അഭിറാമിന്റെ സൃഹൃത്തിനെയല്ല സാറേ അവനെത്തന്നെ കൊല്ലാനിരുന്നത്; മൊഴി മാറ്റി പ്രതികൾ; അഭിരാമിന്റെ മൊബൈൽ ഫോൺ എവിടെ? കുഴങ്ങി പോലീസ്

ശ്രീകാര്യം പാങ്ങപ്പാറയിൽ പതിനേഴുകാരനായ അഭിരാം കൊല്ലപ്പെട്ട കേസിൽ പ്രതികളുടെ ചോദ്യംചെയ്യലിലും തെളിവെടുപ്പിലും നിർണായക വിവരങ്ങൾ പുറത്ത്.അഭിരാമിനെ തന്നെയാണ് പ്രതികൾ കൊല്ലാൻ ലക്ഷ്യമിട്ടിരുന്നതെന്ന് പ്രതികൾ മൊഴി മാറ്റി. ആനന്ദയുടെ ഫോണിൽനിന്ന് ഇൻസ്റ്റാഗ്രാം വഴി ചാറ്റ് ചെയ്ത ശേഷം പാങ്ങപ്പാറ പേരൂരിലെ വാഴത്തോപ്പിലേക്ക് അഭിരാമിനെ എത്തിച്ചു.
അഭിരാമിന്റെ സുഹൃത്തിനെ സ്ഥലത്തെത്തിച്ച് കൊലപ്പെടുത്താനാണ് അഭിരാമിനെ വിളിച്ചുവരുത്തിയതെന്ന് പ്രതികൾ മുൻപ് മൊഴി നൽകിയിരുന്നത്. അഭിരാമിന്റെ മൊബൈൽ ഫോൺ എവിടെ എന്നതിൽ പ്രതികൾ പരസ്പര വിരുദ്ധമായ മൊഴികളാണു നൽകുന്നത്. കൊലപ്പെടുത്തിയശേഷം മൊബൈൽ ഫോൺ സമീപത്തെ തോട്ടിലെറിഞ്ഞു കളഞ്ഞെന്നായിരുന്നു ഒന്നാം പ്രതിയായ 17 കാരന്റെ മൊഴി. സ്കൂബ സംഘം തോട്ടിൽ പരിശോധന നടത്തിയെങ്കിലും ഫോൺ കണ്ടെത്തിയില്ല.
എന്നാൽ രണ്ടാംപ്രതി ഉമർ പറയുന്നത് കൊലയ്ക്കു ശേഷം ഫോൺ സമീപത്തെ കാട്ടിൽ ഉപേക്ഷിച്ചെന്നാണ്. അഭിരാമിനെ കൊലപ്പെടുത്താൻ ഉപയോഗിച്ച ബെൽറ്റും കണ്ടെടുക്കേണ്ടതായിട്ടുണ്ട് . കൊല്ലപ്പെടുന്ന സമയം അഭിരാം ധരിച്ചിരുന്ന വസ്ത്രങ്ങൾ, വാച്ച്, ഷൂസ് എന്നിവയും കണ്ടെത്തണം.
https://www.facebook.com/Malayalivartha

























