ട്രെയിൻ യാത്രക്കാരിക്ക് നേരെ ലൈംഗികാതിക്രമം: പേട്ട പ്ലാറ്റ്‌ഫോമിൽ വെച്ച് യുവതിയെ ഇടിച്ചുവീഴ്ത്തിയ ആറ്റിങ്ങൽ സ്വദേശി അറസ്റ്റിൽ...

തലസ്ഥാനത്ത് ഓടിക്കൊണ്ടിരുന്ന ട്രെയിനിലും റെയിൽവേ സ്റ്റേഷൻ പ്ലാറ്റ്‌ഫോമിലുമായി യുവതിക്ക് നേരെ ലൈംഗികാതിക്രമവും മർദ്ദനവും. മലബാർ എക്‌സ്പ്രസ്സ് ട്രെയിനിൽ വെച്ച് അതിക്രമത്തിന് മുതിർന്ന ആറ്റിങ്ങൽ സ്വദേശി വിജീഷിനെ പേട്ട റെയിൽവേ സ്റ്റേഷനിൽ വെച്ച് യുവതി ധീരമായി ചോദ്യം ചെയ്തതോടെയാണ് മർദ്ദനം അരങ്ങേറിയത്. ഇടിയേറ്റ് പ്ലാറ്റ്‌ഫോമിൽ ബോധരഹിതയായി വീണ പെൺകുട്ടിയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരുന്നു. സംഭവസ്ഥലത്തു നിന്നും ഓടി രക്ഷപ്പെടാൻ ശ്രമിച്ച പ്രതിയെ സഹയാത്രികർ ചേർന്ന് തടഞ്ഞുവെച്ച് റെയിൽവേ പൊലീസിന് കൈമാറി.
https://www.facebook.com/Malayalivartha

























