മുതിർന്ന ഭാഷാ പണ്ഡിതനും സാഹിത്യ നിരൂപകനുമായ കെ.വി. നാരായണ ബംഗളൂരുവിൽ അന്തരിച്ചു

മുതിർന്ന ഭാഷാ പണ്ഡിതനും സാഹിത്യ നിരൂപകനുമായ കെ.വി. നാരായണ (78) ബംഗളൂരുവിൽ അന്തരിച്ചു. വ്യാഴാഴ്ച രാത്രിയായിരുന്നു അന്ത്യം സംഭവിച്ചത്. യെലഹങ്ക സ്വദേശിയായ കെ.വി. നാരായണയുടെ മുഴുവൻ പേര് കമ്പലപുര വീരണ്ണ നാരായണ എന്നാണ്. കർണാടക സാഹിത്യ അക്കാദമി അവാർഡും രാജ്യോത്സവ അവാർഡ് ലഭിച്ചിട്ടുണ്ട്.
കുവെമ്പു ഭാഷാഭാരതിയുടെ പ്രസിഡന്‍റായി സേവനം അനുഷ്ഠിക്കുകയും ചെയ്തിട്ടുണ്ട്. ഭാര്യയും രണ്ടു മക്കളുമുണ്ട്. കെ.വി. നാരായണയുടെ നിര്യാണത്തിൽ മുഖ്യമന്ത്രി ഡി.കെ. ശിവകുമാർ അനുശോചനം രേഖപ്പെടുത്തി. കന്നഡ ഭാഷ, സാഹിത്യം, സംസ്കാരം എന്നിവയുടെ വികസനത്തിന് കെ.വി. നാരായണ വിലമതിക്കാനാവാത്ത സംഭാവനകൾ നൽകുകയും ചെയ്തു.
"
https://www.facebook.com/Malayalivartha
























