Widgets Magazine 

03
Nov / 2026
Tuesday
Forex Rates:

1 aed = 19.19 inr ● 1 aud = 50.27 inr ● 1 eur = 79.92 inr ● 1 gbp = 90.97 inr ● 1 kwd = 231.92 inr ● 1 qar = 19.36 inr ● 1 sar = 18.79 inr ● 1 usd = 70.49 inr ●

EDITOR'S PICK


സ്മാർട്ട് ഉപകരണങ്ങൾ ഇനി വിനയാകും! റഫ്രിജറേഷൻ കൺട്രോളറുകളിൽ ആഗോള സൈബർ ആക്രമണം; ആശുപത്രികളും ഫാമുകളും അതീവ ഭീഷണിയിൽ


'മുരസു' ചുഴലിക്കാറ്റ് തീരം തൊട്ടു; ആന്ധ്രയിൽ കനത്ത നാശനഷ്ടം, കേരളത്തിലും ഇരട്ട ചക്രവാതച്ചുഴിയുടെ സ്വാധീനത്തിൽ അഞ്ച് ജില്ലകളിൽ കനത്ത മഴ മുന്നറിയിപ്പ്...


ചേരാനല്ലൂർ വാഹന അപകടക്കേസ്.. 17കാരന്റെ വ്യക്തിവിവരങ്ങൾ പ്രചരിപ്പിച്ചവർക്കെതിരെ കേസെടുത്ത് പൊലീസ്... 17 യൂസർ ഐഡികൾക്കെതിരെയാണ് കേസെടുത്തിരിക്കുന്നത്..


പ്രതിയും കാപ്പ കേസ് വില്ലനും മുൻപും ഒന്നിച്ചുള്ള കള്ളന്മാർ! ശ്രീകാര്യത്ത് പ്ലസ് ടു വിദ്യാർത്ഥിയെ ഇല്ലാതാക്കിയ ക്രിമിനൽ സംഘത്തിന്റെ പശ്ചാത്തലം പുറത്ത്: കൊലപാതകത്തിന് മുമ്പ് ശാരീരിക ബന്ധം...


ന്നത ഐഎഎസ് ഉദ്യോഗസ്ഥരുടെ തലപ്പത്ത് അപ്രതീക്ഷിതവും കടുത്തതുമായ അഴിച്ചുപണി...മുഖ്യമന്ത്രിയുടെ പുതിയ ഗെയിം ചേഞ്ച്..നാല് അഡിഷണൽ ചീഫ് സെക്രട്ടറിമാർ, രണ്ട് പ്രിൻസിപ്പൽ സെക്രട്ടറിമാർ ഉൾപ്പെടെ 35 പേർക്കാണ് മാറ്റം..

കെ.സിയുടെ പണി കടുത്തു ലീഗ് നാണം കെട്ടു സ്ഥലം കാലിയാക്കി... ബേജാറിൽ പച്ചരാഷ്ട്രീയം

03 NOVEMBER 2026 10:52 PM IST
മലയാളി വാര്‍ത്ത

കെ.സിയുടെ പണി കടുത്തു

ലീഗ് നാണം കെട്ടു

 സ്ഥലം കാലിയാക്കി...

ബേജാറിൽ പച്ചരാഷ്ട്രീയം 

 

ഒടുവിൽ കെ സി വേണുഗോപാൽ പാണക്കാട് തങ്ങളോട് പകരം വീട്ടി.  ഏതാനും മാസങ്ങൾക്കു മുമ്പ് കേരളത്തിൻറെ മുഖ്യമന്ത്രിയാവാൻ ശ്രമിച്ച തന്നെ ഒറ്റപ്പെടുത്തുകയും വി ഡി സതീശന് വേണ്ടി അണിനിരക്കുകയും ചെയ്ത ലീഗിനെ ഏറെ നാളായി വേണുഗോപാൽ നോട്ടമിട്ടിരിക്കുകയായിരുന്നു. അപ്പോഴാണ് മുഖ്യ തിരഞ്ഞെടുപ്പ് കമ്മിഷണർ ഗ്യാനേഷ് കുമാറിനെതിരെ ഡൽഹി കേന്ദ്രീകരിച്ച് നടക്കുന്ന സമര പരിപാടികളിലേക്ക് ലീഗ് ക്ഷണിക്കപ്പെട്ടത്. ഡെൽഹിയിലെത്തിയ കുഞ്ഞാലിക്കുട്ടി ഉൾപ്പെടെയുള്ള ലീഗ്  നേതാക്കളെ വേണുഗോപാൽ വെട്ടിയൊതുക്കുകയായിരുന്നു. എം എ ബേബിക്ക് നൽകിയ പ്രാധാന്യംപോലും ലീഗ് നേതാക്കൾക്ക് നൽകിയില്ല.  കോൺഗ്രസ് അവഗണനയിൽ കടുത്ത അതൃപ്തിയിലാണ്   മുസ്ലിം ലീഗ്. തങ്ങളുടെ പരാതി മുഖ്യമന്ത്രിയെ അറിയിച്ചെങ്കിലും അദ്ദേഹവും നിസഹായനാണ്. ഡെൽഹി സമരത്തിന്റെ നേതൃത്വം കെ.സി. വേണുഗോപാലിനായിരുന്നു. 

 

ഗ്യാനേഷ് കുമാറിനെതിരെ രാഷ്‌ട്രപതി ദ്രൗപതി മുർമുവിന് പരാതി നൽകാൻ പോയ സംഘത്തിൽനിന്ന് അവസാന നിമിഷം ലീഗ് എംപിയായ ഇ.ടി. മുഹമ്മദ് ബഷീറിന്റെ പേര് വെട്ടിയതുമുതൽ അവഗണന ആരംഭിച്ചുവെന്നാണ് ലീഗ് നേതാക്കൾ ആരോപിക്കുന്നത്. കഴിഞ്ഞ ദിവസം രാം ലീല മൈതാനയിൽ നടന്ന ഡൽഹി ചലോ റാലിയിൽ പ്രസംഗിക്കാൻ കുഞ്ഞാലിക്കുട്ടിയെ ക്ഷണിക്കാത്തതും ലീഗ് നേതൃത്വത്തെ അമ്പരപ്പിച്ചു. 

 

ഗ്യാനേഷ് കുമാറിനെതിരെ ഇന്ത്യ സഖ്യം ഡൽഹിയിൽ നടത്തുന്ന സമര പരമ്പരകളിൽ സജീവ സാന്നിധ്യമാണ് മുസ്ലിം ലീഗ് എംപിമാരും, പ്രവർത്തകരും. ഗ്യാനേഷ് കുമാറിനെതിരെ നിവേദനം നൽകാൻ രാഷ്‌ട്രപതി ഭവനിലേക്ക് പോകുന്ന സംഘത്തിൽ ആദ്യം മുസ്ലിം ലീഗിന്റെ പേര് ഉൾപ്പെടുത്തിയിരുന്നില്ല. തുടർന്ന് ഇതിലുള്ള അതൃപ്തി കോൺഗ്രസ് നേതൃത്വത്തെ ലീഗിലെ ചിലർ അറിയിച്ചിരുന്നു. തുടർന്ന് നിവേദക സംഘത്തിൽ പതിനൊന്നാമത്തെ പേരായി ഇ.ടി. മുഹമ്മദ് ബഷീറിന്റെ പേര് ഉൾപ്പെടുത്തി. നിവേദനം നൽകാൻ ഇ.ടി. മുഹമ്മദ് ബഷീറും രാഷ്‌ട്രപതി ഭവനിലേക്ക് തിരിച്ചെങ്കിലും, പത്ത് പേർക്ക് മാത്രമാണ് രാഷ്‌ട്രപതി ഭവൻ കൂടിക്കാഴ്ചയ്ക്ക് അനുമതി നൽകിയത്. ലീഗിനെ തഴയാൻ വേണ്ടിയാണ് ഏറ്റവും ഒടുവിലായി ഇ.ടി. മുഹമ്മദ് ബഷീറിന്റെ പേര് എഴുതിയതെന്നാണ് പാർട്ടിയിലെ ചില നേതാക്കൾ സംശയിക്കുന്നത്. ഇതും കെ സിയുടെ കളിയായി കാണുകയാണ് കേരള ലീഗ് നേതൃത്വം. 

 

മഹാറാലിയിലേക്ക് മുസ്ലിം ലീഗ് അധ്യക്ഷൻ പാണക്കാട് സാദിഖ് അലി ശിഹാബ് തങ്ങളെ ക്ഷണിച്ചത് മല്ലികാർജുൻ ഖാർഗെ ആയിരുന്നു. സാദിഖ് അലി തങ്ങൾ വിദേശത്ത് ആയതിനാൽ ലീഗ് നേതൃത്വം പി.കെ. കുഞ്ഞാലിക്കുട്ടിയെ ഡൽഹിയിലേക്ക് അയച്ചു. മഹാറാലിയിൽ കുഞ്ഞാലിക്കുട്ടിയെ പ്രസംഗിക്കാൻ ക്ഷണിക്കുമെന്ന് ലീഗ് പ്രതീക്ഷിച്ചുവെങ്കിലും അതുണ്ടായില്ല. എം.എ. ബേബിക്ക് പ്രസംഗിക്കാൻ അവസരം നൽകുകയും ലീഗിന് അത് നിഷേധിക്കുകയും ചെയ്ത നടപടിയോട് പാർട്ടിക്ക് കടുത്ത അതൃപ്തി ഉണ്ട്.

 

ഗ്യാനേഷ് കുമാറിനെ പൊതു കുറ്റവിചാരണ ചെയ്യാൻ ഡൽഹിയിൽ മല്ലികാർജുന ഖാർഗെയുടെ വസതിയിൽ ചേർന്ന യോഗത്തിലേക്ക് മുസ്ലിം ലീഗിന്റെ വിദ്യാർഥി സംഘടനയായ എം.എസ്.എഫിനെ ക്ഷണിച്ചില്ല. ഡൽഹി ജാമിയ മിലിയ സർവകലാശാലയിൽ സമരം നടത്തിയ അഞ്ച് വിദ്യാർഥി സംഘടനകളെ യോഗത്തിലേക്ക് ക്ഷണിച്ചിരുന്നു. ഇതിൽ ജമാഅത്തെ ഇസ്‌ലാമിയുടെ വിദ്യാർഥി സംഘടനയായ ഫ്രറ്റേണിറ്റി മൂവ്‌മെന്റും ഉൾപ്പെട്ടിരുന്നു. എം.എസ്.എഫിനെ വെട്ടിയാണ് ഫ്രറ്റേണിറ്റി മൂവ്‌മെന്റിനെ ഉൾപ്പെടുത്തിയതെന്നാണ് മുസ്‌ലിം ലീഗ് നേതാക്കൾ സംശയിക്കുന്നത്. ജാമിയ മിലിയ സർവകലാശാലയിലെ സമരത്തിന് നേതൃത്വം നൽകിയ സംഘടനകളിൽ ഒന്ന് എം.എസ്.എഫ് ആയിരുന്നുവെന്നും ലീഗ് നേതാക്കൾ ചൂണ്ടിക്കാട്ടുന്നു. പി.കെ കുഞ്ഞാലിക്കുട്ടിയെ വിളിച്ചുവരുത്തി അപമാനിക്കുകയായിരുന്നു കെ സിയുടെ ലക്ഷ്യമെന്ന് ലീഗ് ആരോപിക്കുന്നുണ്ട്. എന്നാൽ കെ സിക്കെതിരെസോണിയ, രാഹുൽ, പ്രിയങ്ക തുടങ്ങിയ നേതാക്കളോട് പരാതി പറയാൻ ലീഗ് തയ്യാറല്ല. അങ്ങനെ പരാതി പറഞ്ഞിട്ടും കാര്യമില്ലെന്നാണ് ലീഗ്  നേതൃത്വം പറയുന്നത്. കാരണം കോൺഗ്രസിന്റെ ദേശീയ നേതാക്കൾ കെ സിയുടെ കൈയിലാണ്. 

 

അതിമനോഹരമായാണ് ലീഗിനെ വെട്ടിയത്.  രാഷ്ട്രപതിയെ കാണുന്ന സംഘത്തിൽ ലീഗിന്റെ സ്ഥാനം പതിനൊന്ന് ആണെങ്കിൽ കാണാൻ കഴിയില്ലെന്ന് ഉറപ്പായിരുന്നു. ഇക്കാര്യം സന്ദർശനത്തിന് മുമ്പ് തന്നെ ലീഗ്  എം പി ചൂണ്ടിക്കാണിച്ചിരുന്നെങ്കിലും തൃപ്തികരമായ  ഒരു മറുപടി കിട്ടിയില്ല. ഇത്തരം കാര്യങ്ങളിൽ നേരത്തെ തീരുമാനിച്ച് ഉറപ്പിച്ചതു പോലെയാണ് കോൺഗ്രസ് നേത്യത്വം പെരുമാറുന്നത്. പത്ത്പേർക്ക് മാത്രം രാഷ്ട്രപതിയെ കാണാൻ അനുമതി ലഭിച്ച വിവരം കെസിക്ക് അറിയാമായിരുന്നു. എന്നാൽ ദേശീയ നേതാവായി ഉയർന്ന കെ സി ലീഗ് നേതാക്കളെ കണ്ട ഭാവം നടിക്കാറില്ല. ലീഗിന്റെ കൊടി പാറിയാൽ അത് കോൺഗ്രസ്സിന് ദോഷമാണെന്ന കാര്യം രാഹുലിനോടും കെ സി പറഞ്ഞിട്ടുണ്ട്. മുമ്പ് ലീഗിന്റെ പാകിസ്ഥാൻ കൊടി ആരോപണം ദേശീയ തലത്തിൽ വാർത്തയായതാണ്. അതിനിയും സംഭവിക്കാൻ രാഹുൽ ഗാന്ധി ആഗ്രഹിക്കുന്നില്ല. 

 

വി ഡി സതീശനെ മുഖ്യമന്ത്രിയാക്കിയില്ലെങ്കിൽ പ്രിയങ്കയെ ഗാന്ധിയെ വയനാട് നിന്നും തോൽപ്പിക്കുമെന്ന ഭീഷണിക്ക് മുന്നിലാണ് ഹൈക്കമാന്റ് അന്ന് കീഴടങ്ങിയത്. 

രാഹുലും പ്രിയങ്കയും വയനാട് നിന്നും ജയിച്ചത് ലീഗിന്റെ സഹായത്തോടെയാണ്. 

പി.കെ കുഞ്ഞാലിക്കുട്ടി തന്ത്രപൂർവം മാറി നിന്ന് സാദിഖലി തങ്ങളെ കൊണ്ടാണ് പ്രിയങ്കയുമായി സംസാരിപ്പിച്ചത്.സതീശൻ ഇല്ലെങ്കിൽ പ്രിയങ്കക്ക് വയനാട് അമേഠിയാകുമെന്നായിരുന്നു ഭീഷണി.

 

 ഇതിനിടയിൽ സതീശനെ മുഖ്യമന്ത്രിയാക്കിയില്ലെങ്കിൽ പി.കെ കുഞ്ഞാലിക്കുട്ടിയുടെ നേതൃത്വത്തിൽ മന്ത്രിസഭയുണ്ടാക്കുമെന്നും സമൂഹമാധ്യമങ്ങളിൽ കാർഡിറക്കി.  സി പി എം - 26, ലീഗ് 22, സി പി ഐ 8, ജോസഫ് - 7, ആർ എസ് പി 1, ജേക്കബ് 1, സി എം പി 1 ,ആർ, ജെ.ഡി 1, സ്വതന്ത്രർ 4 എന്നിങ്ങനെ 74 സീറ്റുകളുണ്ടെന്നും ഇടതുപിന്തുണയോടെ ലീഗ് മന്ത്രിസഭ വരുമെന്നും പ്രചരണം ഉണ്ടായതോടെ കോൺഗ്രസ് ഭയന്നു. 

 

കേരളത്തിലെ പുതിയ മുഖ്യമന്ത്രിയെ തീരുമാനിക്കുന്നതിനായുള്ള ചർച്ചകൾ നിർണായക ഘട്ടത്തിലേക്ക് കടന്നപ്പോൾ  , കോൺഗ്രസ് അധ്യക്ഷ സോണിയ ഗാന്ധി മുസ്‌ലിം ലീഗ് സംസ്ഥാന അധ്യക്ഷൻ സയ്യിദ് സാദിഖലി ശിഹാബ് തങ്ങളെ ഫോണിൽ വിളിച്ച് സംസാരിച്ചു. സംസ്ഥാനത്തെ നിലവിലെ രാഷ്ട്രീയ സാഹചര്യങ്ങളും യുഡിഎഫിലെ ഘടകകക്ഷികളുടെ താല്പര്യങ്ങളും സോണിയ ഗാന്ധി ആരാഞ്ഞു. വി.ഡി. സതീശനെ പിന്തുണയ്ക്കുന്ന നിലപാടാണ് മുസ്‌ലിം ലീഗ് സ്വീകരിച്ചത്. സതീശൻ മുഖ്യമന്ത്രിയാകുന്നതിനോടുള്ള അനുകൂല മനോഭാവം സാദിഖലി തങ്ങൾ സോണിയ ഗാന്ധിയെ നേരിട്ട് അറിയിക്കുകയും ചെയ്തു.

 

മുഖ്യമന്ത്രിയെ നിശ്ചയിക്കുന്നത് വൈകുന്നതിലുള്ള ശക്തമായ അമർഷം മുസ്‌ലിം ലീഗ് പ്രകടിപ്പിച്ചിരുന്നു . ഭരണപരമായ സ്തംഭനം ഒഴിവാക്കാൻ അടിയന്തര തീരുമാനം വേണമെന്ന ആവശ്യവുമായി ലീഗ് പാണക്കാട് അടിയന്തര നേതൃയോഗം ചേർന്നു. വി.ഡി സതീശനായി ലീഗ് നടത്തുന്ന ശക്തമായ വാദം ഹൈക്കമാൻഡ് തീരുമാനത്തിൽ വലിയ സ്വാധീനം ചെലുത്തി.ചുരുക്കത്തിൽ സംസ്ഥാനത്ത് ഭരണത്തിലെത്തിയത് കോൺഗ്രസല്ല ലീഗാണ്. 

 

ഇന്ത്യന്‍ യൂനിയന്‍ മുസ്ലിം ലീഗ്’ ഇപ്പോള്‍ ഇന്ത്യന്‍ യൂനിയനിലെ മുസ്ലിം ലീഗായി നിലനില്‍ക്കുന്നത് അതിന്റെ  പേരില്‍ മാത്രമാണ്. മുസ്ലിം ലീഗ് അഖിലേന്ത്യാ പാര്‍ട്ടിയാണെന്ന് ആത്മാര്‍ഥമായി വിശ്വസിക്കാന്‍ ആ പാര്‍ട്ടിക്കോ അതിന്റെ  ഭാരവാഹികള്‍ക്കോ കഴിയില്ല.  പാര്‍ട്ടിയുടെ ഒൗദ്യോഗിക വെബ്സൈറ്റ് പോലും കേരള സംസ്ഥാന കമ്മിറ്റിയുടെ പേരിലാണ്. അവർക്ക് ദേശീയതലത്തിലും ചില സംസ്ഥാനങ്ങളിലും കമ്മിറ്റികളും ഭാരവാഹികളുമുണ്ട്. 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ഇസ്രായേലില്‍ നിര്‍ണായക നീക്കം നേരിട്ട് പ്രധാനമന്ത്രിയെ നിശ്ചയിക്കും നെതന്യാഹുവിന് സാധ്യതയേറി പലസ്തീനു നേരേ വന്‍ ആക്രമണം  (42 minutes ago)

കെ.സിയുടെ പണി കടുത്തു ലീഗ് നാണം കെട്ടു സ്ഥലം കാലിയാക്കി... ബേജാറിൽ പച്ചരാഷ്ട്രീയം  (46 minutes ago)

പ്രശാന്തിന്റെ പട്ടാഭിഷേകം..! പിണറായിയുടെ വീട്ടിൽ ഭൂകമ്പം..! EX മുഖ്യമന്ത്രി ചവിട്ടിത്താഴ്ത്തിയവന്റെ ഉയിര്‍പ്പ്  (53 minutes ago)

'സ്വര്‍ഗസ്ഥനായ ഞങ്ങളുടെ പിതാവേ, അങ്ങയുടെ നാമം.... .വിമാനം രണ്ടായി പിളരും മുൻപ് 20 കാരി പൈലറ്റിന്റെ പ്രാർഥന  (59 minutes ago)

പ്രവാസികൾക്ക് മൂന്നാഴ്‌ച നാട്ടിലേക്ക് പോകാം; സുവർണാവസരം ഇങ്ങനെ..! പക്ഷേ ജോലിയിൽ വമ്പൻ ട്വിസ്റ്റ്  (1 hour ago)

വിവരം അറിഞ്ഞ് കുഴഞ്ഞ് വീണ് 'അമ്മ, ഗൾഫിൽ നിന്ന് ഉടൻ എത്തും..!!കാമുകിയും പ്ലാനിൽ,അച്ഛന്റെ CALL.!പക്ഷേ  (1 hour ago)

സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലായിരുന്ന പതിനേഴുകാരി മരിച്ചതില്‍ അപാകതയെന്ന് ബന്ധുക്കള്‍  (1 hour ago)

വിനോദയാത്രാ വിവാദത്തില്‍ പ്രിന്‍സിപ്പലിനെ സ്ഥലംമാറ്റിയ നടപടിക്ക് സ്‌റ്റേ  (3 hours ago)

ഇറാന്റെ ഖ്വേഷം ദ്വീപില്‍ അമേരിക്ക രഹസ്യാക്രമണം നടത്തിയതായി റിപ്പോര്‍ട്ട്  (4 hours ago)

അരികൊമ്പനും കാടിന്റെ മക്കളും ഇനി ബിഗ് സ്‌ക്രീനിലേക്ക്, 'അരികൊമ്പന്‍' ടീസര്‍ എത്തി  (4 hours ago)

പാലക്കാട് ഒറ്റപ്പാലത്ത് വീണ്ടും തെരുവുനായ ആക്രമണം  (4 hours ago)

സസ്‌പെന്‍ഷന്‍ ഉത്തരവിന്മേല്‍ ഉടനടി സ്‌റ്റേ അനുവദിക്കാനാവില്ലെന്ന് ട്രൈബ്യൂണല്‍  (4 hours ago)

നടിയെ ആക്രമിച്ച കേസില്‍ മുന്‍ വിചാരണ കോടതി ജഡ്ജിക്കെതിരെ അഭിഭാഷക ഹൈക്കോടതിയില്‍  (4 hours ago)

സ്‌കൂളില്‍ ആറുവയസുകാരിയെ ക്രൂരമായി മര്‍ദിച്ച് ബോധം കെടുത്തി എട്ടുവയസുകാരന്‍  (5 hours ago)

നേപ്പാളില്‍ ഹെലികോപ്റ്ററുകള്‍ തമ്മില്‍ കൂട്ടിയിടിച്ച് ഇന്ത്യന്‍ പൗരന് ദാരുണാന്ത്യം  (5 hours ago)

Malayali Vartha Recommends