ജിഷ കൊലകേസ് അന്വേഷണത്തില്‍ പൊലീസിന് വീഴ്ച സംഭവിച്ചതായി ജിഷയുടെ പിതാവ്, പ്രതി നാട്ടില്‍ തന്നെയുണ്ടെന്ന് പിതാവ്

പെരുമ്പാവൂരിലെ ജിഷയുടെ കൊലപാതക കേസ് അന്വേഷണത്തില്‍ പൊലീസിന് വീഴ്ച സംഭവിച്ചതായി ജിഷയുടെ പിതാവ് പാപ്പു ആരോപിച്ചു. പ്രതിയെ അന്വേഷിച്ച് ബംഗാളിലോ കൊല്‍ക്കത്തയിലോ പോകണ്ട. പ്രതി നാട്ടില്‍ തന്നെയുണ്ട്. വീടിനെക്കുറിച്ച് നന്നായി അറിയാവുന്ന ആളാണ് പ്രതിയെന്നും ജിഷയുടെ പിതാവ് പറഞ്ഞു. പോലീസ് വെറുതെ സമയം കളയുകയാണ് തന്റെ മകള്‍ക്ക് നീതി കിട്ടണമെന്നും പാപ്പു കൂട്ടിച്ചേര്‍ത്തു.
പെരുമ്പാവൂരില്‍ നിയമവിദ്യാര്‍ത്ഥിനി ജിഷ ക്രൂര പീഡനത്തിനിരയായി കൊല്ലപ്പെട്ടിട്ട് ആഴ്ച്ചകള്‍ കഴിഞ്ഞിട്ടും പൊലീസ് അന്വേഷണം എങ്ങുമെത്തിയിട്ടില്ല. സംഭവം നടന്ന് ദിവസങ്ങള്‍ക്ക് ശേഷം മാത്രം അന്വേഷണം ആരംഭിച്ചതിനാല്‍ കാര്യമായ തെളിവുകളൊന്നും തന്നെ അവശേഷിച്ചിട്ടില്ലെന്നാണ് വിലയിരുത്തല്‍.
നിരവധി പേരെ കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്‌തെങ്കിലും കാര്യമായ പുരോഗതിയുണ്ടായിട്ടില്ല. അതേ സമയം ജിഷയുടെ കൊലപാതകത്തെ തുടര്‍ന്ന് സാമൂഹിക മാധ്യമങ്ങളില്‍ അടക്കം നിറഞ്ഞ് നിന്ന പ്രതിഷേധം തണുത്ത മട്ടാണ്. എന്നാല്‍ പ്രതിയെക്കുറിച്ച് വ്യക്തമായ സൂചനയുണ്ടെന്നും ഉടന്‍ പിടികൂടുമെന്നും പൊലീസ് വൃത്തങ്ങള്‍ പറയുന്നു.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha