സംസ്ഥാനത്ത് എയ്ഡഡ് സ്വാശ്രയ സ്വയംഭരണ കോളജുകളിൽ യഥേഷ്ടം, സ്വാശ്രയ കോഴ്സുകൾ നടത്താൻ മാനേജ്മെൻറുകൾക്ക് സർക്കാറിന്റെ പച്ചക്കൊടി..എന്നിട്ടും സി പി എം ഗീർവാണം നിർത്തുന്നില്ല..

സംസ്ഥാനത്ത് എയ്ഡഡ് സ്വാശ്രയ സ്വയംഭരണ കോളജുകളിൽ യഥേഷ്ടം സ്വാശ്രയ കോഴ്സുകൾ നടത്താൻ മാനേജ്മെൻറുകൾക്ക് സർക്കാറിന്റെ പച്ചക്കൊടി. എയ്ഡഡ്, സ്വാശ്രയ സ്വയംഭരണ കോളജുകളിൽ പുതിയ കോഴ്സ് തുടങ്ങാൻ സർക്കാർ അനുമതി വേണമെന്ന വ്യവസ്ഥ ഒഴിവാക്കി ഉന്നത വിദ്യാഭ്യാസ വകുപ്പ് സർക്കുലർ പുറപ്പെടുവിച്ചതോടെയാണ് ഇതിന് വഴിതുറക്കുന്നത്. സ്വാശ്രയ സ്വയംഭരണ കോളജ് പ്രതിനിധികൾ കഴിഞ്ഞ മാസം ഉന്നത വിദ്യാഭ്യാസ മന്ത്രി റോജി എം. ജോണിനെ കണ്ടതിന് പിന്നാലെയാണ് പുതിയ കോഴ്സുകൾ തുടങ്ങാൻ ഇവർക്ക് മേലുള്ള സർക്കാർ നിയന്ത്രണങ്ങൾ ഒഴിവാക്കി കഴിഞ്ഞ വെള്ളിയാഴ്ച സർക്കുലർ പുറപ്പെടുവിച്ചത്.നേരത്തെ സർക്കാറും സർവകലാശാലകളും അറിയാതെ സ്വയംഭരണ കോളജുകൾ നടത്തിയ സ്വാശ്രയ കോഴ്സുകളിലെ വിദ്യാർഥികൾക്ക് സർവകലാശാല ഏറെക്കാലം ബിരുദം നൽകാതെ തടഞ്ഞിരുന്നു.
ഭാവിയിൽ ആവർത്തിക്കില്ലെന്ന വ്യവസ്ഥയോടെ ഒറ്റത്തവണ ഇളവനുവദിച്ചാണ് കേരള സർവകലാശാല ഉൾപ്പെടെ ഈ കോളജുകളിലെ വിദ്യാർഥികൾക്ക് ബിരുദം അനുവദിച്ചത്. സ്വാശ്രയ രീതിയിൽ പുതിയ കോഴ്സുകൾ തുടങ്ങാൻ എൻ.ഒ.സിക്ക് പകരം ഇക്കാര്യം സർക്കാറിനെ അറിയിച്ചാൽ മതി എന്നാക്കിയാണ് വ്യവസ്ഥയിൽ മാറ്റം വരുത്തിയത്. സ്വയംഭരണ കോളജുകൾ തുടങ്ങിയ സ്വാശ്രയ കോഴ്സുകൾക്ക് എല്ലാ വർഷവും എൻ.ഒ.സി പുതുക്കണമെന്ന വ്യവസ്ഥ ഇളവ് ചെയ്ത്, മൂന്നുവർഷത്തിലൊരിക്കൽ പുതുക്കിയാൽ മതിയെന്നാക്കുകയും ചെയ്തു.സ്വാശ്രയ കോളജുകളിൽ നിലവിൽ നടത്തിവരുന്ന കോഴ്സുകളുടെ സീറ്റ് വർധനവിന് ബന്ധപ്പെട്ട സർവകലാശാല / റഗുലേറ്ററി അതോറിറ്റികളുടെ അനുമതി മതിയെന്ന ഇളവും നൽകി. വിദ്യാർഥി പ്രവേശന നടപടികൾ പൂർത്തിയായ ശേഷം പുതിയ കോഴ്സുകളുടെയും സീറ്റ് വർധനവിന്റെയും വിവരങ്ങൾ സർക്കാറിന് റിപ്പോർട്ട് ചെയ്താൽ മതി. സർക്കാർ കോളജുകളിൽ ഉൾപ്പെടെ പല കോഴ്സുകളിലും കുട്ടികളില്ലാതെ സീറ്റൊഴിഞ്ഞ് കിടക്കുമ്പോഴാണ് സ്വയംഭരണ പദവിയുടെ മറവിൽ എയ്ഡഡ്,
സ്വാശ്രയ കോളജുകളിൽ കനത്ത ഫീസ് നൽകി പഠിക്കേണ്ട കോഴ്സുകൾക്ക് വഴിതുറന്ന് സർക്കാർ സീറ്റ് കച്ചവടത്തിന് കൂട്ടുനിൽക്കുന്നത്.സ്വയംഭരണ എയ്ഡഡ് കോളജുകളിൽ പുതിയ സ്വാശ്രയ കോഴ്സുകൾ തുടങ്ങാനുള്ള അനുമതി സർക്കാർ സുപ്രീംകോടതിയിൽ സമർപ്പിച്ച സത്യവാങ്മൂലത്തിന് വിരുദ്ധമാണ്. കഴിഞ്ഞ യു.ഡി.എഫ് സർക്കാർ കാലത്ത് എയ്ഡഡ് കോളജുകളിൽ വ്യാപകമായി സ്വാശ്രയ കോഴ്സുകൾ അനുവദിച്ചതിനെതിരെ സ്വാശ്രയ കോളജ് മാനേജ്മെൻറുകൾ കോടതിയെ സമീപിച്ചിരുന്നു. ഇതേതുടർന്നാണ് ഭാവിയിൽ എയ്ഡഡ് കോളജുകളിൽ സ്വാശ്രയ കോഴ്സുകൾ അനുവദിക്കില്ലെന്ന് വ്യക്തമാക്കി സർക്കാർ സത്യവാങ്മൂലം സമർപ്പിച്ചതും സുപ്രീംകോടതി കേസ് തീർപ്പാക്കിയതും. ഇതിന് വിരുദ്ധമായാണ് സ്വയംഭരണ പദവിയുള്ള എയ്ഡഡ് കോളജുകളിൽ പുതിയ സ്വാശ്രയ കോഴ്സ് തുടങ്ങാൻ വീണ്ടും അനുമതി നൽകുന്ന സർക്കുലർ പുറപ്പെടുവിച്ചത്.
ഇതിനെതിരെ പ്രതിപക്ഷ നേതാക്കൾ രംഗത്തെത്തി കഴിഞ്ഞു. എന്നാൽ 10 കൊല്ലം ഭരിച്ച പിണറായി ചെയ്തത് എന്താണെന്ന് നോക്കാം. 2025 സെപ്റ്റംബർ 28 ന് കൂത്തുപറമ്പ് രക്തസാക്ഷി പുഷ്പന്റെ രക്ഷസാക്ഷിത്വ ദിനത്തോട് അനുബന്ധിച്ച് പിണറായി സർക്കാർ സംസ്ഥാനത്തെ സ്വകാര്യ മെഡിക്കൽ കോളേജുകൾക്ക് 500 സീറ്റുകൾ വർധിപ്പിച്ചു നൽകി പ്രതിവർഷം 40 കോടിയുടെ ലാഭത്തിന് വഴിയൊരുക്കി. പുഷ്പൻ മരിച്ചത് നന്നായി. ഇല്ലെങ്കിൽ അദ്ദേഹം വല്ലാതെ വേദനിക്കുമായിരുന്നു എന്ന് കമ്യൂണിസ്റ്റുകാർ പോലും അന്നു പറഞ്ഞു. സർക്കാർ മെഡിക്കൽ കോളജുകളിൽ സീറ്റുകളുടെ എണ്ണം വർദ്ധിപ്പിച്ചില്ല. എന്നാൽ സ്വകാര്യ മെഡിക്കൽ കോളേജുകളിൽ മാത്രം സീറ്റുകൾ വർദ്ധിപ്പിച്ചു. ഇതിൽ ദുരൂഹതയുണ്ടെന്ന് ആക്ഷേപം ഉയർന്നു. 500 സീറ്റുകളാണ് സ്വകാര്യ മാനേജ്മെൻറ്കൾക്ക് പൊടുന്നനെ വർധിപ്പിച്ചു നൽകിയത്.
പൊതുജനാരോഗ്യം ശക്തിപ്പെടുത്തുന്നതിന്റെ ഭാഗമായി സർക്കാർ മേഖലയിലാകണം ഭാവിയിൽ കൂടുതൽ മെഡിക്കൽ സീറ്റുകൾ അനുവദിക്കേണ്ടതെന്ന കേന്ദ്ര സർക്കാർ നിർദ്ദേശം അവഗണിച്ചാണ് സംസ്ഥാന സർക്കാരിന്റെ അവസാന വർഷത്തിൽ സ്വകാര്യ മേഖലയിൽ സീറ്റുകളുടെ എണ്ണം വർധിപ്പിച്ചത്. ഇതിലൂടെ സ്വകാര്യ മെഡിക്കൽ കോളേജ് മാനേജ്മെന്റ്കൾക്ക് പ്രതിവർഷം 40 കോടി രൂപ അധികവരുമാനം ലഭിക്കും.സ്വകാര്യ മേഖലയ്ക്ക് 500 സീറ്റുകൾ കൂട്ടിനൽകിയപ്പോൾ സർക്കാർ പുതിയതായി ആരംഭിച്ച കാസർഗോഡ്, വയനാട് ഗവൺമെൻറ് മെഡിക്കൽ കോളേജുകളിൽ 50 സീറ്റുകൾ വീതമാണ് അനുവദിച്ചത്.കൊല്ലം ട്രാവൻകൂർ മെഡിക്കൽ കോളേജ്, കോഴിക്കോട് മലബാർ മെഡിക്കൽ കോളേജ്, തൃശ്ശൂർ ജൂബിലി മിഷൻ മെഡിക്കൽ കോളേജ്, തിരുവനന്തപുരം എസ്. യു.ടി മെഡിക്കൽ കോളേജ്,
വാണിയംകുളം പി.കെ ദാസ് മെഡിക്കൽ കോളേജ്, എന്നിവിടങ്ങളിൽ 50 സീറ്റുകൾ വീതവും തൊടുപുഴ അൽ അസ്ഹർ മെഡിക്കൽ കോളേജിൽ 100 സീറ്റു മാണ് വർധിപ്പിച്ചത്. പുതുതായി പാലക്കാട് ആരംഭിച്ച സ്വകാര്യ മെഡിക്കൽ കോളേജിന് 150 സീറ്റ് അനുവദിച്ചപ്പോൾ ഒപ്പം സർക്കാർ ഉടമസ്ഥതയിൽ ആരംഭിച്ച രണ്ട് മെഡിക്കൽ കോളേജുകളിൽ 50 സീറ്റുകളാണ് അനുവദിച്ചത്.യുഡിഫ് ഭരണ കാലത്ത് ആരംഭിക്കാൻ തീരുമാനിച്ച കെട്ടിടങ്ങളുടെ നിർമ്മാണം പൂർത്തിയായിട്ടും തിരുവനന്തപുരം ജനറൽ ഹോസ്പിറ്റൽ മെഡിക്കൽ കോളേജ് ആയി ഉയർത്തി യിരുന്നെങ്കിൽ പ്രവേശന പരീക്ഷയിൽ ഉയർന്ന റാങ്ക് നേടിയ 250 ഓളം വിദ്യാർത്ഥികൾക്ക് കുറഞ്ഞ ഫീസിൽ മെഡിക്കൽ വിദ്യാഭ്യാസം പൂർത്തിയാക്കാനുള്ള അവസരം ലഭിക്കുമായിരുന്നു.
തമിഴ്നാട്ടിലെ എല്ലാ സ്വാശ്രയ മെഡിക്കൽ കോളേജുകളിലും 50% സീറ്റുകളിലും, കർണാടകയിൽ 40% സീറ്റുകളിലും സർക്കാർ ഫീസിൽ പഠിപ്പിക്കാൻ വ്യവസ്ഥയുള്ളപ്പോഴാണ് നമ്മുടെ സംസ്ഥാനത്തെ സ്വകാര്യ കോളേജുകളിൽ പ്രവേശനം നേടുന്ന മുഴുവൻ വിദ്യാർഥികൾക്കും ഉയർന്ന ഫീസിൽ പഠിക്കേണ്ടി വരുന്നത്.തമിഴ് നാടിന് സമാനമായാണ് എ.കെ. .ആന്റണി മുഖ്യമന്ത്രി ആയിരുന്നപ്പോൾ രണ്ട് സ്വാശ്രയ കോളേജുകൾ സമം ഒരു സർക്കാർ കോളേജ് എന്ന വ്യവസ്ഥ കോളേജ് പ്രവേശനം നടപ്പാക്കിയിരുന്നത്.സംസ്ഥാനത്ത് സർക്കാർ ഉടമസ്ഥതയിലുള്ള 14 കോളേജുകൾ ഉൾപ്പടെ 35 മെഡിക്കൽ കോളേജുകളാണുള്ളത്.1855 സീറ്റുകൾ സർക്കാർ കോളേജുകളിലും 3300 സീറ്റുകൾ സ്വകാര്യ മേഖലയിലുമാണ്. ഇതിൽ നിന്നും എന്താണ് സംഭവിക്കുന്നതെന്ന് വ്യക്തമാണ്.
സംസ്ഥാനത്തെ ഫീ റെഗുലേറ്ററി അതോറിറ്റി പ്രതിവർഷ 7.7 ലക്ഷം രൂപ മുതൽ 8.5 ലക്ഷം വരെയാണ് ഫീസായി നിശ്ചയിച്ചിട്ടുള്ളത്. എൻ. ആർ.ഐ ക്വാട്ട ഫീസ് 21.65 ലക്ഷമാണ്.സർക്കാർ മെഡിക്കൽ കോളേജുകളിൽ പ്രതിവർഷ ഫീസ് 23000 രൂപ മുതൽ 31000 വരെ മാത്രമാണ്. സർക്കാർ മെഡിക്കൽ കോളജുകളിൽ 5,023 എംബിബിഎസ് സീറ്റുകളും 5,000 പിജി സീറ്റുകളും വർധിപ്പിക്കാൻ കേന്ദ്ര മന്ത്രിസഭ അനുമതി നൽകിയിരുന്നു.സംസ്ഥാന, കേന്ദ്രസർക്കാർ മെഡിക്കൽകോേളജുകൾ ശക്തിപ്പെടുത്തുന്നതിനുള്ള കേന്ദ്രാവിഷ്കൃത പദ്ധതിയുടെ മൂന്നാംഘട്ടമായാണ് സീറ്റുകൾ വർധിപ്പിച്ചത്. ഇതിനായി അടിസ്ഥാന സൗകര്യങ്ങളുൾപ്പെടെ മെച്ചപ്പെടുത്തുന്നതിന് ഒരു സീറ്റിനുള്ള ചെലവ് 1.2 കോടിയിൽ നിന്ന് 1.5 കോടിയാക്കി വർധിപ്പിച്ചതായും മന്ത്രിസഭാ തീരുമാനങ്ങൾ വിശദീകരിച്ചുകൊണ്ട് കേന്ദ്രമന്ത്രി അശ്വിനി വൈഷ്ണവ് പറഞ്ഞു.
സീറ്റ് വർധനയ്ക്കായി 2025-’26 മുതൽ 2028-’29 വരെയുള്ള കാലയളവിൽ 15,034.50 കോടി രൂപയാണ് ആകെ ചെലവ് പ്രതീക്ഷിക്കുന്നത്. ഇതിൽ കേന്ദ്ര വിഹിതം 10,303.20 കോടിയും സംസ്ഥാനങ്ങളുടെ വിഹിതം 4,731.30 കോടിയുമായിരിക്കും. നിലവിൽ, ലോകത്ത് ഏറ്റവും കൂടുതൽ മെഡിക്കൽ കോളേജുകളുള്ളത് ഇന്ത്യയിലാണ്. രാജ്യത്ത് 808 മെഡിക്കൽ കോളേജുകളിലായി 1,23,700 എംബിബിഎസ് സീറ്റുകളുണ്ട്. പത്ത് വർഷത്തിനിടെ 69,352 പുതിയ എംബിബിഎസ് സീറ്റുകൾ വർധിപ്പിച്ചു. ഇത് 127 ശതമാനം വളർച്ചയാണ്. ഇതേ കാലയളവിൽ 43,041 പിജി സീറ്റുകൾ വർധിപ്പിച്ചതിലൂടെ 143 ശതമാനമാണ് വളർച്ചയുണ്ടായതെന്നും സർക്കാർ വ്യക്തമാക്കി.കേന്ദ്രാവിഷ്കൃതപദ്ധതിയുടെ ആദ്യഘട്ടത്തിൽ 83 കോളജുകളിലായി 5,972 കോടി ചെലവിൽ 4,977 എംബിബിഎസ് സീറ്റുകളും 72 കോളജുകളിൽ 1,498 കോടി ചെലവിൽ 4,058 സീറ്റുകളും വർധിപ്പിച്ചിരുന്നു.
രണ്ടാംഘട്ടത്തിൽ 65 കോളേജുകളിലായി 4,000 എംബിബിഎസ് സീറ്റുകൾക്ക് 4,478 കോടിയാണ് ചെലവിട്ടത്. അടുത്ത അഞ്ച് വർഷത്തിനിടെ രാജ്യത്ത് 75,000 പുതിയ മെഡിക്കൽ സീറ്റുകൾ തുടങ്ങുമെന്ന് ഈവർഷത്തെ ബജറ്റിൽ ധനമന്ത്രി നിർമലാ സീതാരാമൻ പ്രഖ്യാപിച്ചിരുന്നു.ഇതിന്റെ നേട്ടത്തിൽ നിന്നാണ് പാവപ്പെട്ട വിദ്യാര്‍ത്ഥികളുടെ മെഡിക്കല്‍ സ്വപ്‌നം പിണറായി സര്‍ക്കാര്‍ തല്ലി തകർത്തത്.. ദേശീയ മെഡിക്കല്‍ കമ്മിഷന്‍ സംസ്ഥാനത്തിന് അനുവദിച്ച അധിക എംബിബിഎസ് സീറ്റുകള്‍ ആരോഗ്യവകുപ്പ് സ്വകാര്യ മേഖലയ്‌ക്കായി അട്ടിമറിച്ചു. സര്‍ക്കാര്‍ മെഡിക്കല്‍ കോളജുകളിലേക്ക് ആരോഗ്യ സര്‍വകലാശാലയോട് അധികം സീറ്റ് ആവശ്യപ്പെടാതെ ആരോഗ്യവകുപ്പ് ഒത്തുകളിച്ചു. 600 സീറ്റുകള്‍ ലഭിച്ചതില്‍ 500ഉം സ്വകാര്യ മേഖലയിലേക്ക് നൽകി.
ഇതുവഴി പ്രതിവര്‍ഷം സ്വകാര്യമേഖലയിലേക്ക് എത്തുന്നത് 42.50 കോടി. നഷ്ടമാകുന്നത് പാവപ്പെട്ടവന്റെ എംബിബിഎസ് സ്വപ്‌നമാണ്. അറുനൂറു സീറ്റുകള്‍ ലഭിച്ചതില്‍ സര്‍ക്കാര്‍ മേഖലയിലേക്ക് ആവശ്യപ്പെട്ടത് 100 എണ്ണം മാത്രമാണ്. അത് പുതുതായി അനുവദിച്ച വയനാട്, കാസര്‍കോട് മെഡിക്കല്‍ കോളജുകള്‍ക്ക് 50 സീറ്റ് വീതം മാത്രവും. ഇത് അനുവദിച്ച് ആരോഗ്യ സര്‍വകലാശാല ഉത്തരവും ഇറക്കി. ശേഷിക്കുന്ന 500 സീറ്റുകളിലേക്ക് സര്‍ക്കാര്‍ ആവശ്യം ഉന്നയിച്ചിട്ടില്ല. ഇതോടെ ശേഷിക്കുന്ന 500 സീറ്റ് ആരോഗ്യ സര്‍വകലാശാലയക്ക് സ്വകാര്യമേഖലയിലേക്ക് നല്‍കേണ്ടിവന്നു. കോട്ടയം, ആലപ്പുഴ, തൂശൂര്‍ മെഡിക്കല്‍ കോളജുകളില്‍ 150 സീറ്റ് മാത്രമാണ് ഉള്ളത്. ഇവിടങ്ങളിലേക്ക് പോലും അധികം സീറ്റ് ആരോഗ്യവകുപ്പ് ആവശ്യപ്പെട്ടിട്ടില്ല. മാത്രമല്ല പുതിയ മാനേജ്‌മെന്റ് ഏറ്റെടുത്തതോടെ പാലക്കാട് കേരള മെഡിക്കല്‍ കോളജ് പുതുതായി തുടങ്ങുകയാണ്.
ഇവിടേക്ക് 150 സീറ്റാണ് മാനേജ്‌മെന്റ് ആവശ്യപ്പെട്ടത്. അതേസമയം പുതുതായി ആരംഭിച്ച വയനാടും കാസര്‍കോടും സര്‍ക്കാര്‍ ആവശ്യപ്പെട്ടത് 50 സീറ്റ് വീതം മാത്രമാണെന്നതും ഒത്തുകളിയുടെ വ്യാപ്തി വര്‍ധിപ്പിക്കുന്നു.സീറ്റ് വര്‍ധന നല്‍കിയപ്പോള്‍ നിലവിലുള്ള 14 സര്‍ക്കാര്‍ മെഡിക്കല്‍ കേളജുകളിലുമായി 1855 സീറ്റ് മാത്രമാണ് ഉള്ളത്. എന്നാല്‍ 21 സ്വകാര്യ മെഡിക്കല്‍ കോളജുകളിലുള്ളത് 3300 സീറ്റായി ഉയര്‍ന്നു. സര്‍ക്കാര്‍ മെഡിക്കല്‍ കേളജില്‍ വാര്‍ഷിക ഫീസ് 23000-25000 രൂപ മാത്രമാണ്. സ്വകാര്യ മെഡിക്കല്‍ കോളജുകളില്‍ ഫീസ് മാത്രം 8.50 ലക്ഷമാണ്. മറ്റ് ഫീസുകള്‍ വേറെയും. സര്‍ക്കാര്‍ മേഖലയേക്കാള്‍ 34 ഇരട്ടിയാണ് ഈ സീറ്റുകളിലേക്ക് ഫീസ് നല്‍കേണ്ടിവരുക. ഈ സീറ്റ് വര്‍ധനവിലൂടെ പ്രതിവര്‍ഷം 42.50 കോടിയാണ് സ്വകാര്യ മേഖലയിലേക്ക് എത്തുന്നത്. അഞ്ചുവര്‍ഷം പൂര്‍ത്തിയാക്കി ഒരു ബാച്ച് പുറത്തിറങ്ങുമ്പോള്‍ സ്വകാര്യ മേഖലയിലേക്ക് എത്തുന്നത് 212 കോടിയോളം രൂപയാണ്.
ഇതിന് മുമ്പ് പുഷ്പനെ വെടിവയ്ക്കാൻ ഉത്തരവിട്ടയാളെ പിണറായി സർക്കാർ സ്റ്റേറ്റ് പോലീസ് ചീഫാക്കിയിരുന്നു. ആ സമയത്ത് സംസ്ഥാന പൊലീസ് മേധാവി റവാഡ ചന്ദ്രശേഖറിനെ രൂക്ഷമായി വിമർശിക്കുന്ന മുഖ്യമന്ത്രി പിണറായി വിജയന്റെ പഴയ പ്രസംഗം കുഴി തോണ്ടിയെടുത്ത് സഖാക്കൾ പുറത്തുവിട്ടു.. കൂത്തു പറമ്പ് വെടിവെപ്പിനു ശേഷം 1995 ജനുവരി 30ന് നിയമ സഭയിൽ നടന്ന ചർച്ചയിൽ പിണറായി വിജയൻ റവാഡയെ രൂക്ഷമായി വിമർശിച്ചതിന്റെ രേഖകളാണ് പുറത്തു വന്നത്. കൂത്തു പറമ്പ് വെടിവെപ്പിനു മേൽ നിയമസഭയിൽ നടന്ന അടിയന്തര പ്രമേയത്തിലാണ് പിണറായി വിജയൻ റവാഡയെ രൂക്ഷമായി വിമർശിക്കുന്നത്.''കരിങ്കൊടി കാണിച്ച് പ്രവർത്തകർ പിരിഞ്ഞുപോകും. വെടിവെക്കരുതെന്ന് അന്ന് ഡി.വൈ.എഫ്.ഐ സംസ്ഥാന ജോയിന്റ് സെക്രട്ടറിയായിരുന്ന എം.വി. ജയരാജൻ ആവശ്യപ്പെട്ടപ്പോൾ വെടിവെപ്പ് ഞങ്ങൾക്ക് ഒരു പരിശീലനമാണ് എന്നാണ് റവാഡ ചന്ദ്രശേഖരൻ പറഞ്ഞത്.
റവാഡ ചന്ദ്രശേഖറിന്റെ നേതൃത്വത്തിലുള്ള പൊലീസ് സംഘം സമരക്കാരെ എറിഞ്ഞും അടിച്ചൊതുക്കിയും മുന്നോട്ട് പോവുകയായിരുന്നു. റവാഡയെ സസ്പെൻഡ് ചെയ്യണം. കൊലക്കുറ്റത്തിന് കേസെടുക്കണം. വെടിവെച്ച് പരിശീലനം നടത്തുന്ന ഒരു എ.എസ്.പിയാണ് റവാഡ ചന്ദ്രശേഖർ. ''-ഇങ്ങനെയാണ് പിണറായി വിജയൻ അന്ന് സഭയിൽ പറഞ്ഞത്. അന്നത്തെ നിയമസഭാ പ്രസംഗത്തിന്റെ രേഖകളാണ് പിന്നീട് പുറത്തുവന്നത്.റവാഡ ചന്ദ്രശേഖർ സംസ്ഥാന പൊലീസ് മേധാവിയായി നിയമിക്കപ്പെട്ടപ്പോൾ സി.പി.എം സംസ്ഥാന സെക്രട്ടറിയടക്കമുള്ള മുതിർന്ന നേതാക്കൾ ന്യായീകരിക്കാൻ മത്സരിക്കുകയായിരുന്നു. വെടിവെപ്പുമായി ബന്ധപ്പെട്ട നിയമസഭാ രേഖകളിൽ ഇടക്കിടെ റവാഡയുടെ പേര് പരാമർശിക്കുന്നുമുണ്ട്. റവാഡക്കു ശേഷം രേഖകളിൽ കൂടുതൽ പരാമർശിക്കപ്പെട്ട മറ്റൊരു പേര് ഹക്കീം ബത്തേരിയുടെതാണ്.
കേരള ചരിത്രത്തിലെ മറക്കാനാകാത്ത ഏടാണ് കൂത്തുപറമ്പ് വെടിവെപ്പ്. റവാഡ ചന്ദ്രശേഖർ തലശ്ശേരി എ.എസ്.പി ആയിരിക്കവെയാണ് കൂത്തുപറമ്പ് വെടിവെപ്പുണ്ടായത്. കൂത്തുപറമ്പ് വെടിവെപ്പിന്റെ ജീവിക്കുന്ന രക്തസാക്ഷിയായിരുന്ന പുഷ്പൻ കഴിഞ്ഞ വർഷമാണ് അന്തരിച്ചത്. വെടിയേറ്റ് കഴുത്തിന് താഴെ തളര്‍ന്ന ശരീരവുമായി 30 കൊല്ലമാണ് പുഷ്പൻ ജീവിച്ചത്. വെടിവെപ്പിൽ അഞ്ച് ഡി.വൈ.എഫ്.ഐ പ്രവർത്തകരാണ് കൊല്ലപ്പെട്ടത്. പുഷ്പനുൾപ്പെടെ ആറുപേർക്ക് ഗുരുതര പരിക്കേൽക്കുകയും ചെയ്തു.സ്വാശ്രയ വിദ്യാഭ്യാസ പ്രശ്‌നവുമായി ബന്ധപ്പെട്ട് അർബൻ സഹകരണ ബാങ്ക് ഉദ്ഘാടനത്തിനെത്തിയ മന്ത്രി എം.വി. രാഘവനെ കരിങ്കൊടി കാണിക്കാന്‍ കൂത്തുപറമ്പിലെത്തിയതായിരുന്നു ഡി.വൈ.എഫ്.ഐ പ്രവര്‍ത്തകര്‍. ഡിവൈഎഫ്‌ഐ പ്രവര്‍ത്തകര്‍ക്കുനേരെ കണ്ണീര്‍വാതകമടക്കം പ്രയോഗിച്ചിട്ടും പ്രതിഷേധം നിലയ്ക്കാതായതോടെ പൊലീസ് വെടിയുതിർക്കുകയായിരുന്നു.
എ.എസ്.പിയായി നിയമിതനായതിന്റെ പിറ്റേന്നാണ് റവാഡ കൂത്തുപറമ്പിലെത്തിയത്. പിണറായി സഹിച്ചാലും സഖാക്കൾ സഹിക്കില്ല എന്നതിന്റെ ഉദാഹരണമാണ് പ്രസംഗം ചോർന്ന സംഭവം. സ്വാശ്രയ കോളജ് മാനേജ്മെന്‍റുകളെ വിശ്വസിച്ചത് തനിക്ക് പറ്റിയ തെറ്റാണെന്ന എ.കെ. ആന്‍റണിയുടെ പ്രസ്താവന ഏറെ ചര്‍ച്ച ചെയ്യപ്പെട്ടതാണ്. കേരള പൊതുസമൂഹത്തിന്‍െറ കുമ്പസാരക്കൂട്ടില്‍ കയറിനിന്നായിരുന്നു ആന്‍റണിയുടെ കുറ്റസമ്മതം. അപേക്ഷിക്കുന്നവര്‍ക്കെല്ലാം എന്‍.ഒ.സി എന്ന നയം നമ്മുടെ പ്രഫഷനല്‍ വിദ്യാഭ്യാസ മേഖലയിലുണ്ടാക്കിയ ഗുരുതരമായ പ്രത്യാഘാതം കാണാന്‍ ആന്‍റണിക്ക് മുഖ്യമന്ത്രി കസേരയില്‍നിന്നിറങ്ങി വര്‍ഷങ്ങള്‍ കാത്തിരിക്കേണ്ടിവന്നു. ആ നയം കേരളത്തിന്‍െറ വിദ്യാഭ്യാസമേഖലയില്‍ വരുത്തിവെച്ചത് തീരാദുരന്തമായിരുന്നു.
രണ്ട് സ്വാശ്രയ കോളജ് സമം ഒരു സര്‍ക്കാര്‍ കോളജ് എന്ന ആന്‍റണിയുടെ പ്രതീക്ഷ ആ സര്‍ക്കാറിന്‍െറ കാലം തീരുംമുമ്പ് തന്നെ പാളിപ്പോയ പ്രഖ്യാപനമായിരുന്നു. കേരളത്തിന്‍െറ വിദ്യാഭ്യാസമേഖലക്ക് ഏറെ പരിക്കേല്‍പിച്ച ഭരണകാലമായിരുന്നു അത്. ആന്‍റണി തുറന്നുവിട്ട സ്വാശ്രയഭൂതം ഇന്ന് കുട്ടികളുടെ ജീവനെടുക്കുന്ന ഭീകരസത്വമായി വളര്‍ന്നുനില്‍ക്കുന്നു.തിരുവനന്തപുരം പേരൂര്‍ക്കടയില്‍ 1966ല്‍ തുടങ്ങിയ കേരള ലോ അക്കാദമിയാണ് കേരളത്തിലെ സ്വാശ്രയ കോളജ് ഗണത്തില്‍ ആദ്യത്തേത്. 1989ല്‍ എറണാകുളം തൃക്കാക്കരയില്‍ സര്‍ക്കാര്‍ സ്ഥാപനമായ ഐ.എച്ച്.ആര്‍.ഡിക്ക് കീഴില്‍ തുടങ്ങിയ മോഡല്‍ എന്‍ജിനീയറിങ്് കോളജ് ആയിരുന്നു പിന്നീടുവന്ന സ്ഥാപനം. സര്‍ക്കാര്‍ നിയന്ത്രണത്തിലായതിനാല്‍ കാര്യമായ എതിര്‍പ്പുകളൊന്നും മോഡല്‍ എന്‍ജിനീയറിങ് കോളജിന്‍െറ കാര്യത്തില്‍ ഉയര്‍ന്നില്ല.
1993ല്‍ സര്‍ക്കാര്‍ സ്ഥാപനമായ എല്‍.ബി.എസിന് കീഴില്‍ കാസര്‍കോടും ഇതേ രീതിയില്‍ സര്‍ക്കാര്‍ വിലാസം സ്വാശ്രയ കോളജ് നിലവില്‍വന്നു. 1994ല്‍ കണ്ണൂര്‍ പരിയാരത്ത് സഹകരണമേഖലയില്‍ ആദ്യ സ്വാശ്രയ മെഡിക്കല്‍ കോളജിനും തുടക്കമായി. ഇതിന്‍െറ പേരില്‍ ഡി.വൈ.എഫ്.ഐ സഹകരണമന്ത്രിയായിരുന്ന എം.വി. രാഘവനെ തടയാന്‍ശ്രമിച്ചതാണ് കൂത്തുപറമ്പ് വെടിവെപ്പില്‍ കലാശിച്ചത്. 1994ലാണ് സംസ്ഥാനത്തെ ആദ്യ ലക്ഷണമൊത്ത സ്വകാര്യ സ്വാശ്രയ കോളജ് പിറവിയെടുക്കുന്നത്. മലപ്പുറം കുറ്റിപ്പുറത്തെ എം.ഇ.എസ് കോളജായിരുന്നു ഇത്. 1995ല്‍ സര്‍ക്കാര്‍ നിയന്ത്രണത്തില്‍ തിരുവനന്തപുരം പാപ്പനംകോട് കെ.എസ്.ആര്‍.ടി.സിക്ക് കീഴില്‍ എസ്.സി.ടി കോളജ് ആരംഭിച്ചു.
അതേവര്‍ഷം അടൂരില്‍ ഐ.എച്ച്.ആര്‍.ഡിക്ക് കീഴില്‍ കോളജ് ഓഫ് എന്‍ജിനീയറിങ് നിലവില്‍വന്നു. 1996ല്‍ തൊടുപുഴയില്‍ എം.ജി സര്‍വകലാശാലയുടെ നിയന്ത്രണത്തില്‍ യൂനിവേഴ്സിറ്റി കോളജ് ഓഫ് എന്‍ജിനീയറിങ് സ്ഥാപിതമായി.എന്‍ജിനീയര്‍മാര്‍ക്കുള്ള ഡിമാന്‍ഡ് കൂടിയതോടെ ഇ.കെ. നായനാര്‍ മുഖ്യമന്ത്രിയായിരിക്കെ 2000ത്തില്‍ സര്‍ക്കാര്‍, സര്‍വകലാശാല നിയന്ത്രണത്തിലുള്‍പ്പെടെ എട്ട് സ്വാശ്രയ കോളജുകള്‍ തുടങ്ങി. കരുനാഗപ്പള്ളി, പൂഞ്ഞാര്‍ എന്നിവിടങ്ങളില്‍ ഐ.എച്ച്.ആര്‍.ഡിക്ക് കീഴിലും തലശ്ശേരി, തൃക്കരിപ്പൂര്‍, പെരുമണ്‍, കിടങ്ങൂര്‍ എന്നിവിടങ്ങളില്‍ കോഓപറേറ്റിവ് അക്കാദമി ഓഫ് പ്രഫഷനല്‍ എജുക്കേഷന് (കേപ്) കീഴിലും മൂന്നാറില്‍ സെന്‍റര്‍ ഫോര്‍ കണ്ടിന്യൂയിങ് എജുക്കേഷന് കീഴിലും കാര്യവട്ടത്ത് കേരള സര്‍വകലാശാലയുടെ നേരിട്ടുള്ള നിയന്ത്രണത്തിലുമാണ് സ്വാശ്രയ എന്‍ജിനീയറിങ് കോളജുകള്‍ തുടങ്ങിയത്.
സര്‍ക്കാര്‍, എയ്ഡഡ് കോളജുകളില്‍നിന്ന് വ്യത്യസ്തമായി ഉയര്‍ന്ന ഫീസാണ് സര്‍ക്കാര്‍, സര്‍വകലാശാല നിയന്ത്രിത കോളജുകളെല്ലാം വാങ്ങിയതെങ്കിലും മെറിറ്റ് പാലിച്ചുള്ള പ്രവേശനം ഗുണനിലവാരം കാത്തുസൂക്ഷിച്ചു. 2001ല്‍ അധികാരത്തില്‍ വന്ന എ.കെ. ആന്‍റണി സര്‍ക്കാറിന്‍െറ നയമാണ് പ്രഫഷനല്‍ വിദ്യാഭ്യാസമേഖലയില്‍ കള്ളനാണയങ്ങള്‍ക്ക് താവളമൊരുക്കിയത്. സ്വാശ്രയ കോളജുകള്‍ തുടങ്ങാന്‍ അപേക്ഷിച്ചവര്‍ക്കെല്ലാം എന്‍.ഒ.സി നല്‍കാനുള്ള തീരുമാനം തീരാകളങ്കമായി ഇന്നും അവശേഷിക്കുന്നു.കോഴിക്കോട്, തിരുവനന്തപുരം ബാര്‍ട്ടണ്‍ഹില്‍ എന്നിവിടങ്ങളില്‍ സര്‍ക്കാര്‍ എന്‍ജിനീയറിങ് കോളജുകളും തിരുവനന്തപുരം പൂജപ്പുരയില്‍ എല്‍.ബി.എസിന് കീഴില്‍ വനിത എന്‍ജിനീയറിങ് കോളജും വടകരയില്‍ കേപിന് കീഴിലും കാലിക്കറ്റ് സര്‍വകലാശാലയുടെ നേരിട്ടുള്ള നിയന്ത്രണത്തിലും എന്‍ജിനീയറിങ് കോളജുകള്‍ തുടങ്ങാന്‍ തീരുമാനിച്ച സര്‍ക്കാര്‍,
അതോടൊപ്പം 2001ല്‍ 11 സ്വകാര്യ സ്വാശ്രയ കോളജുകള്‍ക്കും അനുമതിനല്‍കി. പിന്നീടങ്ങോട്ട് സ്വകാര്യ സ്വാശ്രയ കോളജുകളുടെ പ്രളയമായിരുന്നു.മദ്യമുതലാളിമാരും കശുവണ്ടി ഫാക്ടറി ഉടമകളും ഉള്‍പ്പെടെയുള്ളവര്‍ സമൂഹത്തെ വാര്‍ത്തെടുക്കുന്ന പരിപാവന സേവന പ്രക്രിയയായ വിദ്യാഭ്യാസമേഖലയില്‍ ചുവടുറപ്പിച്ചതോടെ ലക്ഷ്യം ലാഭംമാത്രമായി. ഷീറ്റിട്ട മേല്‍ക്കൂരക്കുകീഴില്‍ അടിസ്ഥാന സൗകര്യങ്ങളും യോഗ്യതയുള്ള അധ്യാപകരുമില്ലാതെ കേരളത്തിലെ എന്‍ജിനീയറിങ് വിദ്യാഭ്യാസം ലാഭക്കൊതിയുടെ ഈജിയന്‍ തൊഴുത്തായി മാറി. അവിടെ വിദ്യാര്‍ഥിയുടെ വ്യക്തിത്വവും അവകാശങ്ങളും പ്രശ്നമല്ലാതായി. ആര്‍ അതിനുവേണ്ടി ശബ്ദിക്കുന്നുവോ അവര്‍ സ്വാശ്രയ മുതലാളിയുടെ അധികാരത്തിനുമുന്നില്‍ ശിരസ്സറ്റുവീഴുന്നു. അതിനാൽ പിണറായി ചെയ്തതും റോജി എം ജോൺ ചെയ്യുന്നതും ഒന്നുതന്നെ. ആർക്കും പരസ്പരം കുറ്റപ്പെടുത്താൻ കഴിയാത്ത സാഹചര്യമാണ് സംസ്ഥാനത്തുള്ളത്.
https://www.facebook.com/Malayalivartha

























