ചികിത്സ കിട്ടാതെ ഗര്‍ഭിണി മരിച്ചതായി പരാതി

മതിയായ ചികിത്സ ലഭിക്കാതെ ഗര്‍ഭിണി മരിച്ചതായി പരാതി. കൊല്ലം കൊട്ടാരക്കര മുസ്ലിം സ്ട്രീറ്റ് സ്വദേശി ബൈജുവിന്റെ ഭാര്യ സാഹിത (31) ആണ് മരിച്ചത് ഡോക്ടറുടെ അനാസ്ഥയാണെന്നാണ് ആരോപണം. കൊട്ടാരക്കര താലൂക്ക് ആശുപത്രിയില്‍ കഴിഞ്ഞ ദിവസം രാത്രി 11 മണിയോടെയാണ് യുവതി മരിച്ചത്. ഇന്നലെ രാത്രി 9 മണിയോടെ ആശുപത്രിയിലെത്തിച്ച സഹിതയെ കുറച്ച് സമയത്തിന് ശേഷം ലേബര്‍ റൂമിലേക്ക് കൊണ്ട് പോയെന്നും എന്നാല്‍ ഇവിടെയുണ്ടായ ചികിത്സാ പിഴവ് മൂലം മരിക്കുകയായിരുന്നുവെന്നാണ് ബന്ധുക്കള്‍ പറയുന്നത്.
അതേ സമയം സാഹിതയെ പ്രസവ വാര്‍ഡിലാക്കിയ ശേഷം ഡോക്ടര്‍ പുറത്തേക്ക് പോവുകയായിരുന്നുവെന്ന് ബന്ധുക്കള്‍ ആരോപിക്കുന്നു. സഹിതയുടെ മരണത്തിന് കാരണം ചികിത്സാ പിഴവാണെന്ന് ആരോപിച്ച് യുവതിയുടെ ബന്ധുക്കളും നാട്ടുകാരും ആശുപത്രിക്കു മുന്നില്‍ ഉപരോധ സമരം സംഘടിപ്പിച്ചു. പിന്നീട് സ്ഥലത്തെത്തിയ കൊല്ലം ഡി.എം.ഒയുമായി ചര്‍ച്ച നടത്തിയതിന് ശേഷമാണ് ഉപരോധം അവസാനിപ്പിച്ചത്.
സംഭവത്തെക്കുറിച്ച് അന്വേഷിച്ച് മൂന്ന് ദിവസത്തിനകം റിപോര്‍ട്ട് നല്‍കുമെന്ന് ഡി.എം.ഒ അറിയിച്ചു. സാഹിതയുടെ മൃതദേഹം കൊട്ടാരക്കര തഹസില്‍ദാറുടെ സാന്നിധ്യത്തില്‍ ഇന്‍ക്വസ്റ്റ് തയ്യാറാക്കി പോസ്റ്റ് മോര്‍ട്ടത്തിനായി തിരുവനന്തപുരം മെഡിക്കല്‍ കോളജിലേക്ക് മാറ്റി.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha