ത് ഒളിമ്പിക്‌സിൽ ഇന്ത്യയ്ക്ക് ആദ്യ നീന്തൽ മെഡൽ


പ്രശസ്ത സ്‌പോര്‍ട്‌സ് ലേഖകന്‍ ഭാസി മലാപ്പറമ്പ് അന്തരിച്ചു.... സംസ്കാരം ഇന്നു വൈകുന്നേരം മാവൂർ റോഡ് സ്മൃതിപഥത്തിൽ


നിരവധി വാഹനങ്ങളിൽ ഇടിച്ച ശേഷം നിർത്താതെ പോയ ഇന്നോവ നാട്ടുകാർ ചേർന്ന് ത‍ടഞ്ഞുനിർത്തി... അപകടം ഉണ്ടാക്കിയ ശേഷം നിർത്താതെ പോയ കാർ നാട്ടുകാർ മറ്റ് വാഹനങ്ങളിൽ പിന്തുടർന്നാണ് പിടിച്ചത്, വാഹനവും ഡ്രൈവറേയും കസ്റ്റഡിയിലെടുത്ത് പോലീസ്


സ്മാർട്ട് ഉപകരണങ്ങൾ ഇനി വിനയാകും! റഫ്രിജറേഷൻ കൺട്രോളറുകളിൽ ആഗോള സൈബർ ആക്രമണം; ആശുപത്രികളും ഫാമുകളും അതീവ ഭീഷണിയിൽ

യൂത്ത് ഒളിമ്പിക്‌സിൽ ഇന്ത്യയ്ക്ക് ആദ്യ നീന്തൽ മെഡൽ

04 NOVEMBER 2026 06:52 AM IST
മലയാളി വാര്‍ത്ത

More Stories...

ഫോര്‍മുല വണ്‍ ചരിത്രത്തിലെ ഏറ്റവും പ്രായം കുറഞ്ഞ ലോക ചാമ്പ്യനെന്ന നേട്ടം കൈവരിച്ച് മെഴ്സിഡീസിന്റെ ഇറ്റാലിയന്‍ ഡ്രൈവര്‍ കിമി ആന്റൊണെല്ലി

ഐഎസ്‌എൽ ഫുട്‌ബോളിൽ എഫ്‌സി ഗോവ 2–1ന്‌ ഇന്റർകാശിയെ തോൽപ്പിച്ചു

മുൻ കേരള രഞ്ജി താരം വാഹനാപകടത്തിൽ മരിച്ചു....

അഭിമാനകരമായ ഓവറോൾ കിരീടം സ്വന്തമാക്കി തിരുവനന്തപുരം... സംസ്ഥാന സ്കൂൾ കായികമേളയിൽ ആധിപത്യം ഉറപ്പിച്ച് തിരുവനന്തപുരം ജില്ല ഓവറോൾ ചാമ്പ്യന്മാരായി... അടുത്ത വർഷത്തെ സംസ്ഥാന സ്കൂൾ കായികമേള കൊല്ലത്ത്

ലോക ഗുസ്തി ചാമ്പ്യൻഷിപ്പിൽ സ്വർണ മെഡൽ നേടുന്ന ആദ്യ ഇന്ത്യൻ വനിതാ താരമെന്ന ചരിത്രനേട്ടം സ്വന്തമാക്കി മനീഷ ഭൻവാല

ബജാജ് ഫിൻസെർവിൻ്റെ പിന്തുണയോടെ മത്സരിക്കുന്ന ഇന്ത്യൻ താരം ധിനിധി ദേശിംഗു യൂത്ത് ഒളിമ്പിക്‌സ് നീന്തൽ മത്സരത്തിൽ രാജ്യത്തിന് ചരിത്രത്തിലെ ആദ്യ മെഡൽ സമ്മാനിച്ചു. ഡാക്കർ 2026 യൂത്ത് ഒളിമ്പിക്‌സിൽ വനിതകളുടെ 100 മീറ്റർ ഫ്രീസ്റ്റൈലിൽ 56.27 സെക്കൻഡിൽ ഫിനിഷ് ചെയ്‌ത 16കാരി ദേശീയ റെക്കോർഡോടെ വെങ്കലം നേടി. ക്രൊയേഷ്യയുടെ അന ബൊബനോവിച്ച് (55.89 സെക്കൻഡ്), ന്യൂസിലൻഡിന്റെ അലിസ ലോസൺ (56.13 സെക്കൻഡ്) എന്നിവരാണ് യഥാക്രമം സ്വർണവും വെള്ളിയും നേടിയത്. യൂത്ത് ഒളിമ്പിക്‌സ് നീന്തൽ ഫൈനലിലെത്തുന്ന ആദ്യ ഇന്ത്യൻ വനിതാ താരമെന്ന നേട്ടവും ബെംഗളൂരുവിൽ നിന്നുള്ള ധിനിധി സ്വന്തമാക്കി.

2024ലെ പാരിസ് ഒളിമ്പിക്‌സിൽ ഇന്ത്യയുടെ ഏറ്റവും പ്രായം കുറഞ്ഞ താരമായിരുന്നു ധിനിധി. ഒരിക്കൽ നീന്തലിനോട് ഭയമുണ്ടായിരുന്ന താരം ഇന്ന് രാജ്യത്തെ മികച്ച നീന്തൽ താരങ്ങളിലൊരാളായി വളർന്നിരിക്കുകയാണ്. ഈ വർഷം മുതലാണ് ബജാജ് ഫിൻസെർവ് ധിനിധിക്ക് പിന്തുണ നൽകിത്തുടങ്ങിയത്. പരിശീലനം, മത്സരങ്ങളിൽ പങ്കെടുക്കാനുള്ള അവസരങ്ങൾ, കായിക ഉപകരണങ്ങൾ, ശാരീരികക്ഷമത, പരിക്കുകൾക്കും കഠിന പരിശീലനത്തിനും ശേഷമുള്ള വീണ്ടെടുക്കൽ തുടങ്ങിയ മേഖലകളിലാണ് കമ്പനിയുടെ സഹായം. നീന്തൽ, ബാഡ്മിന്റൺ, ടെന്നീസ് എന്നീ കായിക ഇനങ്ങളിലെ യുവതാരങ്ങളെ ദീർഘകാലാടിസ്ഥാനത്തിൽ പിന്തുണയ്ക്കുന്നതിൻ്റെ ഭാഗമായാണ് ധിനിധിയെയും പദ്ധതിയിൽ ഉൾപ്പെടുത്തിയത്.

ധിനിധിയുടെ ചരിത്രനേട്ടം ഇന്ത്യയുടെ അഭിമാന നിമിഷമാണെന്നും വലിയ സ്വപ്നങ്ങൾ കാണുന്ന യുവ കായികതാരങ്ങൾക്ക് ഇത് പ്രചോദനമാകുമെന്നുംബജാജ് ഫിൻസെർവ് ലിമിറ്റഡ് ഗ്രൂപ്പ് ചീഫ് മാർക്കറ്റിങ് ഓഫീസറും ബജാജ് ഫിനാൻസ് ലിമിറ്റഡ് ഡിജിറ്റൽ പ്ലാറ്റ്‌ഫോംസ് പ്രസിഡന്റുമായ മാനവ് മിയാൻവാൾ പറഞ്ഞു. വർഷങ്ങളുടെ കഠിനാധ്വാനവും ത്യാഗവും അസാധാരണമായ നിശ്ചയദാർഢ്യവുമാണ് ഈ മെഡൽ നേട്ടത്തിന് പിന്നിലെന്നും വ്യക്തിഗത മികവിനൊപ്പം കൂട്ടായ പിന്തുണ ലഭിച്ചാൽ ഇന്ത്യൻ താരങ്ങൾക്ക് ലോകത്തിലെ മികച്ചവരോട് മത്സരിക്കാനാകുമെന്ന് ധിനിധിയുടെ നേട്ടം തെളിയിക്കുന്നതായുംഅദ്ദേഹം പറഞ്ഞു. താരത്തിൻ്റെ കായികയാത്രയിൽ പങ്കാളികളാകാൻ കഴിഞ്ഞതിൽ അഭിമാനമുണ്ടെന്നും ധിനിധിക്കും കുടുംബത്തിനും പരിശീലകർക്കും അഭിനന്ദനങ്ങൾ അറിയിക്കുന്നതായുംഅദ്ദേഹം വ്യക്തമാക്കി.

രാജ്യത്ത് ഏതാനും കായിക ഇനങ്ങൾക്കു മാത്രമാണ് വലിയ ശ്രദ്ധയും സാമ്പത്തിക പിന്തുണയും ലഭിക്കുന്നതെന്നും പ്രതിഭയുള്ള നിരവധി യുവതാരങ്ങൾക്ക് കഴിവ് തെളിയിക്കാനുള്ള അവസരങ്ങളും ആവശ്യമായ പിന്തുണയും ലഭിക്കുന്നില്ലെന്നും കമ്പനി ചൂണ്ടിക്കാട്ടി. കരിയറിൻ്റെ തുടക്കത്തിൽ തന്നെ താരങ്ങൾക്ക് പിന്തുണ നൽകുന്നതിലൂടെ കുടുംബങ്ങളുടെ സാമ്പത്തിക ബാധ്യത കുറയ്ക്കാനും പരിശീലനത്തിലും പ്രകടനം മെച്ചപ്പെടുത്തുന്നതിലും ശ്രദ്ധ കേന്ദ്രീകരിക്കാൻ അവരെ സഹായിക്കാനുമാണ് ലക്ഷ്യമിടുന്നത്. ഓരോ മെഡൽ നേട്ടത്തിനും പിന്നിൽ താരത്തിൻ്റെ വ്യക്തിഗത മികവിനൊപ്പം കുടുംബം, പരിശീലകർ, പിന്തുണ നൽകുന്നവർ എന്നിവരുടെ കൂട്ടായ പരിശ്രമവുമുണ്ടെന്നും കമ്പനി വ്യക്തമാക്കി.

ധിനിധിക്കു പുറമെ കൂടുതൽ നീന്തൽ താരങ്ങൾക്കും കമ്പനി പിന്തുണ നൽകും. യുവ ബാഡ്‌മിന്റൺ താരങ്ങളെയും പ്രോത്സാഹിപ്പിക്കുന്നുണ്ട്. തമിഴ്‌നാട് ടെന്നീസ് അസോസിയേഷനുമായുള്ള സഹകരണത്തിലൂടെ ദിയ രമേഷ് (റാങ്കിങ് 3), ദീപ്ശിഖ വിനായഗമൂർത്തി (4), സവിത ഭുവനേശ്വരൻ (5), ശ്രീ ശൈലേശ്വരി വേൽമണികണ്ഠൻ (19) എന്നീ നാല് യുവ ടെന്നീസ് താരങ്ങൾക്കും സഹായം നൽകുന്നുണ്ട്. മികച്ച പരിശീലനം, പരിശീലന സൗകര്യങ്ങൾ, മത്സരാവസരങ്ങൾ, കായിക ഉപകരണങ്ങൾ, പോഷകാഹാരം, ഫിറ്റ്നസ് പിന്തുണ എന്നിവയ്‌ക്കൊപ്പം യാത്ര, താമസ ചെലവുകൾക്കും കമ്പനി സഹായം നൽകുന്നു.

"
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

കാലടി സംസ്കൃത സർവകലാശാലയിൽ സസ്പെൻഷനിലായ വിദ്യാർഥികൾ സുപ്രീംകോടതിയിൽ.. ഹൈക്കോടതി ഡിവിഷൻ ബെഞ്ച് ഉത്തരവിനെതിരെ ഹർജി നൽകി , പരീക്ഷ ആരംഭിക്കാൻ മണിക്കൂറുകൾ മാത്രം ബാക്കി നിൽക്കെ സുപ്രീംകോടതി എടുക്കുന്ന തീരു  (11 minutes ago)

2026-ലെ പി.ജി.മെഡിക്കൽ കോഴ്സുകളിലേയ്ക്കുള്ള ഒന്നാംഘട്ട കേന്ദ്രീകൃത അലോട്ട്മെന്റ് പ്രസിദ്ധീകരിച്ചു  (27 minutes ago)

കൊല്ലത്ത് മരുമകന്റെ ആക്രമണത്തിൽ ഗുരുതരമായി പരിക്കേറ്റ് ചികിത്സയിലായിരുന്ന അമ്മായിയമ്മ മരണത്തിന് കീഴടങ്ങി  (33 minutes ago)

പണമിടപാടുകളിലും ഔദ്യോഗിക രേഖകളിലും അതീവ ജാഗ്രത വേണ്ട രാശികൾ ഏതൊക്കെ?  (47 minutes ago)

യൂത്ത് ഒളിമ്പിക്‌സിൽ ഇന്ത്യയ്ക്ക് ആദ്യ നീന്തൽ മെഡൽ  (53 minutes ago)

പ്രശസ്ത സ്‌പോര്‍ട്‌സ് ലേഖകന്‍ ഭാസി മലാപ്പറമ്പ് അന്തരിച്ചു.... സംസ്കാരം ഇന്നു വൈകുന്നേരം മാവൂർ റോഡ് സ്മൃതിപഥത്തിൽ  (1 hour ago)

നിരവധി വാഹനങ്ങളിൽ ഇടിച്ച ശേഷം നിർത്താതെ പോയ ഇന്നോവ നാട്ടുകാർ ചേർന്ന് ത‍ടഞ്ഞുനിർത്തി... അപകടം ഉണ്ടാക്കിയ ശേഷം നിർത്താതെ പോയ കാർ നാട്ടുകാർ മറ്റ് വാഹനങ്ങളിൽ പിന്തുടർന്നാണ് പിടിച്ചത്, വാഹനവും ഡ്രൈവറേയും  (1 hour ago)

ഡിവൈഎസ്പി നിയമനത്തില്‍ അന്വേഷണത്തിന് നിര്‍ദേശം നല്‍കി ആഭ്യന്തര മന്ത്രി  (7 hours ago)

ചങ്ങനാശേരി ടൗണിലും പൊലീസ് സ്‌റ്റേഷനിലും ആക്രമണം നടത്തിയ സംഘം അറസ്റ്റില്‍  (7 hours ago)

ഇസ്രായേലില്‍ നിര്‍ണായക നീക്കം നേരിട്ട് പ്രധാനമന്ത്രിയെ നിശ്ചയിക്കും നെതന്യാഹുവിന് സാധ്യതയേറി പലസ്തീനു നേരേ വന്‍ ആക്രമണം  (8 hours ago)

കെ.സിയുടെ പണി കടുത്തു ലീഗ് നാണം കെട്ടു സ്ഥലം കാലിയാക്കി... ബേജാറിൽ പച്ചരാഷ്ട്രീയം  (8 hours ago)

പ്രശാന്തിന്റെ പട്ടാഭിഷേകം..! പിണറായിയുടെ വീട്ടിൽ ഭൂകമ്പം..! EX മുഖ്യമന്ത്രി ചവിട്ടിത്താഴ്ത്തിയവന്റെ ഉയിര്‍പ്പ്  (9 hours ago)

'സ്വര്‍ഗസ്ഥനായ ഞങ്ങളുടെ പിതാവേ, അങ്ങയുടെ നാമം.... .വിമാനം രണ്ടായി പിളരും മുൻപ് 20 കാരി പൈലറ്റിന്റെ പ്രാർഥന  (9 hours ago)

പ്രവാസികൾക്ക് മൂന്നാഴ്‌ച നാട്ടിലേക്ക് പോകാം; സുവർണാവസരം ഇങ്ങനെ..! പക്ഷേ ജോലിയിൽ വമ്പൻ ട്വിസ്റ്റ്  (9 hours ago)

വിവരം അറിഞ്ഞ് കുഴഞ്ഞ് വീണ് 'അമ്മ, ഗൾഫിൽ നിന്ന് ഉടൻ എത്തും..!!കാമുകിയും പ്ലാനിൽ,അച്ഛന്റെ CALL.!പക്ഷേ  (9 hours ago)

Malayali Vartha Recommends