കേരളത്തില്‍ മോദി ഇഫക്ടില്ല: ആന്റണി

കേരളത്തില്‍ മോദി ഇഫക്ടില്ലെന്ന് മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് എ.കെ. ആന്റണി. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ സൊമാലിയന്‍ പരാമര്‍ശം ബിജെപിയെ പ്രതികൂലമായി ബാധിക്കും. കേരളത്തില്‍ ഇത്തവണ ബിജെപി അക്കൗണ്ട് തുറക്കില്ലെന്നും ആന്റണി പറഞ്ഞു.തങ്ങള്‍ തികഞ്ഞ ആത്മവിശ്വാസത്തിലാണ്. കഴിഞ്ഞ തവണത്തേക്കാള്‍ മികച്ച പ്രകടനം ഇത്തവണ യുഡിഎഫ് കാഴ്ചവെയ്ക്കുമെന്നും അദ്ദേഹം പറഞ്ഞു. അഴിമതി കേസില്‍ ശിക്ഷ അനുഭവിച്ചിട്ടുള്ള ഏക നേതാവ് ആര്‍. ബാലകൃഷ്ണപ്പിള്ളയാണ്. അദ്ദേഹമിപ്പോള്‍ എല്‍ഡിഎഫിനൊപ്പം ആണെന്നും ആന്റണി കൂട്ടിച്ചേര്‍ത്തു.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha