ന്യൂസിലന്‍ഡിനെതിരെ ടോസ് ഇന്ത്യയ്ക്ക്, ബൗളിങ് തെരഞ്ഞെടുത്തു...

ന്യൂസിലന്‍ഡിനെതിരായ ഏകദിന പരമ്പരയിലെ രണ്ടാം മത്സരത്തില്‍ ഇന്ത്യയ്ക്ക് ടോസ്. ടോസ് നേടിയ ഇന്ത്യ ബൗളിങ് തെരഞ്ഞെടുത്തു. മൈതാനത്ത് ഈര്‍പ്പം നിലനിന്നതിനാല്‍ ടോസ് വൈകിയിരുന്നു. ഇതേതുടര്‍ന്ന് മത്സരം 47 ഓവറായി ചുരുക്കി. സോണി സ്പോര്‍ട്സ് നെറ്റ് വർക്കിലും സോണി ലിവിലും മത്സരം തത്സമയം കാണാനാവും.
വെല്ലിംഗ്ടണിലെ എന്‍ട്രി സ്റ്റേഡിയത്തില്‍ നടക്കുന്ന മത്സരം ജയിച്ച് പരമ്പരയില്‍ 2-0ന് മുന്നിലെത്തുകയാണ് ശുഭ്മന്‍ ഗില്ലിന്റെ നേതൃത്വത്തിലിറങ്ങുന്ന ഇന്ത്യയുടെ ലക്ഷ്യം. ആദ്യ മത്സരത്തില്‍ ഇന്ത്യ 5 വിക്കറ്റിന്റെ ആധികാരിക ജയം സ്വന്തമാക്കിയിട്ടുണ്ടായിരുന്നു.
ന്യൂസിലന്‍ഡ് (പ്ലേയിങ് ഇലവന്): വില്‍ യങ്, ടിം സെയ്ഫെര്‍ട്ട്, ഹെന്റി നിക്കോള്‍സ്, ഡാരില്‍ മിച്ചല്‍, ടോം ലാതം, ഗ്ലെന്‍ ഫിലിപ്സ്, മിച്ചല്‍ സാറ്റ്നര്‍, നഥാന്‍ സ്മിത്ത്, കൈല്‍ ജാമിസണ്, ജേക്കബ് ഡഫി, ബ്ലെയര്‍ ടിക്നര്‍
ഇന്ത്യ (പ്ലേയിങ് ഇലവന്): രോഹിത് ശര്‍മ, ശുഭ്മാന്‍ ഗില്‍ , വിരാട് കോഹ്ലി, ശ്രേയസ് അയ്യര്‍, കെഎല്‍ രാഹുല്‍ , അക്ഷര്‍ പട്ടേല്‍, നമാന്‍ ധിര്‍, അന്‍ഷുല്‍ കംബോജ്, ഔഖിബ് നബി, ഗുര്‍ണൂര്‍ ബ്രാര്‍, അര്‍ഷ്ദീപ് സിങ്
"
https://www.facebook.com/Malayalivartha

























