Widgets Magazine 

07
Nov / 2026
Saturday
Forex Rates:

1 aed = 19.19 inr ● 1 aud = 50.27 inr ● 1 eur = 79.92 inr ● 1 gbp = 90.97 inr ● 1 kwd = 231.92 inr ● 1 qar = 19.36 inr ● 1 sar = 18.79 inr ● 1 usd = 70.49 inr ●

EDITOR'S PICK


മാസ ശിവരാത്രി പുണ്യവും ഉച്ചയ്ക്കു ശേഷമുള്ള ഗ്രഹാനുകൂല്യങ്ങളും; സമ്പൂർണ്ണ ഫലം


പറമ്പ് വൃത്തിയാക്കാൻ വന്നയാൾ നിലവിളിച്ചോടി; പണി പൂര്‍ത്തിയാകാത്ത വീട്ടില്‍ നിന്ന്തലയോട്ടിയും അസ്ഥികൂടവും...!!!! ആണുങ്ങളുപയോഗിക്കുന്ന 'ആ വസ്തുക്കളും ' ; തിരുവനന്തപുരത്ത് സംഭവിച്ചത്


തൂഫാനിൽ വിറളിപൂണ്ട് ഭായിമാർ..സാധനം കിട്ടാനില്ല..ദുരൂഹമരണങ്ങൾ പെരുകുന്നു; ആറു മാസത്തിനിടെ കണ്ടെത്തിയത് 30 മൃതദേഹങ്ങൾ..നടുക്കത്തോടെ കൊച്ചി..


യുവതി ഭര്‍ത്താവിന്റെ വീട്ടില്‍ മനുഷ്യ മനസാക്ഷിക്ക് നിരക്കാത്ത പീഡനം നേരിട്ടത്...പതിനൊന്ന് മാസത്തിനിടെ രണ്ട് പ്രസവ ശസ്ത്രക്രിയകള്‍..ഒടുവിൽ രക്ഷകരായത് പോലീസുകാർ..


'ആക്രമണം ഭയന്നാണ് ഞാൻ പോകാതിരുന്നത്, മുൻപും മർദിച്ചു'; പാങ്ങപ്പാറ കൊലക്കേസിൽ നിർണായക തിരിവായി സുഹൃത്തിന്റെ മൊഴി...

ഞെട്ടിക്കുന്ന വെളിപ്പെടുത്തൽ... ട്രംപിനെ വധിക്കാൻ നിർദേശം! വൈറ്റ് ഹൗസിന് സമീപം മൂന്ന് തോക്കുകളുമായി യുവാവ്; സുരക്ഷാ ഉദ്യോഗസ്ഥർക്ക് മുന്നിൽ ഞെട്ടിക്കുന്ന വെളിപ്പെടുത്തൽ

07 NOVEMBER 2026 11:48 AM IST
മലയാളി വാര്‍ത്ത

More Stories...

റെയിൽവേ ട്രാക്ക് മുറിച്ചുകടക്കുന്നതിനിടെ ട്രെയിനിടിച്ച് പരിക്കേറ്റയാൾക്ക് നഷ്ടപരിഹാരം അനുവദിക്കാനാകില്ലെന്ന് എറണാകുളം റെയിൽവേ ക്ലെയിംസ് ട്രിബ്യൂണൽ....

ഉന്നതവിദ്യാഭ്യാസ സ്ഥാപനങ്ങളുടെ നിലവാരം അളക്കുന്ന ആഗോള സംവിധാനമായ ക്യു.എസ് റാങ്കിംഗിൽ കേരള സർവകലാശാലയ്ക്ക് ശ്രദ്ധേയമായ നേട്ടം

സ്വർണവിപണിയിൽ ഇനി നിർണായക ദിവസങ്ങൾ... ചൈന ഒറ്റമാസം വാങ്ങിയത് 25,800 കിലോ സ്വർണം! വില താഴ്ത്താൻ അമേരിക്കയുടെ പലിശനീക്കം; സ്വർണം വാങ്ങാൻ കാത്തിരിക്കുന്നവരുടെ അവസ്ഥ എന്താകും?

മുതിർന്ന ഭാഷാ പണ്ഡിതനും സാഹിത്യ നിരൂപകനുമായ കെ.വി. നാരായണ ബംഗളൂരുവിൽ അന്തരിച്ചു

സംസ്ഥാനത്തെ പതിനാലായിരത്തോളം റേഷന്‍കടകളില്‍ നിരീക്ഷണത്തിനായി സിസിടിവി സ്ഥാപിക്കാനുള്ള പദ്ധതി തയ്യാറാക്കി ഭക്ഷ്യപൊതുവിതരണ വകുപ്പ്

അമേരിക്കൻ പ്രസിഡന്റ് ഡോണൾഡ് ട്രംപിനെ വധിക്കാനുള്ള നിർദേശവുമായി തലസ്ഥാനത്തെത്തിയെന്ന് ആരോപണം! വൈറ്റ് ഹൗസിന് തൊട്ടടുത്ത് മൂന്ന് തോക്കുകളും നിരവധി വെടിയുണ്ടകളുമായി കണ്ടെത്തിയ യുവാവിനെ യു.എസ്. സീക്രട്ട് സർവീസ് അറസ്റ്റ് ചെയ്തു. സുരക്ഷാ ഉദ്യോഗസ്ഥരുടെ ചോദ്യം ചെയ്യലിനിടെ ഇയാൾ നടത്തിയ വെളിപ്പെടുത്തലാണ് ഇപ്പോൾ വലിയ ചർച്ചയാകുന്നത്. തന്റെ തലയ്ക്കുള്ളിൽനിന്ന് ആരോ ട്രംപിനെ കൊല്ലാൻ ആവശ്യപ്പെടുന്നുവെന്നും അതിനായാണ് വാഷിങ്ടണിലെത്തിയതെന്നുമാണ് ഇയാൾ പറഞ്ഞതെന്നാണ് അമേരിക്കൻ ആഭ്യന്തര സുരക്ഷാ വകുപ്പ് പുറത്തുവിട്ട വിവരം.

റോണി യോർഡ്രിക്സ് ഗ്വാനിപ്പ ക്രിനോസ് എന്നാണ് അറസ്റ്റിലായ യുവാവിന്റെ പേര്. നവംബർ അഞ്ചിന് വ്യാഴാഴ്ച രാത്രി വാഷിങ്ടണിലെ കോൺസ്റ്റിറ്റ്യൂഷൻ അവന്യൂവിൽ നിർത്തിയിട്ടിരുന്ന വാഹനത്തിലാണ് ഇയാളെ സുരക്ഷാ ഉദ്യോഗസ്ഥർ കണ്ടെത്തിയത്. സംശയാസ്പദമായ സാഹചര്യത്തിൽ വാഹനം നിർത്തിയിട്ടിരിക്കുന്നതുകണ്ട് പട്രോളിങ് നടത്തുകയായിരുന്ന സീക്രട്ട് സർവീസ് ഉദ്യോഗസ്ഥർ അടുത്തെത്തി പരിശോധിക്കുകയായിരുന്നു. വാഹനം നീല നിറത്തിലുള്ള ഫോർഡ് എഫ്-150 പിക്കപ്പ് ട്രക്കായിരുന്നുവെന്നാണ് പുറത്തുവന്ന അന്വേഷണവിവരങ്ങൾ.

ഉദ്യോഗസ്ഥർ വാഹനത്തിനടുത്തെത്തി പരിശോധന നടത്തിയപ്പോൾ ഇയാളിൽ ആയുധങ്ങളുണ്ടെന്ന സൂചന ലഭിച്ചു. തുടർന്ന് നടത്തിയ പരിശോധനയിലാണ് ഞെട്ടിക്കുന്ന വിവരങ്ങൾ പുറത്തുവന്നത്. ഒരു എആർ-15 മാതൃകയിലുള്ള റൈഫിൾ, ഒരു മാക്-10 കൈത്തോക്ക്, ഒരു ഗ്ലോക്ക് 43X പിസ്റ്റൾ എന്നിവയാണ് വാഹനത്തിൽനിന്ന് കണ്ടെത്തിയത്. ഇതിന് പുറമെ നിരവധി വെടിയുണ്ടകളും പിടിച്ചെടുത്തു. വാഹനം മോഷണം പോയതായി നേരത്തെ റിപ്പോർട്ട് ചെയ്തിരുന്നതാണെന്നും അന്വേഷണത്തിൽ വ്യക്തമായി.

ഇതിനിടെ ചോദ്യം ചെയ്യലിൽ ഇയാൾ നടത്തിയതായി പറയുന്ന വെളിപ്പെടുത്തലാണ് സംഭവത്തിന്റെ ഗൗരവം വർധിപ്പിച്ചത്. തന്റെ മനസ്സിനുള്ളിൽനിന്ന് ശബ്ദങ്ങൾ കേൾക്കുന്നുണ്ടെന്നും വാഷിങ്ടണിലെത്തി പ്രസിഡന്റ് ഡോണൾഡ് ട്രംപിനെ കൊല്ലണമെന്നായിരുന്നു ആ നിർദേശമെന്നുമാണ് ആഭ്യന്തര സുരക്ഷാ വകുപ്പിന്റെ പ്രസ്താവനയിൽ പറയുന്നത്. എന്നാൽ ഈ പരാമർശം കോടതിയിൽ സമർപ്പിച്ച പ്രാഥമിക സത്യവാങ്മൂലത്തിൽ ഉൾപ്പെട്ടിട്ടില്ലെന്ന വിവരവും പുറത്തുവന്നിട്ടുണ്ട്.

പ്രതിക്കെതിരെ നിരവധി ആയുധനിയമലംഘന കുറ്റങ്ങൾ ചുമത്തിയിട്ടുണ്ട്. ലൈസൻസില്ലാതെ തോക്കുകൾ കൈവശം വയ്ക്കൽ, ആയുധങ്ങളും വെടിയുണ്ടകളും നിയമവിരുദ്ധമായി കൊണ്ടുനടക്കൽ, അപകടകരമായ ആയുധങ്ങൾ കൈവശം വയ്ക്കൽ തുടങ്ങിയ കുറ്റങ്ങൾക്ക് പുറമെ മോഷ്ടിച്ച വാഹനം ഉപയോഗിച്ചതുമായി ബന്ധപ്പെട്ട കുറ്റങ്ങളും ചുമത്തിയിട്ടുണ്ട്. നവംബർ ആറിന് കോടതിയിൽ ഹാജരാക്കിയ പ്രതിയെ ജാമ്യമില്ലാതെ കസ്റ്റഡിയിൽ തുടരാൻ ഉത്തരവിട്ടതായാണ് പുറത്തുവന്ന വിവരം.

പ്രതി വെനസ്വേല സ്വദേശിയാണെന്നും 2024 മാർച്ചിൽ ടെക്സസ് അതിർത്തി വഴിയാണ് അമേരിക്കയിലെത്തിയതെന്നും ആഭ്യന്തര സുരക്ഷാ വകുപ്പ് അറിയിച്ചു. അതിർത്തിയിൽ പിടിയിലായെങ്കിലും പിന്നീട് വിട്ടയച്ചതായും അധികൃതർ പറയുന്നു. നിലവിൽ യു.എസ്. മാർഷൽസ് സർവീസിന്റെ കസ്റ്റഡിയിലാണ് പ്രതി.

അതേസമയം, സംഭവത്തിൽ വൈറ്റ് ഹൗസ് നേരിട്ട് പ്രതികരിച്ചിട്ടില്ല. അന്വേഷണവുമായി ബന്ധപ്പെട്ട ചോദ്യങ്ങൾ ആഭ്യന്തര സുരക്ഷാ വകുപ്പിനും സീക്രട്ട് സർവീസിനും കൈമാറുകയായിരുന്നു.

ട്രംപിന് നേരെ മുമ്പും പലതവണ വധശ്രമങ്ങളും ഭീഷണികളും ഉണ്ടായിട്ടുണ്ട്. 2024 ജൂലൈയിൽ പെൻസിൽവാനിയയിലെ ബട്‌ലറിൽ തിരഞ്ഞെടുപ്പ് പ്രചാരണ റാലിക്കിടെ നടന്ന വെടിവയ്പ്പിൽ ട്രംപിന് പരുക്കേൽക്കുകയും ഒരാൾ കൊല്ലപ്പെടുകയും ചെയ്തിരുന്നു. 2026 ഏപ്രിലിൽ വൈറ്റ് ഹൗസ് കറസ്പോണ്ടന്റ്സ് ഡിന്നറിനിടെയുണ്ടായ സുരക്ഷാ വീഴ്ചയും വെടിവയ്പ്പും വലിയ ആശങ്കയുണ്ടാക്കിയിരുന്നു.

ഇതിനിടെയാണ് വൈറ്റ് ഹൗസിന് സമീപം മോഷ്ടിച്ച വാഹനത്തിൽ മൂന്ന് തോക്കുകളുമായി ഒരാൾ പിടിയിലാകുന്നത്. പ്രസിഡന്റിന്റെ സുരക്ഷാ സംവിധാനങ്ങൾ എത്രത്തോളം ശക്തമാണെന്ന ചോദ്യത്തിനൊപ്പം, രാജ്യത്തിന്റെ പരമോന്നത ഭരണകേന്ദ്രത്തിന് സമീപം ഇത്രയധികം ആയുധങ്ങളുമായി ഒരാൾ എങ്ങനെ എത്തി എന്നതും ഇപ്പോൾ വലിയ ചർച്ചയാകുകയാണ്.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

റെയിൽവേ ട്രാക്ക് മുറിച്ചുകടക്കുന്നതിനിടെ ട്രെയിനിടിച്ച് പരിക്കേറ്റയാൾക്ക് നഷ്ടപരിഹാരം അനുവദിക്കാനാകില്ലെന്ന് എറണാകുളം റെയിൽവേ ക്ലെയിംസ് ട്രിബ്യൂണൽ....  (10 minutes ago)

പ്രതിപക്ഷ നേതാവ് പിണറായി വിജയന്റെ പ്രധാന ആരോപണങ്ങളിലൊന്ന് ഹിമാചൽ പ്രദേശ് യൂണിറ്റിന് 14.5 രൂപയ്ക്ക് ഓഫർ ചെയ്ത കരാർ പിന്നീടവർ 12.5 രൂപയായി കുറച്ചു എന്നതാണ്;ഇത് തെറ്റാണ്; പ്രതിപക്ഷ നേതാവിന്റെ ആരോപണങ്ങൾക്  (16 minutes ago)

കുവൈത്തിൽ പ്രവാസി മലയാളി ചികിത്സയിലിരിക്കെ നിര്യാതനായി...  (19 minutes ago)

ഉന്നതവിദ്യാഭ്യാസ സ്ഥാപനങ്ങളുടെ നിലവാരം അളക്കുന്ന ആഗോള സംവിധാനമായ ക്യു.എസ് റാങ്കിംഗിൽ കേരള സർവകലാശാലയ്ക്ക് ശ്രദ്ധേയമായ നേട്ടം  (23 minutes ago)

ഭാഷകളുടെയും സംസ്കാരങ്ങളുടെയും അതിരുകൾ ഭേദിച്ച് തന്റേതായ ഇടം സ്വന്തമാക്കിയ പ്രതിഭാശാലി... മഹാനടൻ കമൽ ഹാസന് ജന്മദിനാശംസകൾ നേർന്ന് പ്രതിപക്ഷ നേതാവ് പിണറായി വിജയൻ.....  (37 minutes ago)

ഞെട്ടിക്കുന്ന വെളിപ്പെടുത്തൽ... ട്രംപിനെ വധിക്കാൻ നിർദേശം! വൈറ്റ് ഹൗസിന് സമീപം മൂന്ന് തോക്കുകളുമായി യുവാവ്; സുരക്ഷാ ഉദ്യോഗസ്ഥർക്ക് മുന്നിൽ ഞെട്ടിക്കുന്ന വെളിപ്പെടുത്തൽ  (39 minutes ago)

ന്യൂസിലന്‍ഡിനെതിരെ ടോസ് ഇന്ത്യയ്ക്ക്, ബൗളിങ് തെരഞ്ഞെടുത്തു...  (51 minutes ago)

ദീപാവലി ആഘോഷങ്ങളുടെ ഭാഗമായി നവംബര്‍ എട്ടിന് ഡല്‍ഹി മെട്രോ സര്‍വീസുകളുടെ സമയക്രമത്തില്‍ മാറ്റം വരുത്തി ഡല്‍ഹി മെട്രോ റെയില്‍ കോര്‍പ്പറേഷന്‍.  (53 minutes ago)

സ്വർണവിപണിയിൽ ഇനി നിർണായക ദിവസങ്ങൾ... ചൈന ഒറ്റമാസം വാങ്ങിയത് 25,800 കിലോ സ്വർണം! വില താഴ്ത്താൻ അമേരിക്കയുടെ പലിശനീക്കം; സ്വർണം വാങ്ങാൻ കാത്തിരിക്കുന്നവരുടെ അവസ്ഥ എന്താകും?  (59 minutes ago)

മുതിർന്ന ഭാഷാ പണ്ഡിതനും സാഹിത്യ നിരൂപകനുമായ കെ.വി. നാരായണ ബംഗളൂരുവിൽ അന്തരിച്ചു  (1 hour ago)

ഉലകനായകന് ഇന്ന് 72-ാം പിറന്നാൾ... കമൽഹാസനും സംവിധായകൻ എസ്.യു. അരുൺകുമാറും ആദ്യമായി ഒരുമിക്കുന്ന ചിത്രത്തിന്റെ ചിത്രീകരണം ഇന്ന് ചെങ്കൽപേട്ടയിൽ ആരംഭിക്കും  (1 hour ago)

സംസ്ഥാനത്തെ പതിനാലായിരത്തോളം റേഷന്‍കടകളില്‍ നിരീക്ഷണത്തിനായി സിസിടിവി സ്ഥാപിക്കാനുള്ള പദ്ധതി തയ്യാറാക്കി ഭക്ഷ്യപൊതുവിതരണ വകുപ്പ്  (1 hour ago)

ഇന്ത്യ - ന്യൂസിലാൻഡ് രണ്ടാം ഏകദിനത്തിന് മഴ ഭീഷണി  (1 hour ago)

സംസ്ഥാനത്ത് ഇന്നും നാളെയും ശക്തമായ മഴ തുടരുമെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ്... അഞ്ച് ജില്ലകളില്‍ യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചു  (1 hour ago)

മഞ്ജു വാര്യർക്കൊപ്പമുള്ള ചിത്രങ്ങൾ പങ്കുവച്ച് പ്രിയ; വെട്ടത്തിലെ ഇന്ദുവിനെ ഓർത്ത് ആരാധകർ  (1 hour ago)

Malayali Vartha Recommends