സങ്കടമടക്കാനാവാതെ.... മഞ്ഞപ്പിത്തം രണ്ടാമതും ബാധിച്ച് തലച്ചോറിന്റെ പ്രവർത്തനം നിലച്ച അവസ്ഥയിൽ കഴിഞ്ഞ 12 വർഷം ചലനമറ്റ് കിടപ്പിലായിരുന്ന യുവാവ് മരണത്തിന് കീഴടങ്ങി

സങ്കടമടക്കാനാവാതെ.... താമരച്ചാൽ കല്ലാപ്പാറ ജോണിന്റെയും മേരിയുടെയും മകൻ ജോമി ജോൺ (39) അന്തരിച്ചു. മഞ്ഞപ്പിത്തം രണ്ടാമതും ബാധിച്ച് (എസ്.എസ്.പി.ഇ.) തലച്ചോറിന്റെ പ്രവർത്തനം നിലച്ച അവസ്ഥയിൽ കഴിഞ്ഞ 12 വർഷം ചലനമറ്റ് കിടപ്പിലായിരുന്നു യുവാവ്.
യു.കെ.യിൽ നഴ്സായി ജോലി ചെയ്യുമ്പോഴാണ് രോഗബാധിതനായത്. തുടർന്ന് അവിടെ ചികിത്സിച്ചെങ്കിലും മാറ്റമുണ്ടായില്ല. തുടർന്ന് യു.കെ.യിലെ മലയാളികൾ നാട്ടിലെത്തിക്കുകയായിരുന്നു.
തുടർന്ന് കഴിഞ്ഞ കാലം മുഴുവൻ വിവിധ ചികിത്സകൾ നൽകിയെങ്കിലും ചലനമറ്റ അവസ്ഥയിലായിരുന്നു. ഒരു സഹോദരനുണ്ട്.
"
https://www.facebook.com/Malayalivartha























