കണ്ണൂര്‍ ജില്ലയില്‍ കള്ളവോട്ടിന് ശ്രമം, സിപിഎം പ്രവര്‍ത്തകന്‍ കസ്റ്റഡിയില്‍

ജില്ലയില്‍ വോട്ടിങ് പുരോഗമിക്കുന്നതിനിടെ കള്ളവോട്ടിന് ശ്രമം. പ്രസൈഡിങ് ഓഫിസറിന്റെ പരാതിയെ തുടര്‍ന്ന് സിപിഎം പ്രവര്‍ത്തകനെ പൊലീസ് കസ്റ്റഡിയിലെടുത്തു. ഇയാളുടെ അറസ്റ്റ് രേഖപ്പെടുത്തിയിട്ടില്ല. പാനൂര്‍ മുതിയങ്ങ ശങ്കരവിലാസം സ്‌കൂളിലാണ് സംഭവം.
ജില്ലയില്‍ മൂന്നിടത്ത് യന്ത്രം പണിമുടക്കിയെങ്കിലും തകരാര്‍ പരിഹരിച്ചു പോളിങ് തുടര്‍ന്നു. മഴ ഭീഷണിയുള്ളതിനാല്‍ സ്ത്രീകള്‍ കൂട്ടത്തോടെ രാവിലെ തന്നെ വോട്ട് ചെയ്തു മടങ്ങുകയാണ്. കോണ്‍ഗ്രസ് നേതാവ് കെ.സുധാകരനു വോട്ടുള്ള ഗവ. ടെക്‌നിക്കല്‍ ഹയര്‍സെക്കന്‍ഡറി സ്‌കൂളില്‍ വോട്ടിങ് യന്ത്രം പണിമുടക്കിയതിനെ തുടര്‍ന്നു സുധാകരന്‍ വോട്ട് ചെയ്യാതെ മടങ്ങി. തകരാര്‍ പരിഹരിച്ചതിനു ശേഷം വീണ്ടുമെത്തി വോട്ട് ചെയ്തു. ചെറുതാഴം സ്‌കൂളില്‍ തിരിച്ചറിയല്‍ രേഖയെ ചൊല്ലി കേന്ദ്രസേനയും സിപിഎം പ്രവര്‍ത്തകരും തമ്മില്‍ സംഘര്‍ഷം. മൂന്ന് സിപിഎം പ്രവര്‍ത്തകര്‍ക്കു മര്‍ദനമേറ്റതായി പരാതി ഉയര്‍ന്നിട്ടുണ്ട്.
കണ്ണൂരിലെ പ്രശ്‌നബാധിത ബൂത്തുകളിലൊന്നായ കുറ്റിയാട്ടൂര്‍ എയുപി സ്‌കൂളില്‍ മതിയായ സുരക്ഷ ഒരുക്കിയിട്ടില്ലെന്നു പരാതി. വോട്ട് ചെയ്ത് ഇറങ്ങിയ എല്‍ഡിഎഫ് പ്രവര്‍ത്തകര്‍ ബൂത്തിനു സമീപം സംഘടിച്ചു നില്‍ക്കുന്നു. ബൂത്തിനു സമീപം നിരോധനാജ്ഞ നിലനില്‍ക്കുന്നുണ്ട്. കഴിഞ്ഞ തദ്ദേശ തിരഞ്ഞെടുപ്പില്‍ വ്യാപക ക്രമക്കേടുകള്‍ നടന്ന ബൂത്താണിത്. അന്ന് മാധ്യമ പ്രവര്‍ത്തകര്‍ അടക്കമുള്ളവര്‍ക്കു മര്‍ദനമേറ്റിരുന്നു.
ഉദുമ നിയോജക മണ്ഡലത്തിലെ അരമങ്ങാനം 67ാം ബൂത്തില്‍ സംഘര്‍ഷം. യുഡിഎഫ് ഇന്‍ ഏജന്റ് അബ്ദുല്‍ ഖാദറെ(40) എല്‍ഡിഎഫ് ഇന്‍ ഏജന്റുമാര്‍ ബൂത്തിനകത്തു വച്ചു മര്‍ദിച്ചതായി പരാതി. തിരുവക്കോളി 81ാം ബൂത്തില്‍ യുഡിഎഫ് ഇന്‍ ഏജന്റിനെ എല്‍ഡിഎഫ് പ്രവര്‍ത്തകര്‍ ബൂത്തിനുള്ളില്‍ പ്രവേശിക്കാന്‍ അനുവദിച്ചില്ല. തുടര്‍ന്നു പൊലീസ് ഇടപെട്ട് ഇയാളെ ബൂത്തിലിരുത്തി.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha






















