Widgets Magazine 

09
Nov / 2026
Monday
Forex Rates:

1 aed = 19.19 inr ● 1 aud = 50.27 inr ● 1 eur = 79.92 inr ● 1 gbp = 90.97 inr ● 1 kwd = 231.92 inr ● 1 qar = 19.36 inr ● 1 sar = 18.79 inr ● 1 usd = 70.49 inr ●

കൊട്ടാരക്കരയിൽ മൊബൈൽ ടവർ തകരാറിലാക്കാൻ ശ്രമം: ഡി.വൈ.എഫ്.ഐ നേതാവിനെതിരെ പോലീസ് കേസ്

09 NOVEMBER 2026 06:13 PM IST
മലയാളി വാര്‍ത്ത

കൊട്ടാരക്കരയിൽ മൊബൈൽ ടവറിൽ അതിക്രമിച്ചു കയറി നെറ്റ്‌വർക്ക് കണക്ഷനുകൾ വിച്ഛേദിച്ച സംഭവത്തിൽ പുത്തൂർ സ്വദേശിയും പ്രാദേശിക ഡി.വൈ.എഫ്.ഐ നേതാവുമായ അരുണിനെതിരെ കൊട്ടാരക്കര പോലീസ് കേസെടുത്തു. ടവർ കമ്പനിയുമായുള്ള സാമ്പത്തിക തർക്കത്തെത്തുടർന്നാണ് കഴിഞ്ഞ ഒക്ടോബർ 31-ന് അരുൺ ടവറിൽ കയറി അതിക്രമം കാട്ടിയത്.

കൊട്ടാരക്കര പുത്തൂർ ഭാഗത്ത് പ്രവർത്തിക്കുന്ന ഇൻഡസ് മൊബൈൽ ടവറിലാണ് അരുൺ അതിക്രമം നടത്തിയത്. ഇവിടെയുണ്ടായിരുന്ന പ്രധാന പവർ കണക്ഷനുകൾ ഓഫ് ചെയ്തതോടെ കൊട്ടാരക്കര, പെരുങ്കുളം, നെടുവത്തൂർ, കോട്ടത്തല, ഗാന്ധിമുക്ക്, തൃക്കണ്ണമംഗലം തുടങ്ങിയ പ്രദേശങ്ങളിലെല്ലാം മൊബൈൽ നെറ്റ്‌വർക്ക് പൂർണ്ണമായും തടസ്സപ്പെട്ടു.

മുമ്പ് ടവർ സൈറ്റുകളിൽ ഡീസൽ ഫിൽ ചെയ്യുന്ന ജോലി ചെയ്തിരുന്ന ആളായിരുന്നു പ്രതിയായ അരുൺ. ഇതുമായി ബന്ധപ്പെട്ട് തനിക്ക് ലഭിക്കാനുള്ള പണം കമ്പനി മുഴുവനായും നൽകിയില്ലെന്ന വിരോധത്തിലാണ് ഇയാൾ ടവറിൽ കയറി കണക്ഷൻ വിച്ഛേദിച്ചത്. നെറ്റ്‌വർക്ക് തകരാറിലായതിനെ തുടർന്ന് കമ്പനിക്ക് വലിയ സാമ്പത്തിക നഷ്ടമാണ് ഉണ്ടായിരിക്കുന്നത്. കമ്പനി നൽകിയ പരാതിയുടെ അടിസ്ഥാനത്തിലാണ് കൊട്ടാരക്കര പോലീസ് ഇപ്പോൾ നിയമനടപടികൾ സ്വീകരിച്ചിരിക്കുന്നത്.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

കൊട്ടാരക്കരയിൽ മൊബൈൽ ടവർ തകരാറിലാക്കാൻ ശ്രമം: ഡി.വൈ.എഫ്.ഐ നേതാവിനെതിരെ പോലീസ് കേസ്  (13 minutes ago)

ആറ്റുകാല്‍ പൊങ്കാല ദിനത്തില്‍ സിബിഎസ്ഇ പത്താം ക്ലാസ് പരീക്ഷ; ആശങ്കയില്‍ വിദ്യാര്‍ഥികളും രക്ഷിതാക്കളും  (18 minutes ago)

ഇബിജി ഗ്രൂപ്പിൽ ഉന്നത നേതൃത്വതലത്തിൽ അഴിച്ചുപണി; മൂന്ന് പേർക്ക് പുതിയ ചുമതലകൾ  (20 minutes ago)

ചേസ് ദി ചേഞ്ച്- മെര്‍ജ് ഫ്യൂച്ചര്‍ ആഗോള ഉച്ചകോടി ജനുവരിയില്‍; 2030 ഓടെ ലക്ഷ്യമിടുന്നത് അരലക്ഷം തൊഴിലവസരവും 10,000 കോടി രൂപ വിറ്റുവരവും...  (23 minutes ago)

ലോക പ്രമേഹ ദിനം: കോട്ടയത്ത് മിതമായ നിരക്കില്‍ : പ്രമേഹ പരിശോധനയുമായി ഹിന്ദ്ലാബ്സ്  (26 minutes ago)

സിഐടിയു സംസ്ഥാന കമ്മിറ്റിക്ക് പുതിയ നേതൃത്വം  (28 minutes ago)

സംസ്ഥാനത്ത് പുതിയ ബാറുകൾക്ക് ലൈസൻസ് അനുവദിച്ച മുൻ എക്സൈസ് കമ്മീഷണർ സീറാം സാംബശിവ റാവുവിൻ്റെ നടപടി സർക്കാർ റദ്ദാക്കി  (33 minutes ago)

കോക്പിറ്റ് 2027: ആഗോള വ്യോമയാന ജിസിസി ഉച്ചകോടി; ലോഗോയും വെബ്സൈറ്റും വ്യവസായമന്ത്രി പുറത്തിറക്കി  (34 minutes ago)

പാവം മിണ്ടാപ്രാണിയാണെന്ന് പോലും നോക്കാതെ ക്രൂരത  (44 minutes ago)

ഥാർ ഇടിച്ച് സ്കൂട്ടർ യാത്രികന് ദാരുണാന്ത്യം; അപകടത്തിന് പിന്നാലെ മറ്റൊരു കാറിൽ യുവതികൾ മുങ്ങി, 24കാരി കസ്റ്റഡിയിൽ  (48 minutes ago)

വീണയുടെ വീടിന് രാശിപ്പോര! കന്റോണ്‍മെന്റ് ഹൗസിന് ശകുനപ്പിഴ! 1.50 ലക്ഷം വാടക,EX മുഖ്യമന്ത്രിയുടെ പുതിയ കൊട്ടാരവീട് ദേ ഇത്!  (50 minutes ago)

പെട്രോളിലെ എഥനോൾ അളവറിയാൻ കേരളത്തിലും അടിയന്തര പരിശോധന, 4 ജില്ലകളിലെ സാമ്പിളുകൾ ലബോറട്ടറിയിലേക്ക്...  (53 minutes ago)

പ്രൊഫൈൽ കണ്ട അതേ തീയതിയിൽ അക്ഷരയെ വിധി കവർന്നു; കണ്ണീരടക്കാനാവാതെ പ്രിയപ്പെട്ടവർ...  (58 minutes ago)

ആണവനിലയങ്ങള്‍ക്ക് ചുറ്റും ഇറാന്റെ അയഡിന്‍ ഗുളിക വിതരണം..ഏത് നിമിഷവും ആണവചോർച്ച..!അയണ്‍ ഗേറ്റ് ശക്തം  (1 hour ago)

മുൻകൂട്ടി നിശ്ചയിച്ച ഇര അഭിറാം തന്നെ; കള്ളമൊഴികളുമായി പോലീസിനെ വലച്ച് പ്രതികൾ; പ്രായപരിശോധനയ്ക്ക് നീക്കം...  (1 hour ago)

Malayali Vartha Recommends