ആറ്റുകാല്‍ പൊങ്കാല ദിനത്തില്‍ സിബിഎസ്ഇ പത്താം ക്ലാസ് പരീക്ഷ; ആശങ്കയില്‍ വിദ്യാര്‍ഥികളും രക്ഷിതാക്കളും

ആറ്റുകാല്‍ പൊങ്കാല ദിനത്തില്‍ സിബിഎസ്ഇ പത്താം ക്ലാസ് പരീക്ഷ നിശ്ചയിച്ചതില്‍ ആശങ്കയുമായി വിദ്യാര്‍ഥികളും രക്ഷിതാക്കളും. മാര്‍ച്ച് 22ന് നടക്കുന്ന പൊങ്കാല ദിനത്തില്‍ പത്താം ക്ലാസ് സയന്‍സ് പരീക്ഷ നടക്കും. രാവിലെ 10.30 മുതല്‍ ഉച്ചയ്ക്ക് 1.30 വരെയാണ് പരീക്ഷ.
പൊങ്കാലയോടനുബന്ധിച്ച് തിരുവനന്തപുരം നഗരം ജനങ്ങളാല്‍ നിറയുന്ന സാഹചര്യത്തില്‍ പരീക്ഷാ കേന്ദ്രങ്ങളിലെത്താന്‍ വിദ്യാര്‍ഥികള്‍ക്ക് ബുദ്ധിമുട്ടുണ്ടാകുമെന്നാണ് ആശങ്ക. നഗരത്തിന്റെ വിവിധ ഭാഗങ്ങളില്‍ ഗതാഗത നിയന്ത്രണങ്ങളും വലിയ തിരക്കും ഉണ്ടാകാന്‍ സാധ്യതയുണ്ട്.
പൊങ്കാലയ്ക്കായി ആയിരക്കണക്കിന് ഭക്തര്‍ നഗരത്തിലെത്തുന്നതോടെ ഗതാഗത സംവിധാനം പ്രതിസന്ധിയിലാകാം. ഇത് പരീക്ഷയ്ക്ക് സമയത്ത് എത്തുന്നതിന് തടസ്സമാകുമെന്നും വിദ്യാര്‍ഥികളുടെ പരീക്ഷാ പ്രകടനത്തെ ബാധിക്കുമെന്നും രക്ഷിതാക്കള്‍ ചൂണ്ടിക്കാട്ടുന്നു.
പരീക്ഷാ തയ്യാറെടുപ്പിനൊപ്പം യാത്രാ ക്രമീകരണങ്ങള്‍ കൂടി വിദ്യാര്‍ഥികള്‍ക്ക് സമ്മര്‍ദമാകുന്ന സാഹചര്യത്തില്‍ പരീക്ഷാ തീയതി പുനഃക്രമീകരിക്കണമെന്നാണ് രക്ഷിതാക്കളുടെ ആവശ്യം.
https://www.facebook.com/Malayalivartha

























