മോഹൻലാലിനെ അവസാനമായി വീഡിയോ കോൾ ചെയ്തു; ഷാജികുമാറിന്റെ അവസാന നിമിഷങ്ങൾ ഓർത്തെടുത്ത് സുഹൃത്തുക്കൾ.

മലയാള സിനിമാലോകത്തെ കണ്ണീരിലാഴ്ത്തിയിരിക്കുകയാണ് ഛായാഗ്രാഹകൻ ഷാജികുമാറിന്റെ വിയോഗം. മോഹൻലാലിനെ അവസാനമായി വീഡിയോ കോൾ ചെയ്തതിനെക്കുറിച്ചുള്ള ഓർമകളാണ് ഇപ്പോൾ സുഹൃത്തുക്കൾ പങ്കുവയ്ക്കുന്നത്.
ആശുപത്രിയിൽ ചികിത്സയിലിരിക്കെ ആരോഗ്യനില മെച്ചപ്പെട്ടതായും താൻ ഓക്കെയാണെന്നും മോഹൻലാലിനെ വീഡിയോ കോളിലൂടെ അറിയിച്ചിരുന്നു. ‘പുലിമുരുകൻ’, ‘തുടരും’ തുടങ്ങി മോഹൻലാലിന്റെ നിരവധി സിനിമകൾക്ക് ക്യാമറ ചലിപ്പിച്ച ഷാജികുമാറിന് താരവുമായി അടുത്ത സൗഹൃദവുമുണ്ടായിരുന്നു.
മോഹൻലാലിനോട് സംസാരിച്ച് സന്തോഷത്തോടെ ഉറങ്ങാൻ കിടന്ന ഷാജികുമാർ പിന്നീട് വാഷ്റൂമിലേക്ക് പോകുന്നതിനിടെ പെട്ടെന്ന് കുഴഞ്ഞുവീഴുകയായിരുന്നു. സിപിആർ നൽകിയിട്ടും ജീവൻ രക്ഷിക്കാനായില്ല. അവസാനമായി മോഹൻലാലിനോട് സംസാരിച്ച ആ വീഡിയോ കോൾ ഇപ്പോൾ സിനിമാലോകത്തിന്റെ കണ്ണുനിറയ്ക്കുന്ന ഓർമയായി മാറുകയാണ്.
https://www.facebook.com/Malayalivartha























