കര്‍ഷക പുരസ്കാര ജേതാവ് എംഡിഎംഎ കേസില്‍ അറസ്റ്റില്‍

803 ഗ്രാം ഹാഷിഷ് ഓയിലും 8 ഗ്രാം എം.ഡി.എം.എയുമായി 'കര്‍ഷക പുരസ്കാര ജേതാവ്' അങ്കമാലിയില്‍ അറസ്റ്റില്‍. മൈസൂരു നഞ്ചന്ഗുഡുവില് താമസിക്കുന്ന ഹരിപ്പാട് പായിപ്പാട് വയ്യാപുരം പറയ്യില് വീട്ടില്‍ 'ഡാനി' എന്നുവിളിക്കുന്ന ധനേഷ് എസ്. നായര്‍ (31) ആണ് അറസ്റ്റിലായത്. ബംഗളൂരുവില്‍ നിന്ന് കേരളത്തിലേക്ക് വന്‍തോതില്‍ എം.ഡി.എം.എ കടത്തുന്ന ശൃംഖലയിലെ മുഖ്യകണ്ണിയാണ് ഡാനി. ആലുവ ഡിവൈ.എസ്.പി ബൈജു പൗലോസിന്റെ നേതൃത്വത്തിലായിരുന്നു നടപടി.
2023ല്‍ സംസ്ഥാന സര്‍ക്കാരിന്റെ മികച്ച യുവ കര്‍ഷകനുള്ള പുരസ്കാരം ധനേഷിന് ലഭിച്ചിരുന്നു. നഞ്ചന്ഗുഡുവില് ധനേഷിന് വാഴത്തോട്ടവും കൃഷിയിടങ്ങളുമുണ്ട്. ഇവിടെ നിന്നുള്ള വാഴക്കുലകളില്‍ രാസലഹരി ഒളിപ്പിച്ച് കടത്തിയ ശേഷം സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിലുള്ള വിതരണക്കാര്‍ക്ക് എത്തിക്കുന്നതാണ് രീതി. ആലുവയില്‍ 185 ഗ്രാം എം.ഡി.എം.എയുമായി ഞായറാഴ്ച അറസ്റ്റിലായ ഹരികൃഷ്ണന്റെ മൊബൈല്‍ ഫോണില്‍ നിന്നാണ് ധനേഷിനെക്കുറിച്ച് വിവരം ലഭിച്ചത്. തോപ്പുംപടിയില്‍നിന്ന് ഏഴ് ഗ്രാം എം.ഡി.എം.എയുമായി ഷിനു സെബാസ്റ്റ്യന്‍ അറസ്റ്റിലായതും ഹരികൃഷ്ണനില്‍ നിന്നു ലഭിച്ച വിവരങ്ങളുടെ അടിസ്ഥാനത്തിലാണ്.
https://www.facebook.com/Malayalivartha


























