ദീപാവലി ആഘോഷങ്ങളുടെ ഭാഗമായി നവംബര്‍ എട്ടിന് ഡല്‍ഹി മെട്രോ സര്‍വീസുകളുടെ സമയക്രമത്തില്‍ മാറ്റം വരുത്തി ഡല്‍ഹി മെട്രോ റെയില്‍ കോര്പ്പറേഷന്.

ദീപാവലി ആഘോഷങ്ങളുടെ ഭാഗമായി നവംബര്‍ എട്ടിന് ഡല്‍ഹി മെട്രോ സര്‍വീസുകളുടെ സമയക്രമത്തില്‍ മാറ്റം വരുത്തി ഡല്‍ഹി മെട്രോ റെയില്‍ കോര്പ്പറേഷന്.
അന്നേദിവസം എല്ലാ മെട്രോ ലൈനുകളിലും രാത്രി 10 മണിക്ക് സര്‍വീസ് അവസാനിക്കുകയും ചെയ്യും. സാധാരണ രാത്രി 11 മണിവരെ ലഭിക്കുന്ന സര്‍വീസാണ് ഒരു മണിക്കൂര്‍ നേരത്തെയാക്കിയത്. അതേസമയം, മൂന്ന് മെട്രോ ലൈനുകളില്‍ രാവിലെ ഒരു മണിക്കൂര്‍ നേരത്തെ സര്‍വീസ് ആരംഭിക്കുന്നതാണ്.
പിങ്ക് ലൈന്‍, മജന്ത ലൈന്‍, ഗ്രേ ലൈന്‍ എന്നിവിടങ്ങളിലാണ് രാവിലെ ആറിന് ആദ്യ ട്രെയിന്‍ പുറപ്പെടുക. സാധാരണ രാവിലെ ഏഴിനാണ് ഈ ലൈനുകളില്‍ സര്‍വീസ് ആരംഭിക്കുന്നത്. മജ്ലിസ് പാര്‍ക്ക്-മജ്ലിസ് പാര്‍ക്ക്/ശിവ് വിഹാര്‍ റൂട്ടിലാണ് പിങ്ക് ലൈന്‍ സര്‍വീസ്. മജന്ത ലൈനില്‍ ബൊട്ടാണിക്കല്‍ ഗാര്ഡന്-കൃഷ്ണ പാര്‍ക്ക് എക്സ്റ്റന്‍ഷന്‍, മജ്ലിസ് പാര്‍ക്ക്-ദീപാലി ചൗക്ക് എന്നീ റൂട്ടുകളിലും രാവിലെ ആറിന് ട്രെയിനുകള്‍ ഓടിത്തുടങ്ങുകയും ചെയ്യും. ഗ്രേ ലൈനില്‍ ദ്വാരക കാക്രോള-ധന്സ ബസ് സ്റ്റാന്‍ഡ് റൂട്ടിലും ഇതേ സമയക്രമമായിരിക്കും.
വൈകുന്നേരത്തെ ദീപാവലി ആഘോഷങ്ങള്‍ കണക്കിലെടുത്താണ് രാത്രി സര്‍വീസ് നേരത്തെയാക്കാനുള്ള തീരുമാനമുള്ളത്.
https://www.facebook.com/Malayalivartha
























