കേരളത്തില്‍ കാലവര്‍ഷം വൈകും, മഴ ജൂണ്‍ പകുതിയോടെ

കേരളത്തില്‍ കാലവര്‍ഷം വൈകുമെന്നു കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം. കാലവര്‍ഷം ഇത്തവണ ആറു ദിവസം വൈകി ജൂണ്‍ ഏഴാം തീയതി മാത്രമേ കേരളത്തില്‍ എത്തുവെന്നാണ് ഇന്ത്യന്‍ മെട്രോളിജിക്കല്‍ ഡിപ്പാര്‍ട്ട്‌മെന്റിന്റെ പ്രവചനം. രാജ്യത്തിന്റെ മറ്റു ഭാഗങ്ങളിലും കാലവര്‍ഷം വൈകുമെന്നും ഐഎംഡി പറയുന്നു. കേരളത്തില്‍ ജൂണ്‍ ഒന്നോടെ കാലവര്‍ഷം എത്തുമെന്നായിരുന്നു നേരത്തെ പ്രതീക്ഷിച്ചിരുന്നത്. കാലവര്‍ഷം വൈകുന്നത് അപൂര്‍വ പ്രതിഭാസമല്ലെന്നു ഐഎംഡി ഡയറക്ടര്‍ ജനറല്‍ ലക്ഷ്മണ്‍ സിംഗ് രത്തോഡ് പറഞ്ഞു. വരുംദിവസങ്ങളില്‍ കടുത്ത ചൂടിന് ആശ്വാസമായി വേനല്‍ മഴ ലഭിക്കുമെന്നും അദ്ദേഹം പറഞ്ഞു. എന്നാല്‍ സ്വകാര്യ കാലാവസ്ഥാ നിരീക്ഷണ ഏജന്‍സിയായ സ്‌കൈമെറ്റിന്റെ പ്രവചനത്തില്‍ കാലവര്‍ഷം മെയ് 28 നും 30 നും ഇടയിലെത്തുമെന്നു പറയുന്നു. സാധാരണയിലും കൂടുതലായിരിക്കും ഇത്തവണത്തെ കാലവര്‍ഷം.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha