ഇനി എല്ലാം ജനങ്ങളുടെ കൈയ്യില്‍... അടുത്ത അഞ്ച് വര്‍ഷം ആര് നമ്മളെ ഭരിക്കണം? തന്ത്രങ്ങളും കുതന്ത്രങ്ങളുമായി പാര്‍ട്ടികള്‍ പരക്കം പായുമ്പോഴും ജനങ്ങള്‍ എല്ലാം നിശ്ചയിച്ചു കഴിഞ്ഞു

കേരളത്തില്‍ വോട്ടെടുപ്പിനുള്ള ഒരുക്കങ്ങള്‍ പൂര്‍ത്തിയായി. ഇനി എല്ലാം ജനങ്ങളുടെ കൈയ്യിലാണ്. അടുത്ത അഞ്ച് വര്‍ഷം ആര് നമ്മളെ ഭരിക്കണം എന്നതാണ് പ്രധാനം. തന്ത്രങ്ങളും കുതന്ത്രങ്ങളുമായി പാര്‍ട്ടികള്‍ പരക്കം പായുമ്പോഴും ജനങ്ങള്‍ എല്ലാം നിശ്ചയിച്ചു കഴിഞ്ഞു
തെരഞ്ഞെടുപ്പിന് മണിക്കൂറുകള്‍ മാത്രം. പ്രശ്‌നബാധിത ബൂത്തുകളില്‍ വെബ് ക്യാമറ സ്ഥാപിച്ചു. കണ്ണൂരിലെ പ്രശ്‌നബാധിത ബൂത്തുകളില്‍ പ്രത്യേക സംവിധാനങ്ങള്‍ ഒരുക്കും. സംസ്ഥാനത്ത് പോളിങ് സാമഗ്രികളുടെ വിതരണം പൂര്‍ത്തിയായി. 140 മണ്ഡലങ്ങളിലെയും പോളിങ് ബൂത്തുകളിലേക്കുള്ള വോട്ടിങ് മെഷീനുകളുടെയും ഫോമുകളുടെയും അനുബന്ധ ഉപകരണങ്ങളുടെയും വിതരണം ഉച്ചയോടെയാണ് അവസാനിച്ചത്.
രാവിലെ പത്തുമണിയോടെ പോളിങ് സാമഗ്രികളുടെ വിതരണത്തിന്റെയും ഉദ്യോഗസ്ഥ വിന്യാസത്തിന്റെയും നടപടിക്രമങ്ങള്‍ തുടങ്ങി. 2,60,19,284 വോട്ടര്‍മാര്‍ക്കായി 21498 ബൂത്തുകളാണ് സജ്ജമാകുന്നത്. 148 അനുബന്ധ ബൂത്തുകളുമുണ്ട്. ഓരോ ബൂത്തിലേയും പ്രിസൈഡിങ് ഉദ്യോഗസ്ഥരും പോളിങ് ഉദ്യോഗസ്ഥരും വിതരണ കേന്ദ്രങ്ങളിലെത്തി നിയമന ഉത്തരവ് കൈപ്പറ്റി. തുടര്‍ന്ന് സ്‌ട്രോങ് റൂമുകളില്‍ മുദ്രവച്ച് സൂക്ഷിച്ചിരുന്ന വോട്ടിങ് മെഷീനുകള്‍ ഏറ്റുവാങ്ങി. 1602 ബൂത്തുകളില്‍ രേഖപ്പെടുത്തിയ വോട്ട് സമ്മതിദായകന് നേരില്‍ കണ്ട് ബോധ്യപ്പെടാന്‍ സൗകര്യമൊരുക്കുന്ന വിവിപാറ്റ് മെഷീനുകളും ഇത്തവണയുണ്ട്.
തിരഞ്ഞെടുത്ത സ്ഥലങ്ങളില്‍ കാഴ്ചശക്തി ഇല്ലാത്തവര്‍ക്ക് വോട്ടുചെയ്യാനുള്ള ബ്രെയിലി ബാലറ്റും വിതരണം ചെയ്തു. വിതരണ കേന്ദ്രങ്ങളില്‍ ഒരുക്കിയിരുന്ന വൈഫൈ സംവിധാനം വഴി പോളിങ് ഉദ്യോഗസ്ഥര്‍ക്ക് മൊബൈല്‍ ആപ്ലിക്കേഷന്‍ ഡൗണ്‍ലോഡ് ചെയ്യാനും സംവിധാനം ഒരുക്കിയിരുന്നു. ഈ ആപ്ലിക്കേഷന്‍ വഴി സെര്‍വറിലേക്ക് പോളിങ് വിവരങ്ങള്‍ നല്‍കാന്‍ ഉദ്യോഗസ്ഥര്‍ക്ക് സാധിക്കും. പോളിങ് സാമഗ്രികളുടെ വിതരണകേന്ദ്രങ്ങളില്‍ കേന്ദ്രസേനയുടെ വിന്യാസം അടക്കം സുരക്ഷയ്ക്കായുള്ള സംവിധാനങ്ങള്‍ ഒരുക്കിയിരുന്നു.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha