Widgets Magazine
28
Aug / 2026
Friday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


വാതിൽ തകർത്താൽ ദുരന്തം; അടച്ചിട്ട മുറിക്ക് പുറത്ത് 40 മിനിറ്റ് ശ്വാസമടക്കിപ്പിടിച്ച് പോലീസ്, ഒടുവിൽ ശുഭപര്യവസായം...


ബംഗാൾ ഉൾക്കടലിൽ അടുത്ത അന്തരീക്ഷ വ്യതിയാനം; മൺസൂൺ പരമ്പരയിൽ പുതിയ ന്യൂനമർദ്ദം വരുന്നു, കേരളത്തിൽ മഴസാധ്യത ഇങ്ങനെ...


ഇനി 'ഡീപ്പ് ഫേക്ക്' വാദങ്ങൾ നടക്കില്ല; ഇ ഡി ഉദ്യോഗസ്ഥരെ ആക്രമിച്ച കേസിൽ ശാസ്ത്രീയ പൂട്ടുകളുമായി മ്യൂസിയം പോലീസ്...


സി.പി.ഐ.എം കേന്ദ്ര നേതൃത്വത്തിന് കടുത്ത അതൃപ്തി; പ്രതിപക്ഷ ഉപനേതാവ് തർക്കത്തിൽ പിണറായി വിജയന് തിരിച്ചടി...


അലി അക്ബർ നൽകിയ ഫോൺ രേഖകൾ പൊലീസിന്റെ കൈയിൽ; ആധുനിക സൈബർ സംവിധാനങ്ങളിലൂടെ കുറുപ്പിനെ പൂട്ടാൻ ക്രൈംബ്രാഞ്ച്...

ആറു മണിക്കൂര്‍ പിന്നിട്ടപ്പോള്‍ 48.88% പോളിംഗ്

16 MAY 2016 04:40 AM IST
മലയാളി വാര്‍ത്ത.

നിയമസഭാ തെരഞ്ഞെടുപ്പിന്റെ ആദ്യ ആറു മണിക്കൂര്‍ പിന്നിടുമ്പോള്‍ 43.88 ശതമാനം പോളിങ്. സംസ്ഥാനത്ത് വിവിധയിടങ്ങളിലെ കനത്ത മഴ പോളിങ്ങിനെ ബാധിച്ചേക്കും. തിരുവനന്തപുരം, കോട്ടയം, ഇടുക്കി, എറണാകുളം, പത്തനംതിട്ട എന്നിവിടങ്ങളില്‍ കനത്ത മഴയാണുള്ളത്. എന്നാല്‍ മലബാറില്‍ മഴ ബാധിച്ചിട്ടില്ല. ഇവിടെ കനത്ത പോളിങ്ങാണുള്ളത്. വയനാടും മലപ്പുറവും കണ്ണൂരും ആണ് പോളിങ്ങില്‍ മുന്നില്‍. എറാണാകുളം ജില്ലയില്‍ പിറവം, കൂത്താട്ടുകുളം മണ്ഡലങ്ങളില്‍ വൈദ്യുതി മുടങ്ങിയത് കൊണ്ട് വോട്ടിങ് തടസ്സപ്പെട്ടു. എറണാകുളം വടുതല സെന്റ് ആന്റ്റണീസ് യു.പി സ്‌കൂളില്‍ വോട്ടിങ് യന്ത്രം ഓണ്‍ ചെയ്ത ശേഷം ഒരാള്‍ വോട്ട് ചെയ്യാതെ മടങ്ങിയത് കാരണം ഏറെ നേരം പോളിങ് മുടങ്ങി. പിന്നീട് ഇയാളെ തിരിച്ച് കൊണ്ടു വന്ന് വോട്ട് ചെയ്യിപ്പിച്ചതിന് ശേഷമാണ് തുടര്‍ന്നുള്ളവര്‍ക്ക് വോട്ട് ചെയ്യാനായത്. എറണാകുളം ജില്ലയില്‍ പിറവം, കൂത്താട്ടുകുളം മണ്ഡലങ്ങളില്‍ വൈദ്യുതി മുടങ്ങിയത് കൊണ്ട് വോട്ടിങ് തടസ്സപ്പെട്ടു. എറണാകുളം വടുതല സെന്റ് ആന്റണീസ് യു.പി സ്‌കൂളില്‍ വോട്ടിങ് യന്ത്രം ഓണ്‍ ചെയ്ത ശേഷം ഒരാള്‍ വോട്ട് ചെയ്യാതെ മടങ്ങിയത് കാരണം ഏറെ നേരം പോളിങ് മുടങ്ങി. പിന്നീട് ഇയാളെ തിരിച്ച് കൊണ്ടു വന്ന് വോട്ട് ചെയ്യിപ്പിച്ചതിന് ശേഷമാണ് തുടര്‍ന്നുള്ളവര്‍ക്ക് വോട്ട് ചെയ്യാനായത്. എറാണാകുളത്തെ സര്‍ഫാസി ഇരകള്‍ വോട്ടിങ് ബഹിഷ്‌കരിച്ച് ഹൈകോടതിക്ക് മുന്നില്‍ പ്രതിഷേധ സമരം നടത്തി. അമ്പലപ്പുഴ മുഹമ്മദന്‍സ് ബോയ്‌സ് ഹൈസ്‌കൂളില്‍ എല്‍.ഡി.എഫ് യു.ഡി.എഫ് പ്രവര്‍ത്തകര്‍ തമ്മില്‍ വാക്കേറ്റമുണ്ടായി. തുടര്‍ന്ന് പൊലീസെത്തി ഇരുകൂട്ടരെയും മാറ്റി. പീരുമേട്, ഈരാറ്റുപേട്ട, മൂന്നാര്‍, പള്ളിവാസല്‍, ബെഥേല്‍ എന്നിവിടങ്ങളില്‍ മെഷീന്‍ പണിമുടക്കിയെങ്കിലും പകരമെത്തിച്ചു പ്രശ്‌നം പരിഹരിച്ചു.
കാസര്‍കോട്, മഞ്ചേശ്വരം മണ്ഡലത്തിലെ കുമ്പള ഹോളി ഏയ്ഞ്ചല്‍സ് കോണ്‍വെന്റിലെ 123–ാം ബൂത്തില്‍ വോട്ടിങ് യന്ത്രം തകരാറിലായതിനെത്തുടര്‍ന്ന് പോളിങ് 20 മിനിറ്റ് മുടങ്ങി. പിന്നീട് പുതിയ യന്ത്രം എത്തിച്ച് പോളിങ് ആരംഭിച്ചു. ആലപ്പുഴ മണ്ഡലത്തില്‍ കലവൂര്‍, കായംകുളം, കൃഷ്ണപുരം, പട്ടണക്കാട്, എഴുപുന്ന, തലവടി എന്നിവിടങ്ങളില്‍ വോട്ടിങ് യന്ത്രം പണിമുടക്കി. അരൂരില്‍ സെന്റ് അഗസ്റ്റിന്‍സ് സ്‌കൂളില്‍ പ്രിസൈഡിങ് ഓഫീസര്‍ കുഴഞ്ഞു വീണു. മലപ്പുറം ജില്ലയിലെ നിലമ്പൂര്‍ വഴിക്കടവില്‍ വോട്ടിങ് യന്ത്രം പണിമുടക്കിയതിനെ തുടര്‍ന്ന് ഒരു മണിക്കൂറോളം വോട്ടിങ് വൈകി.

കണ്ണൂരില്‍ മീത്തല ചെമ്പാട് 108, 109 ബൂത്തുകള്‍ സന്ദര്‍ശിക്കാനെത്തിയ അബ്ദുല്ലക്കുട്ടി എം.എല്‍.എയെ സി.പി.എം പ്രവര്‍ത്തകര്‍ അസഭ്യം പറയുകയും തടയാന്‍ ശ്രമിക്കുകയും ചെയ്തതായി പരാതി. പയ്യന്നൂരില്‍ ചെറുതാഴത്ത് ബൂത്തിന് മുമ്പില്‍ കൂടി നിന്നവരെ പിരിച്ച് വിടാന്‍ കേന്ദ്രസേന ലാത്തി വീശി. മൂന്ന് പേര്‍ക്ക് പരിക്കേറ്റു. ഇവരെ പരിയാരം മെഡിക്കല്‍ കൊളെജില്‍ പ്രവേശിച്ചു. ബൂത്തിന്റെ പരിസരത്ത് നിന്നും പിരിഞ്ഞ് പോകാന്‍ കൂട്ടാക്കാത്തത് കൊണ്ടാണ് കേന്ദ്രസേന ലാത്തി വിശിയത്. കതിരൂര്‍ ഹയര്‍സെക്കണ്ടറി സ്‌കൂളിലെ ബുത്തില്‍ യു.ഡി.എഫ് ഏജന്റിന്റെ ലിസ്റ്റില്‍ പേരില്ലാത്ത ഒരാള്‍ വോട്ട് ചെയ്യാനെത്തിയത് തര്‍ക്കത്തിനിടയാക്കി. ഇതേതുടര്‍ന്ന് ഇവിടെ വോട്ടെടുപ്പ് നിര്‍ത്തി വെച്ചിരിക്കുകയാണ്.

പാട്യം മുതിയങ്ങ ശങ്കരവിലാസം സ്‌കൂളില്‍ ഒരാള്‍ കള്ളവോട്ടിന് ശ്രമിച്ചത് വാഗ്വാദത്തിനിടയാക്കി. ഇയാളുടെ പേരില്‍ സംശയമുള്ളതായി ബൂത്ത് ഏജന്റുമാര്‍ പരാതി ഉന്നയിക്കുകയായിരുന്നു. തുടര്‍ന്ന് തിരിച്ചറിയില്‍ രേഖ കൊണ്ടു വരാനായി പറഞ്ഞ് വിട്ടു. പേരാവൂരില്‍ വെള്ളാര്‍വള്ളി എല്‍.പി സ്‌കൂളിലെ 111ാം ബൂത്തില്‍ വോട്ടേഴ്‌സ് ലിസ്റ്റില്‍ ഒരാളുടെ പേര് രണ്ടിടത്ത് അച്ചടിച്ച് വന്നത് കണ്ടെത്തി. തുടര്‍ന്ന് ഇത് പരിഹരിച്ച ശേഷം ഇയാളെ വോട്ട് ചെയ്യാന്‍ അനുവദിച്ചു.


കണ്ണൂരില്‍ കോണ്‍ഗ്രസ് നേതാവ് കെ.സുധാകരന്‍ വോട്ടിങ് യന്ത്രം പണിമുടക്കിയതിനെ തുടര്‍ന്നു വോട്ട് ചെയ്യാതെ മടങ്ങി. തകരാര്‍ പരിഹരിച്ചതിനു ശേഷം വീണ്ടുമെത്തി വോട്ട് ചെയ്തു. മണ്ണാര്‍ക്കാട് മണ്ഡലത്തിലെ അട്ടപ്പാടി ഷോളയൂര്‍ കുലുക്കൂര്‍ ബൂത്തിലും തരൂര്‍ മണ്ഡലത്തിലെ കഴനി, പഴമ്പാലക്കോട് ബൂത്തുകളിലും വോട്ടിങ് യന്ത്രം പണിമുടക്കി. പോളിങ് ആരംഭിച്ച ഏഴ് മണിയോടെ തന്നെ എറണാകുളം ജില്ലയില്‍ മഴയുമെത്തി. അതുകൊണ്ട്തന്നെ മിക്ക ബൂത്തുകളും സജീവമായി തുടങ്ങുന്നതേയുള്ളൂ. തുടക്കത്തില്‍ തന്നെ ആവേശകരമായ പോളിങാണ് ആലപ്പുഴയില്‍ രേഖപ്പെടുത്തിയത്. ചാറ്റല്‍ മഴയും കാര്‍മേഘം മൂടിയ അന്തരീക്ഷവുമാണ് ഉള്ളതെങ്കിലും ഒമ്പത് മണ്ഡലങ്ങളില്‍ നിന്നും ഏഴുമണിയോടെ തന്നെ പോളിങ് ബൂത്തില്‍ വോട്ട് രേഖപ്പെടുത്താനെത്തി.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ്‌ ബുക്ക്‌Likeചെയ്യുക

https://www.facebook.com/Malayalivartha

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

പൊലീസ് ഉദ്യോഗസ്ഥന്‍ ചമഞ്ഞ് എംഡിഎംഎ വില്‍പന നടത്തിയ യുവാവ് പിടിയില്‍  (6 minutes ago)

കോഴിക്കോട് പുഴയില്‍ ഒഴുക്കില്‍പ്പെട്ട് കാണാതായ വിദ്യാര്‍ഥിയുടെ മൃതദേഹം കണ്ടെത്തി  (13 minutes ago)

ഓട്ടോറിക്ഷ ഡ്രൈവര്‍ ഷൗക്കത്തലിയുടെ മരണം: ഗതാഗത കമ്മിഷണറുടെ അന്വേഷണ വിവരങ്ങള്‍ പുറത്ത്  (19 minutes ago)

ഫ്‌ലാറ്റിന്റെ പത്താം നിലയില്‍ നിന്ന് താഴേക്ക് ചാടിയ നവവധുവിന് അത്ഭുത രക്ഷ  (42 minutes ago)

ബസില്‍ കയറുന്നതിനിടെ പുറത്തേക്ക് വീഴാന്‍ പോയ വയോധികനെ രക്ഷിച്ച് ക്ലീനര്‍  (56 minutes ago)

ടൈറ്റാൻസ് ഒക്ടോബർ 1-ന്; റിലീസ് ഡേറ്റ് പ്രഖ്യാപിച്ച് സെക്കൻ്റ് ലുക്ക് പോസ്റ്റർ പുറത്തുവിട്ടു!!!!  (1 hour ago)

തലസ്ഥാനത്ത് ഓണാഘോഷത്തിനിടെ ഗുണ്ടാ ആക്രമണം  (1 hour ago)

എൽ. ഓ. സി. താണ്ടി അവനെ തൂക്കണം; ഓപ്പറേഷൻ ത്രാൾ ടീസർ പുറത്ത്!!!  (1 hour ago)

മുഖ്യമന്ത്രിയുടെ സീറ്റ് ഉപേക്ഷിച്ച് വിജയ് മന്ത്രിമാര്‍ക്കൊപ്പം  (2 hours ago)

നോര്‍വെയുടെ രാജാവ് ഹരാള്‍ഡ് അഞ്ചാമന്‍ അന്തരിച്ചു  (2 hours ago)

ബ്രൂണയ്‌യിലുള്ളത് സുകുമാരക്കുറുപ്പല്ലെന്ന് റിപ്പോര്‍ട്ട്  (3 hours ago)

കൊല്ലമ്പുഴയില്‍ സ്ത്രീയുടെ മൃതദേഹം നദിയിലൂടെ ഒഴുകിയെത്തിയ നിലയില്‍  (3 hours ago)

നേപ്പാൾ പ്രളയദുരന്തത്തിനിടയിലും കണ്ണില്ലാത്ത ക്രൂരത; ഒഴുകിയെത്തിയ മൃതദേഹത്തിൽ നിന്ന് സ്വർണ്ണക്കമ്മൽ കവർന്ന രണ്ടുപേർ അറസ്റ്റിൽ; ദൃശ്യങ്ങൾ പുറത്ത്...  (3 hours ago)

കനകക്കുന്നിലേക്ക് വരൂ: ഫേസ് പെയിന്‍റിംഗുമായി അല്ലുമോളുണ്ടിവിടെ...  (3 hours ago)

വാതിൽ തകർത്താൽ ദുരന്തം; അടച്ചിട്ട മുറിക്ക് പുറത്ത് 40 മിനിറ്റ് ശ്വാസമടക്കിപ്പിടിച്ച് പോലീസ്, ഒടുവിൽ ശുഭപര്യവസായം...  (3 hours ago)

Malayali Vartha Recommends