Widgets Magazine 

09
Nov / 2026
Monday
Forex Rates:

1 aed = 19.19 inr ● 1 aud = 50.27 inr ● 1 eur = 79.92 inr ● 1 gbp = 90.97 inr ● 1 kwd = 231.92 inr ● 1 qar = 19.36 inr ● 1 sar = 18.79 inr ● 1 usd = 70.49 inr ●

സനോജിന്റെ മരണം കൊലപാതകമെന്ന് കുടുംബം; കാണാതായ ഫോൺ കിണറ്റിൽ കണ്ടെത്തിയതിൽ ദുരൂഹതയാരോപിച്ച് ബന്ധുക്കൾ; ശാസ്ത്രീയ പരിശോധനയ്ക്ക് പോലീസ്...

09 NOVEMBER 2026 05:13 PM IST
മലയാളി വാര്‍ത്ത

ഇരുപത്തിയൊന്നുകാരൻ സനോജിനെ പെൺസുഹൃത്തിന്റെ വീടിന് സമീപത്തെ പൊട്ടക്കിണറ്റിൽ മരിച്ച നിലയിൽ കണ്ടെത്തിയ സംഭവത്തിൽ അന്വേഷണം ഊർജ്ജിതമാക്കി പോലീസ്. കേസിൽ ശാസ്ത്രീയ പരിശോധനകൾക്ക് ശേഷമായിരിക്കും വിശദമായ നടപടികളിലേക്ക് കടക്കുകയെന്ന് പോലീസ് വ്യക്തമാക്കി. കിണറ്റിൽ നിന്ന് മൂന്നാം ഘട്ട പരിശോധനയിൽ കണ്ടെടുത്ത സനോജിന്റെ മൊബൈൽ ഫോണും ഭക്ഷണപ്പൊതിയും അടിയന്തരമായി ഫോറൻസിക് പരിശോധനയ്ക്ക് അയക്കും. അതേസമയം, മുൻപ് രണ്ടുതവണ വെള്ളം വറ്റിച്ച് പരിശോധിച്ചിട്ടും കണ്ടെത്താനാകാത്ത മൊബൈൽ ഫോൺ ഇപ്പോൾ കിണറ്റിൽ നിന്ന് ലഭിച്ചതിൽ വൻ അട്ടിമറിയുണ്ടെന്ന് സനോജിന്റെ കുടുംബം ആരോപിക്കുന്നു. തെളിവ് നശിപ്പിക്കാൻ പ്രതികൾ ഫോൺ പിന്നീട് കൊണ്ടിട്ടതാണെന്നാണ് ബന്ധുക്കളുടെ ആക്ഷേപം. ആദ്യഘട്ടത്തിൽ കേസന്വേഷിച്ച കാഞ്ഞിരംകുളം പോലീസിന് ഗുരുതര വീഴ്ച പറ്റിയെന്ന പരാതി ഉയർന്നതിനെ തുടർന്ന് കേസ് നിലവിൽ ബാലരാമപുരം സി.ഐക്ക് കൈമാറിയിരിക്കുകയാണ്. വിരലടയാള വിദഗ്ദ്ധരുടെയും സൈബർ സെല്ലിന്റെയും റിപ്പോർട്ടുകൾ പുറത്തുവരുന്നതോടെ കേസിൽ കൂടുതൽ വ്യക്തത വരുമെന്നാണ് പ്രതീക്ഷിക്കുന്നത്.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

പാവം മിണ്ടാപ്രാണിയാണെന്ന് പോലും നോക്കാതെ ക്രൂരത  (3 minutes ago)

ഥാർ ഇടിച്ച് സ്കൂട്ടർ യാത്രികന് ദാരുണാന്ത്യം; അപകടത്തിന് പിന്നാലെ മറ്റൊരു കാറിൽ യുവതികൾ മുങ്ങി, 24കാരി കസ്റ്റഡിയിൽ  (7 minutes ago)

വീണയുടെ വീടിന് രാശിപ്പോര! കന്റോണ്‍മെന്റ് ഹൗസിന് ശകുനപ്പിഴ! 1.50 ലക്ഷം വാടക,EX മുഖ്യമന്ത്രിയുടെ പുതിയ കൊട്ടാരവീട് ദേ ഇത്!  (9 minutes ago)

പെട്രോളിലെ എഥനോൾ അളവറിയാൻ കേരളത്തിലും അടിയന്തര പരിശോധന, 4 ജില്ലകളിലെ സാമ്പിളുകൾ ലബോറട്ടറിയിലേക്ക്...  (12 minutes ago)

പ്രൊഫൈൽ കണ്ട അതേ തീയതിയിൽ അക്ഷരയെ വിധി കവർന്നു; കണ്ണീരടക്കാനാവാതെ പ്രിയപ്പെട്ടവർ...  (17 minutes ago)

ആണവനിലയങ്ങള്‍ക്ക് ചുറ്റും ഇറാന്റെ അയഡിന്‍ ഗുളിക വിതരണം..ഏത് നിമിഷവും ആണവചോർച്ച..!അയണ്‍ ഗേറ്റ് ശക്തം  (20 minutes ago)

മുൻകൂട്ടി നിശ്ചയിച്ച ഇര അഭിറാം തന്നെ; കള്ളമൊഴികളുമായി പോലീസിനെ വലച്ച് പ്രതികൾ; പ്രായപരിശോധനയ്ക്ക് നീക്കം...  (20 minutes ago)

വീണയ്‌ക്കൊപ്പം താമസിക്കാനില്ല!" പിണറായി കാലുകുത്തിയതും കന്റോണ്‍മെന്റ് ഹൗസ് നിന്ന് കത്തി 1.50 ലക്ഷം വാടക,പുതിയ കൊട്ടാരവീട്  (29 minutes ago)

സനോജിന്റെ മരണം കൊലപാതകമെന്ന് കുടുംബം; കാണാതായ ഫോൺ കിണറ്റിൽ കണ്ടെത്തിയതിൽ ദുരൂഹതയാരോപിച്ച് ബന്ധുക്കൾ; ശാസ്ത്രീയ പരിശോധനയ്ക്ക് പോലീസ്...  (32 minutes ago)

Kerala lightning ഇക്കാര്യങ്ങൾ ശ്രദ്ധിക്കുക  (37 minutes ago)

ROJI M JOHN പിണറായി ചെയ്തതും റോജി ചെയ്യുന്നതും ഒന്നുതന്നെ  (1 hour ago)

സ്ത്രീ വേഷത്തിൽ അധ്യാപകൻ ക്ലാസ് മുറിയിൽ! കൃത്രിമ മാറിടവും കടുംചുവപ്പ് ലിപ്സ്റ്റിക്കും; ഓക്സ്ഫഡ് സർവകലാശാലയിൽ വൻ വിവാദം  (2 hours ago)

പുറത്തുവരുന്നത് ഞെട്ടിക്കുന്ന വിവരങ്ങൾ... ‌ 25കാരനായ സോഫ്റ്റ്‌വെയർ എൻജിനീയറുടെ മരണത്തിൽ കാമുകിയും അമ്മയും അറസ്റ്റിൽ; കൊൽക്കത്തയെ നടുക്കിയ സംഭവത്തിന് പിന്നിലെ കാരണം തേടി പൊലീസ്  (2 hours ago)

3 കൗമാരക്കാർ അറസ്റ്റിൽ... അമ്മയെയും സഹോദരിയെയും കൊലപ്പെടുത്തുമെന്ന് ഭീഷണി; പത്താം ക്ലാസ് വിദ്യാർഥിയിൽനിന്ന് 24 ലക്ഷം രൂപയുടെ സ്വർണം തട്ടിയെടുത്തു, പത്ത് മാസത്തോളം ഭീഷണിപ്പെടുത്തി പീഡനം; മൂന്ന് യുവാക്ക  (3 hours ago)

ചക്രവാതച്ചുഴിയുടെയും ന്യൂനമര്‍ദ്ദപാത്തിയുടെയും സ്വാധീനഫലം... സംസ്ഥാനത്ത് ഇന്ന് ശക്തമായ മഴയ്ക്ക് സാധ്യത.. ഇന്ന് മൂന്ന് ജില്ലകളിൽ യെല്ലോ അലർട്ട്  (3 hours ago)

Malayali Vartha Recommends