കാലടി ശ്രീശങ്കരാചാര്യ സംസ്കൃത സർവകലാശാലയിലെ സസ്പെൻഡ് ചെയ്യപ്പെട്ട 16 വിദ്യാർഥികൾക്ക് പരീക്ഷ എഴുതാൻ അനുമതി നൽകണമെന്നാവശ്യപ്പെട്ടുള്ള ഹർജിയിൽ വാദം കേൾക്കുന്ന തീയതി ഹൈക്കോടതി സിംഗിൾ ബെഞ്ച് നാളെ തീരുമാനിക്കും

കാലടി ശ്രീശങ്കരാചാര്യ സംസ്കൃത സർവകലാശാലയിലെ സസ്പെൻഡ് ചെയ്യപ്പെട്ട 16 വിദ്യാർഥികൾക്ക് പരീക്ഷ എഴുതാൻ അനുമതി നൽകണമെന്നാവശ്യപ്പെട്ടുള്ള ഹർജിയിൽ വാദം കേൾക്കുന്ന തീയതി ഹൈക്കോടതി സിംഗിൾ ബെഞ്ച് നാളെ തീരുമാനിക്കുന്നതാണ്. ഈ ആഴ്ച തന്നെ ഹർജിയിൽ വാദം കേൾക്കാമെന്നും വ്യക്തമാക്കി കോടതി.
വൈസ് ചാൻസലർ സിസാ തോമസിന്റെ നടപടിയെ തുടർന്നാണ് 16 വിദ്യാർഥികളെ സസ്പെൻഡ് ചെയ്തത്. സസ്പെൻഷനു പിന്നാലെ മതിയായ ഹാജരില്ലെന്ന് ചൂണ്ടിക്കാട്ടി പരീക്ഷ എഴുതാനുള്ള അനുമതി നിഷേധിക്കുകയും ചെയ്തു. നേരത്തെ വിദ്യാർഥികൾക്ക് പരീക്ഷ എഴുതാനായി അനുമതി നൽകിയ സിംഗിൾ ബെഞ്ച് ഉത്തരവിനെതിരെ വൈസ് ചാൻസലർ ഡിവിഷൻ ബെഞ്ചിനെ സമീപിച്ചിട്ടുണ്ടായിരുന്നു. ഇതോടെ വിദ്യാർഥികൾ വീണ്ടും നിയമപോരാട്ടം തുടരുകയായിരുന്നു.
"
https://www.facebook.com/Malayalivartha

























