പരാജയം തിരിച്ചറിഞ്ഞ സിപിഎം അക്രമം നടത്തുന്നു: സുധീരന്‍

തെരഞ്ഞെടുപ്പില്‍ പരാജയം തിരിച്ചറിഞ്ഞ സിപിഎം അക്രമം നടത്തുകയാണെന്നു കെപിസിസി അധ്യക്ഷന്‍ വി.എം. സുധീരന്‍. വടകര മണ്ഡലത്തിലെ സ്ഥാനാര്‍ഥി കെ.കെ. രമയ്ക്ക് എതിരെയുണ്ടായ അക്രമം സംഭവിക്കാന്‍ പാടില്ലാത്തതായിരുന്നെന്നും അദ്ദേഹം പറഞ്ഞു. കേരളത്തില്‍ ഒരു വനിതാ സ്ഥാനാര്‍ഥിക്കെതിരെയും ഇത്തരത്തിലൊരു അക്രമം ഉണ്ടായിട്ടില്ല. വനിത എന്ന പരിഗണ പോലും അവര്‍ക്കു നല്‍കിയില്ല. ഒരിക്കലും സംഭവിക്കാന്‍ പാടില്ലാത്ത കാര്യമാണ് സംഭവിച്ചത്. നിര്‍ഭയമായി ജനങ്ങള്‍ക്ക് വോട്ടുചെയ്യാനുള്ള അവസരം തെരഞ്ഞെടുപ്പ് കമ്മീഷന്‍ ഒരുക്കിക്കൊടുക്കണമെന്നും സുധീരന്‍ ആവശ്യപ്പെട്ടു.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha