Widgets Magazine 

09
Nov / 2026
Monday
Forex Rates:

1 aed = 19.19 inr ● 1 aud = 50.27 inr ● 1 eur = 79.92 inr ● 1 gbp = 90.97 inr ● 1 kwd = 231.92 inr ● 1 qar = 19.36 inr ● 1 sar = 18.79 inr ● 1 usd = 70.49 inr ●

ചേസ് ദി ചേഞ്ച്- മെര്‍ജ് ഫ്യൂച്ചര്‍ ആഗോള ഉച്ചകോടി ജനുവരിയില്‍; 2030 ഓടെ ലക്ഷ്യമിടുന്നത് അരലക്ഷം തൊഴിലവസരവും 10,000 കോടി രൂപ വിറ്റുവരവും...

09 NOVEMBER 2026 06:03 PM IST
മലയാളി വാര്‍ത്ത

വാണിജ്യ, സാങ്കേതിക, നിക്ഷേപ മേഖലകളെ ഒരൊറ്റ വേദിയിൽ അണിനിരത്തി കോഴിക്കോടിനെ ആഗോള കേന്ദ്രമാക്കാന്‍ ലക്ഷ്യമിട്ട് കാലിക്കറ്റ് ഫോറം ഫോർ ഇൻഫർമേഷൻ ടെക്നോളജി (കാഫിറ്റ്) ഗവ. സൈബര്‍ പാര്‍ക്കിന്റെ സഹകരണത്തോടെ സംഘടിപ്പിക്കുന്ന 'മെർജ് ഫ്യൂച്ചർ 2027' ബിസിനസ്-ടെക് ഉച്ചകോടി 2027 ജനുവരി 9, 10 തീയതികളിൽ നടക്കും. കാലിക്കറ്റ് ട്രേഡ് സെന്ററിൽ നടക്കുന്ന ഉച്ചകോടിയുടെ പ്രമേയം 'ചേസ് ദി ചേഞ്ച്'(മാറ്റത്തെ പിന്തുടരൂ) എന്നതാണ്. ആഗോളതലത്തില്‍ ദ്രുതഗതിയിൽ മാറിക്കൊണ്ടിരിക്കുന്ന സാങ്കേതിക മുന്നേറ്റങ്ങളെ പ്രായോഗിക ബിസിനസ് അവസരങ്ങളാക്കി മാറ്റാനും, കോഴിക്കോടിന്റെ ബിസിനസ് സാധ്യതകൾ അന്താരാഷ്ട്രരംഗത്ത് വിപുലീകരിക്കാനും ലക്ഷ്യമിട്ടാണ് ഉച്ചകോടി ഒരുക്കുന്നതെന്ന് കാഫിറ്റ് ഭാരവാഹികള്‍ വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു.

2030-ഓടെ കോഴിക്കോടിനെ ദക്ഷിണേന്ത്യയിലെ പ്രമുഖ ബിസിനസ്-ഐ.ടി ഹബ്ബാക്കി മാറ്റുക എന്ന ദീർഘവീക്ഷണത്തോടെയാണ് കാഫിറ്റ് ഈ സംരംഭത്തിന് നേതൃത്വം നൽകുന്നതെന്ന് കാഫിറ്റ് പ്രസിഡന്റ് റിഫാത്ത് റഹ്മാന്‍ പറഞ്ഞു. ഈ മേഖലയിൽ പതിനായിരം കോടി രൂപയുടെ ഐ.ടി അനുബന്ധ വിറ്റുവരവും അമ്പതിനായിരത്തോളം പുതിയ തൊഴിലവസരങ്ങളും സൃഷ്ടിക്കുകയാണ് ലക്ഷ്യമിടുന്നത്.

പ്രമുഖ ഐടി അടിസ്ഥാന സൗകര്യ നിര്‍മ്മാതാക്കളായ ഹൈലൈറ്റ് ഗ്രൂപ്പാണ് പരിപാടിയുടെ ടൈറ്റില്‍ സ്പോണ്‍സര്‍. രണ്ടു ദിവസങ്ങളിലായി നടക്കുന്ന ഉച്ചകോടിയിൽ മൂന്ന് പ്രധാന വേദികളിലായി 60 സെഷനുകളും വിവിധ മേഖലകളില്‍ നിന്നുള്ള 100 ല്‍പരം പ്രമുഖരുടെ പ്രഭാഷണവും ഉണ്ടാകും. അത്യാധുനിക ലോകോത്തര സാങ്കേതികവിദ്യകളും ഐടിസേവനങ്ങളും പ്രദർശിപ്പിക്കുന്ന 127 എക്സിബിഷൻ സ്റ്റാളുകളും മേളയുടെ ഭാഗമായുണ്ട്. വ്യവസായ പ്രമുഖർ, സ്റ്റാര്‍ട്ടപ്പുകള്‍, യുവസംരംഭകർ, നിക്ഷേപകർ, സാങ്കേതിക വിദഗ്ദ്ധർ, വിദ്യാർത്ഥികൾ ഉൾപ്പെടെ പതിനായിരത്തിലധികം പ്രതിനിധികൾ പരിപാടിയിൽ പങ്കെടുക്കുമെന്നാണ് സംഘാടകർ പ്രതീക്ഷിക്കുന്നത്.

കോഴിക്കോടിന്റെ ഐടി ആവാസവ്യവസ്ഥയ്ക്ക് കരുത്തു പകരുന്നതാകും മെര്‍ജ് ഫ്യൂച്ചര്‍ സമ്മേളനമെന്ന് ഗവ. സൈബര്‍പാര്‍ക്ക് സിഒഒ വിവേക് നായര്‍ പറ‍ഞ്ഞു. ഇത്തരം എല്ലാ ഉദ്യമങ്ങളിലും സൈബര്‍പാര്‍ക്കിന്റെ പൂര്‍ണ പിന്തുണയുണ്ടാകുമെന്നും അദ്ദേഹം പറഞ്ഞു.

നിർമ്മിത ബുദ്ധി (എ.ഐ), ഫ്യൂച്ചർ ടെക്, സൈബർ സുരക്ഷ, മാർക്കറ്റിംഗ്, ഇ-കൊമേഴ്സ്, ഫിൻടെക്, റീട്ടെയിൽ, മാനുഫാക്ചറിംഗ്, ലോജിസ്റ്റിക്സ്, എന്റർപ്രൈസ് സൊല്യൂഷനുകൾ, സ്റ്റാർട്ടപ്പുകൾ തുടങ്ങിയ അഞ്ച് സുപ്രധാന മേഖലകൾ കേന്ദ്രീകരിച്ചാണ് ചർച്ചകളും പ്രദർശനങ്ങളും നടക്കുന്നത്. വ്യവസായ സംരംഭകർക്ക് പരസ്പരം സഹകരിക്കാനും നിക്ഷേപ അവസരങ്ങൾ കണ്ടെത്താനും നൂതന സാങ്കേതിക പങ്കാളിത്തങ്ങൾ ഉറപ്പാക്കാനും ഈ വേദി അവസരമൊരുക്കും.

മെര്‍ജ് ഫ്യൂച്ചര്‍ സമ്മേളനത്തിന്റെ ചെയര്‍മാന്‍ അബ്ദുള്‍ ഗഫൂര്‍ കെ വി, കാഫിറ്റ് സെക്രട്ടറി പ്രജീഷ് കെ കെ, ട്രഷറര്‍ നിതിന്‍ കെ സി, മുന്‍ പ്രസിഡന്റ് ഹാരിസ് പി ടി, നിര്‍വാഹക സമിതി അംഗങ്ങളായ അജയ് എം അരവിന്ദ്, അഖില്‍ കൃഷ്ണ, ആനന്ദ് ആര്‍ കൃഷ്ണൻ തുടങ്ങിയവരും വാര്‍ത്താ സമ്മേളനത്തില്‍ പങ്കെടുത്തു. സമ്മേളനത്തെക്കുറിച്ചുള്ള കൂടുതൽ വിവരങ്ങൾ www.mergefuture.com എന്ന വെബ്സൈറ്റിലൂടെ ലഭ്യമാണ്.

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

കൊട്ടാരക്കരയിൽ മൊബൈൽ ടവർ തകരാറിലാക്കാൻ ശ്രമം: ഡി.വൈ.എഫ്.ഐ നേതാവിനെതിരെ പോലീസ് കേസ്  (7 minutes ago)

ആറ്റുകാല്‍ പൊങ്കാല ദിനത്തില്‍ സിബിഎസ്ഇ പത്താം ക്ലാസ് പരീക്ഷ; ആശങ്കയില്‍ വിദ്യാര്‍ഥികളും രക്ഷിതാക്കളും  (12 minutes ago)

ഇബിജി ഗ്രൂപ്പിൽ ഉന്നത നേതൃത്വതലത്തിൽ അഴിച്ചുപണി; മൂന്ന് പേർക്ക് പുതിയ ചുമതലകൾ  (14 minutes ago)

ചേസ് ദി ചേഞ്ച്- മെര്‍ജ് ഫ്യൂച്ചര്‍ ആഗോള ഉച്ചകോടി ജനുവരിയില്‍; 2030 ഓടെ ലക്ഷ്യമിടുന്നത് അരലക്ഷം തൊഴിലവസരവും 10,000 കോടി രൂപ വിറ്റുവരവും...  (17 minutes ago)

ലോക പ്രമേഹ ദിനം: കോട്ടയത്ത് മിതമായ നിരക്കില്‍ : പ്രമേഹ പരിശോധനയുമായി ഹിന്ദ്ലാബ്സ്  (20 minutes ago)

സിഐടിയു സംസ്ഥാന കമ്മിറ്റിക്ക് പുതിയ നേതൃത്വം  (22 minutes ago)

സംസ്ഥാനത്ത് പുതിയ ബാറുകൾക്ക് ലൈസൻസ് അനുവദിച്ച മുൻ എക്സൈസ് കമ്മീഷണർ സീറാം സാംബശിവ റാവുവിൻ്റെ നടപടി സർക്കാർ റദ്ദാക്കി  (27 minutes ago)

കോക്പിറ്റ് 2027: ആഗോള വ്യോമയാന ജിസിസി ഉച്ചകോടി; ലോഗോയും വെബ്സൈറ്റും വ്യവസായമന്ത്രി പുറത്തിറക്കി  (28 minutes ago)

പാവം മിണ്ടാപ്രാണിയാണെന്ന് പോലും നോക്കാതെ ക്രൂരത  (38 minutes ago)

ഥാർ ഇടിച്ച് സ്കൂട്ടർ യാത്രികന് ദാരുണാന്ത്യം; അപകടത്തിന് പിന്നാലെ മറ്റൊരു കാറിൽ യുവതികൾ മുങ്ങി, 24കാരി കസ്റ്റഡിയിൽ  (42 minutes ago)

വീണയുടെ വീടിന് രാശിപ്പോര! കന്റോണ്‍മെന്റ് ഹൗസിന് ശകുനപ്പിഴ! 1.50 ലക്ഷം വാടക,EX മുഖ്യമന്ത്രിയുടെ പുതിയ കൊട്ടാരവീട് ദേ ഇത്!  (44 minutes ago)

പെട്രോളിലെ എഥനോൾ അളവറിയാൻ കേരളത്തിലും അടിയന്തര പരിശോധന, 4 ജില്ലകളിലെ സാമ്പിളുകൾ ലബോറട്ടറിയിലേക്ക്...  (47 minutes ago)

പ്രൊഫൈൽ കണ്ട അതേ തീയതിയിൽ അക്ഷരയെ വിധി കവർന്നു; കണ്ണീരടക്കാനാവാതെ പ്രിയപ്പെട്ടവർ...  (52 minutes ago)

ആണവനിലയങ്ങള്‍ക്ക് ചുറ്റും ഇറാന്റെ അയഡിന്‍ ഗുളിക വിതരണം..ഏത് നിമിഷവും ആണവചോർച്ച..!അയണ്‍ ഗേറ്റ് ശക്തം  (55 minutes ago)

മുൻകൂട്ടി നിശ്ചയിച്ച ഇര അഭിറാം തന്നെ; കള്ളമൊഴികളുമായി പോലീസിനെ വലച്ച് പ്രതികൾ; പ്രായപരിശോധനയ്ക്ക് നീക്കം...  (55 minutes ago)

Malayali Vartha Recommends