തനിക്ക് വ്യക്തമായ രാഷ്ട്രീയമുണ്ട് മമ്മൂട്ടി

സൂപ്പര്‍താരം മമ്മൂട്ടി കൊച്ചി പനമ്പിള്ളി നഗറിലെ ബൂത്തില്‍ വോട്ട് ചെയ്യാനെത്തി. മകനും യുവനടനുമായ ദുല്‍ഖര്‍ സല്‍മാന്‍ അതിരാവിലെ തന്നെ വോട്ടു ചെയ്യാനെത്തിയിരുന്നു. തനിക്ക് വ്യക്തമായ രാഷ്ട്രീയമുണ്ടെന്ന് വോട്ടിങ്ങിനുശേഷം മമ്മൂട്ടി മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞു. എന്നാല്‍ പ്രചാരണം വിലക്കിയ ഇടമായതിനാല്‍ രാഷ്ട്രീയത്തെ കുറിച്ച് പ്രതികരിക്കാനില്ലെന്നും അദ്ദേഹം പറഞ്ഞു.
മാധ്യമപ്രവര്‍ത്തകര്‍ വോട്ടു ചെയ്യണമെന്നും മമ്മൂട്ടി ഉപദേശിച്ചു. ഇന്ത്യ ലോകത്തിലെ ഏറ്റവും വലിയ ജനാധിപത്യ രാഷ്ട്രമാണ്. ജനാധിപത്യത്തില്‍ പൗരനുള്ള അവകാശമാണ് വോട്ട് ചെയ്യലെന്ന് മമ്മൂട്ടി ഓര്‍മിപ്പിച്ചു.വോട്ട് എന്നത് കൈയ്യില്‍ മഷി പുരട്ടല്‍ മാത്രമല്ല, വോട്ടവകാശം വിനിയോഗിക്കേണ്ടതാണെന്ന് മമ്മൂട്ടി ഓര്‍മ്മിപ്പിച്ചു. എല്ലാവരും ജനാധിപത്യത്തിന്റെ ഭാഗമാകണമെന്നും മമ്മൂട്ടി പറഞ്ഞു.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha