മുൻകൂട്ടി നിശ്ചയിച്ച ഇര അഭിറാം തന്നെ; കള്ളമൊഴികളുമായി പോലീസിനെ വലച്ച് പ്രതികൾ; പ്രായപരിശോധനയ്ക്ക് നീക്കം...

പ്ലസ് വൺ വിദ്യാർത്ഥി അഭിറാമിന്റെ കൊലപാതകത്തിൽ സിനിമയെ വെല്ലുന്ന ആസൂത്രണവുമായി രണ്ടാം പ്രതി ഉമർ. ലക്ഷ്യം സുഹൃത്തല്ല, അഭിറാം തന്നെയായിരുന്നു എന്ന് പോലീസ് സ്ഥിരീകരിച്ചു കഴിഞ്ഞു. കൊലപാതകം നടക്കുമ്പോൾ വീട്ടിലുണ്ടെന്ന് വരുത്താൻ മൊബൈൽ ഫോൺ മാറ്റിവെച്ച് സിസിടിവി ക്യാമറകൾക്ക് മുന്നിലൂടെ നടന്ന ഉമറിന്റെ അലിബൈ നാടകമാണ് പോലീസ് പൊളിച്ചടുക്കിയത്. ഒന്നാം പ്രതിയെ മാത്രം കുറ്റപ്പെടുത്തി കാമുകിക്ക് സന്ദേശങ്ങളയച്ചും പ്രതി പോലീസിനെ പറ്റിക്കാൻ ശ്രമിച്ചു. കേസിൽ ഗൂഢാലോചനയിൽ പങ്കാളികളായ ആനന്ദ, ഐശ്വര്യ എന്നീ പെൺകുട്ടികൾ നിലവിൽ പോലീസ് കസ്റ്റഡിയിലാണ്. പ്രതികൾക്ക് പ്രായപൂർത്തി നിയമത്തിന്റെ ആനുകൂല്യം നൽകരുതെന്ന് അഭിറാമിന്റെ അമ്മ കണ്ണീരോടെ ആവശ്യപ്പെടുന്നു.
https://www.facebook.com/Malayalivartha

























