എല്‍ഡിഎഫ് വിജയത്തിന്റെ മാറ്റു കുറയ്ക്കാന്‍ ശ്രമമെന്നു പിണറായി

സംസ്ഥാനം പോളിംഗ് ബൂത്തിലെത്താന്‍ മണിക്കൂറുകള്‍ മാത്രം ബാക്കി നില്‍ക്കെ വാക്‌പോരുമായി നേതാക്കള്‍. സിപിഎം പോളിറ്റ് ബ്യൂറോ അംഗം പിണറായി വിജയനും കെപിസിസി പ്രസിഡന്റ് വി.എം.സുധീരനുമാണ് ആരോപണ-പ്രത്യാരോപണങ്ങളുമായി രംഗത്തെത്തിയത്. എല്‍ഡിഎഫ് വിജയത്തിന്റെ മാറ്റു കുറയ്ക്കാനാണു കോണ്‍ഗ്രസും ബിജെപിയും ശ്രമിക്കുന്നതെന്നു പിണറായി കുറ്റപ്പെടുത്തി. ഇരുമുന്നണികളും ഇതിനായി സംസ്ഥാനത്തൊട്ടാകെ വലിയതോതില്‍ പണവും മദ്യവും ഒഴുക്കുകയാണെന്നും പിണറായി പറഞ്ഞു.നേരത്തെ, പരാജയ ഭീതി മൂലം സിപിഎം സംസ്ഥാനത്തൊട്ടാകെ അക്രമം അഴിച്ചുവിടുകയാണെന്നു സുധീരന്‍ പറഞ്ഞിരുന്നു.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha