സംസ്ഥാനത്ത് ഇടതു തരംഗമെന്ന് വി.എസ്, എല്‍.ഡി.എഫിന് അനുകൂല അന്തരീക്ഷമാണുള്ളത്

സംസ്ഥാനത്ത് ഇടതു തരംഗമെന്ന് പ്രതിപക്ഷ നേതാവ് വി.എസ്. അച്യുതാനന്ദന്‍. പോളിങ്ങ് ദിവസത്തെ മഴ നല്ല സൂചനയാണ്. എല്‍.ഡി.എഫിന് അനുകൂല അന്തരീക്ഷമാണുള്ളത്. ഭരണത്തുടര്‍ച്ചയെന്ന് ഉമ്മന്‍ ചാണ്ടി വിഡ്ഢിത്തം പറയുകയാണ്. അത് കൂടെകൂടെ പറയുകയാണെന്നും വിഎസ് മലമ്പുഴ മണ്ഡലത്തിലെ വിവിധ പോളിങ് ബൂത്തുകള്‍ സന്ദര്‍ശിച്ച ശേഷം മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞു.
നിയമസഭാ തിരഞ്ഞെടുപ്പിലേക്കുള്ള വോട്ടെടുപ്പ് 3 മണിക്കൂര്‍ പിന്നിടുമ്പോള്‍ കേരളത്തിലാകെ 12.11% പോളിങ്ങാണ് രേഖപ്പെടുത്തിയിരിക്കുന്നത്. വോട്ടെടുപ്പ് ആരംഭിച്ചപ്പോള്‍ മുതല്‍ പലയിടങ്ങളിലും വന്‍ ക്യൂവാണ് കാണുന്നത്. എന്നാല്‍ ഗ്രാമപ്രദേശങ്ങളിലും മലയോര മേഖലകളിലും പോളിങ് മന്ദരഗതിയിലാണ്.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha