കേരളത്തില്‍ തൂക്കുസഭ ഉണ്ടായാല്‍ ഇടതിനെയും വലതിനെയും പിന്തുണയ്ക്കില്ലെന്ന് അമിത് ഷാ

കേരളത്തില്‍ തൂക്കുസഭ ഉണ്ടായാല്‍ ഇടതിനെയും വലതിനെയും പിന്തുണയ്ക്കില്ലെന്ന് ബി.ജെ.പി ദേശീയ അധ്യക്ഷന്‍ അമിത് ഷാ. പ്രധാനമന്ത്രിയുടെ സോമാലിയന്‍ പരാമര്‍ശം മുഖ്യമന്ത്രി വളച്ചൊടിക്കുകയായിരുന്നെന്നും അമിത് ഷാ പറഞ്ഞു. വിവാദത്തില്‍ നിന്ന് ശ്രദ്ധ തിരിക്കകയല്ല വേണ്ടത്.പട്ടിണി മരണമെന്നത് യാഥാര്‍ത്ഥ്യമാണെന്നും അദ്ദേഹം പറഞ്ഞു. വയനാട്ടില്‍ കഴിഞ്ഞ ദിവസം രണ്ട് ആദിവാസി കുട്ടികള്‍ മരിച്ച സംഭവത്തില്‍ മുഖ്യമന്ത്രി മാപ്പ് പറയണമെന്നും ജിഷയുടെ വീട് രാഹുല്‍ ഗാന്ധി സന്ദര്‍ശിക്കാത്തത് എന്തുകൊണ്ടാണെന്നും അമിത് ഷാ ചോദിച്ചു. അഭിപ്രായ സ്വാതന്ത്ര്യം എന്താണെന്ന് ബി.ജെ.പി അധികാരത്തില്‍ വന്നാല്‍ വ്യക്തമാക്കി തരാമെന്നും അമിത് ഷാ കൂട്ടിച്ചേര്‍ത്തു.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha