ഇന്ത്യന്‍ രാഷ്ട്രീയത്തിലെ സംഭവവികാസങ്ങള്‍ വെളിപ്പെടുത്തിക്കൊണ്ട് കോണ്‍ഗ്രസ് നേതാവ് സോണിയാഗാന്ധിയുടെ ആത്മകഥ വിപണിയിൽ

ഇന്ത്യന്‍ രാഷ്ട്രീയത്തിലെ സംഭവവികാസങ്ങള്‍ വെളിപ്പെടുത്തിക്കൊണ്ട് കോണ്‍ഗ്രസ് നേതാവ് സോണിയാഗാന്ധിയുടെ ആത്മകഥ വിപ?ണിയിൽ. 2004 ലോക്സഭാ തെരഞ്ഞെടുപ്പില്‍ വിജയിച്ച ശേഷം എന്തുകൊണ്ട് പ്രധാനമന്ത്രിയായില്ല എന്നതടക്കമുള്ള കാര്യങ്ങള്‍ വിവരിച്ചിരിക്കുന്ന 'ബിലോഗിങ്: എ ജേര്‍ണി ഓഫ് ലവ്' എന്ന പുസ്തകമാണ് വിപണിയില്‍ എത്തിയിരിക്കുന്നത്.
2004-ലെ ലോക്സഭാ തിരഞ്ഞെടുപ്പിന് മാസങ്ങള്‍ക്ക് മുമ്പ്, താന്‍ 'ഒരിക്കലും' പ്രധാനമന്ത്രിയാകില്ല എന്ന് സോണിയ ഗാന്ധി തന്റെ മക്കളോട് പറഞ്ഞിരുന്നു. എന്നാല്‍, കോണ്‍ഗ്രസ് നേതൃത്വത്തിലുള്ള സഖ്യം വിജയിച്ചതിന് പിന്നാലെ ഘടകകക്ഷികളുടെ ശക്തമായ സമ്മര്‍ദ്ദത്തെ തുടര്‍ന്ന് തീരുമാനം അംഗീകരിക്കാന്‍ യെസ് പറഞ്ഞിരുന്നു.
എന്നാല്‍ മകന് രാഹുല്‍ ഗാന്ധിയുടെയും പ്രിയങ്കയുടെയും സുരക്ഷാ ആശങ്കകളെ തുടര്‍ന്ന് മണിക്കൂറുകള്‍ക്ക് ശേഷം തന്റെ പഴയ നിലപാടിലേക്ക് തന്നെ മടങ്ങി. പ്രധാനമന്ത്രിസ്ഥാനം മന്‍മോഹന്‍സിംഗിനായി വെച്ചു നീട്ടുകയുമായിരുന്നു.
https://www.facebook.com/Malayalivartha

























