എളമക്കരയിൽ പ്ലസ് ടു വിദ്യാർത്ഥിയെ ചതിച്ചുവരുത്തി തല്ലിച്ചതച്ച കേസിന്റെ അണിയറക്കഥകൾ പുറത്തേയ്ക്ക്; കുട്ടികളുടെ ഫോണിൽ ഒളിഞ്ഞിരുന്ന ആ ഭീകര രഹസ്യം...

കൊച്ചി എളമക്കരയിൽ പ്ലസ് ടു വിദ്യാർത്ഥിയെ ക്രൂരമായി തല്ലിച്ചതച്ച കേസിൽ ഞെട്ടിക്കുന്ന വിവരങ്ങളാണ് ഇപ്പോൾ പുറത്തുവരുന്നത്. ഇൻസ്റ്റഗ്രാം സന്ദേശത്തെ ചൊല്ലിയുണ്ടായ തർക്കം ക്രൂരമായ ആൾക്കൂട്ട മർദ്ദനത്തിലേക്ക് വഴിമാറിയപ്പോൾ, പ്രതികളായ കൗമാരക്കാരുടെ ഞെട്ടിക്കുന്ന മറ്റൊരു മുഖം കൂടി പോലീസ് പുറത്തുവിട്ടിരിക്കുകയാണ്. പിടിയിലായ കുട്ടികളുടെ മൊബൈൽ ഫോണുകൾ കേന്ദ്രീകരിച്ച് പോലീസ് നടത്തിയ അന്വേഷണത്തിൽ കൊച്ചിയിലെ ലഹരി മാഫിയയുടെ കറുത്ത കരങ്ങളാണ് ഇപ്പോൾ തെളിഞ്ഞിരിക്കുന്നത്.
https://www.facebook.com/Malayalivartha

























